login
ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് മേയ് നാലു മുതല്‍ യാത്രാനിരോധനം

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശപ്രകാരമാണ് യാത്രാനിരോധനം

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ കോവിഡ് 19 നിയന്ത്രണാതീതമായതിനെ തുടര്‍ന്നു ഇവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് മേയ് നാലു മുതല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശപ്രകാരമാണ് യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നതെന്നു  പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് 19 ജനിതകമാറ്റം സംഭവിച്ച് വളരെ ഗുരുതരാവസ്ഥയിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് പുതിയ ഉത്തരവിറക്കിയതെന്നു പ്രസ് സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു.പാന്‍ഡമിക്കിന്റെ ആരംഭത്തില്‍ യൂറോപ്പില്‍ നിന്നോ മറ്റു രാജ്യങ്ങളില്‍നിന്നോ അമേരിക്കയിലേക്ക് വരുന്നവരെ തടഞ്ഞതുകൊണ്ട് വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കുകയില്ലെന്നു 2020 മാര്‍ച്ച് മാസത്തില്‍ പ്രസിഡന്റ് ബൈഡന്‍ ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും അതില്‍ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള പുതിയ ഉത്തരവാണ് ഇപ്പോള്‍ ബൈഡന്‍ ഭരണകൂടം പുറപ്പെടുവിച്ചിരിക്കുന്നത്.ഉത്തരവവ് അനുസരിച്ച് കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യയിലുണ്ടായിരുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ലെന്നും ഭരണകൂടം അറിയിച്ചു. അമേരിക്കയിലേക്ക് പുറപ്പെടുന്ന എയര്‍ലൈനുകളെ ഈ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. മെയ് നാലാം തീയതി ചൊവ്വാഴ്ച നിലവില്‍വരുന്ന നിരോധനം എന്നുവരെ നീണ്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.