×
login
അമേരിക്കയില്‍ 'മന്ത്ര'യുടെ വേദക്ഷേത്രങ്ങള്‍; പരിക്രമണം ജനുവരി 6ന് തുടങ്ങും

ജനുവരി 6 ന് കോഴിക്കോട് ജനുവരി 6 ന് കോഴിക്കോട് നിന്ന് നടത്തുന്ന വേദപരിക്രമണം 10 ന് തിരുവന്തപുരത്ത് സമാപിക്കും

ഹൂസ്റ്റണ്‍: സനാതന ധര്‍മ്മ പ്രചരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (മന്ത്ര) അമേരിക്കയില്‍ വേദക്ഷേത്രങ്ങള്‍ ഒരുക്കും. അമേരിക്കയിലെ  വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ദേവാലയങ്ങളും സംസ്‌ക്കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വേദ പ്രതിഷ്ഠ നടത്തുക.

ഹൈന്ദവദര്‍ശനങ്ങളുടെ അടിസ്ഥാനമായ ഗ്രന്ഥങ്ങളായ വേദങ്ങളുടെ സന്ദേശം പുതിയ തലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് വേദക്ഷേത്രം ഒരുക്കുന്നത്.  നാലുവേദങ്ങള്‍ക്ക് പുറമെ ഉപവേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും ഉള്‍പ്പെടെ ഹൈന്ദവ ഗ്രന്ഥങ്ങള്‍ പവിത്രമായ രീതിയില്‍  വേദക്ഷേത്രത്തില്‍ സംരക്ഷിക്കും.  അമേരിക്കയിലും കാനഡയിലുമായി 10 കേന്ദ്രങ്ങളിലാണ് പ്രാഥമികമായി വേദ പ്രതിഷ്ട നടത്തുകയെന്ന് 'മന്ത്ര' അധ്യക്ഷന്‍ ഹരി ശിവരാമന്‍ അറിയിച്ചു.


ചിക്കാഗോ ഗീതാ മണ്ഡലത്തിലാണ് ആദ്യത്തെ വേദക്ഷേത്രം ഉയരുക.. ജനുവരി 14 ന് വേദക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ഗ്രന്ഥങ്ങളുമായി കേരളത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലൂടെ പരിക്രമണം നടത്തും. ജനുവരി 6 ന് കോഴിക്കോട് കൊളത്തൂര്‍ അദൈ്വത ആശ്രമത്തില്‍ സ്വാമി ചിദാനന്ദപുരിയില്‍ നിന്ന് വേദങ്ങള്‍ സ്വീകരിച്ച് നടത്തുന്ന വേദപരിക്രമണം 10 ന് തിരുവന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ സമാപിക്കും, പ്രസിഡന്റ് ഹരി ശിവരാമന്‍, ട്രസ്റ്റ് ബോര്‍ഡ് അംഗം കൃഷ്ണരാജ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കും

 

    comment
    • Tags:

    LATEST NEWS


    നികുതി വെട്ടിച്ചെന്ന് സമ്മതിച്ച് ബിബിസി; വെട്ടിച്ചത് 40 കോടിയെന്ന് കുറ്റസമ്മതം; ആദായനികുതി റെയ്ഡിനെ വിമര്‍ശിച്ചവരുടെ വായ അടിപ്പിച്ച് റിപ്പോര്‍ട്ട്


    എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം


    കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


    മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


    വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.