×
login
ട്രം‌പിനെ തളച്ചത് ഇന്ത്യൻ വംശജ; വിജയ ഗഡ്ഡേ ശക്തയായ സോഷ്യല്‍ മീഡിയ എക്‌സിക്യുട്ടിവ്

ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തയായ സോഷ്യല്‍ മീഡിയ എക്‌സിക്യുട്ടിവ് എന്നാണ് വിജയ ഗഡ്ഡേയെ അമേരിക്കന്‍ മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ വിശേഷിപ്പിച്ചത്. ഇന്‍സ്റ്റൈല്‍ മാഗസീന്‍ പുറത്തിറക്കിയ ലോകത്തെ മാറ്റിമറിച്ച 50 വനിതകളുടെ പട്ടികയില്‍ ഒരാളായിരുന്നു വിജയ ഗഡ്ഡേ

വാഷിംഗ്‌ടണ്‍: അമേരിക്കയിലെ ക്യാപ്പിറ്റോളില്‍ നടന്ന അക്രമണത്തിന് ആഹ്വാനം ചെയ്ത ഡോണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി സസ്‌പ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് ഇന്ത്യന്‍ വംശജ കൂടിയായ ട്വിറ്ററിന്റെ ലീഗല്‍ എക്‌സിക്യുട്ടീവ് വിജയ ഗഡ്ഡേ. വെള്ളിയാഴ്ച്ച ക്യാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് ട്വിറ്ററിന്റെ ടെക്‌നിക്കല്‍ വിഭാഗം ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.

തുടര്‍ന്ന് അക്രമം അഴിച്ചുവിടാന്‍ ട്രംപ് ട്രിറ്ററിലൂടെ ആഹ്വാനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ നിയമ വിഭാഗം മേധാവിയായ 45കാരി വിജയ ഗഡ്ഡേ അദ്ദേഹത്തിന്റെ അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കുവാനുള്ള നിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തയായ സോഷ്യല്‍ മീഡിയ എക്‌സിക്യുട്ടിവ് എന്നാണ് വിജയ ഗഡ്ഡേയെ അമേരിക്കന്‍ മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ വിശേഷിപ്പിച്ചത്. ഇന്‍സ്റ്റൈല്‍ മാഗസീന്‍ പുറത്തിറക്കിയ ലോകത്തെ മാറ്റിമറിച്ച 50 വനിതകളുടെ പട്ടികയില്‍ ഒരാളായിരുന്നു വിജയ ഗഡ്ഡേ.

ഇന്ത്യയില്‍ ജനിച്ച വിജയ ഗഡ്ഡേ കുട്ടിക്കാലം മുതല്‍ ടെക്‌സസിലായിരുന്നു. അവിടുത്തെ കെമിക്കല്‍ എന്‍ജിനീയറായുരുന്ന വിജയയുടെ പിതാവിനൊപ്പമാണ് അവര്‍ ടെക്‌സസില്‍ എത്തുന്നത്. അമേരിക്കയിലെ ന്യൂ ജേഴസിയിലാണ് വിജയ തന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. പിന്നീട് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ ടെക്‌നോളജിക്കല്‍ സംരഭകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് ശേഷം 2011ലാണ് ഇവര്‍ കോര്‍പ്പറേറ്റ് അഭിഭാഷകയായി സമൂഹ മാധ്യമ രംഗത്തേക്കെത്തുന്നത്.

  comment

  LATEST NEWS


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍


  ദൃഢചിത്തനായ ഹനുമാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.