login
ട്രംപിനെതിരെയുള്ള വിലക്ക് അനിശ്ചിതമായി തുടരുമെന്ന് യൂട്യൂബ്, അമേരിക്കയിൽ രാഷ്ട്രീയമായ പൊരുത്തക്കേടുകൾ നിലനിൽക്കുന്നു

'രാജ്യത്തെ അന്തരീക്ഷം സാധാരണ നിലയിലായി എന്ന് പറയാറായിട്ടില്ല. രാഷ്ട്രീയമായ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ യൂട്യൂബ് ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള സാഹചര്യമായിട്ടില്ല.

വാഷിംഗ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടപ്പാക്കിയ വിലക്ക് തുടരുമെന്ന് യൂട്യൂബ് അധികൃതര്‍. അമേരിക്കയിലെ കാപ്പിറ്റോള്‍ ആക്രമണത്തിന് പ്രേരിപ്പിച്ചതിന്റെ പേരില്‍ ട്വിറ്ററും ഫേസ്ബുക്കും വിലക്കിയിതിന് പിന്നാലെയാണ് യൂട്യൂബും ട്രംപിനെതിരെ നടപടി സ്വീകരിച്ചത്. നടപടികള്‍ അനിശ്ചിതമായി നീട്ടാനാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.

'രാജ്യത്തെ അന്തരീക്ഷം സാധാരണ നിലയിലായി എന്ന് പറയാറായിട്ടില്ല. രാഷ്ട്രീയമായ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ യൂട്യൂബ് ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള സാഹചര്യമായിട്ടില്ല. തങ്ങളുടെ സാങ്കേതിക വിദഗ്ധര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ മാത്രമേ തീരുമാനമെടുക്കൂ' യൂട്യൂബ് വക്താവ് പറഞ്ഞു.

രാജ്യതലസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളിൽ ഇടപെട്ടവരെയും പ്രോത്സാഹിപ്പിച്ചവരെയും ഓൺലൈൻ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ അകറ്റി നിർത്താൻ ശ്രമിക്കുകയും അവരുടെ അക്കൊണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ട്രം‌പിന്റെ ചാനലിൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനോ ലൈവ് സ്ട്രീം നടത്താ‍നോ സാധിക്കില്ല. ഏഴ് ദിവസത്തേയ്ക്കാണ് ആദ്യം വിലക്ക് ഏർപ്പെടുത്തിയിരുന്നത്. 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.