×
login
ഈ ആനപ്രേമം ആര്‍ക്കുവേണ്ടി?

മൃഗങ്ങളെ ഉപദ്രവിക്കുന്നതും മൃഗങ്ങളെക്കൊണ്ട് അമിതമായി പണിയെടുപ്പിക്കുന്നതും അതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നതും ഒക്കെ വലിയ തെറ്റ് തന്നെയാണ്. അതിനെതിരെ നിയമം ഉണ്ടാവണം. അത് പാലിക്കപ്പെടും എന്നുറപ്പാക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാവണം. എന്നാല്‍ ചക്കിനുവെച്ചത് കൊക്കിന് ആവരുത്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ഒരു നിയമം കൊണ്ട് അവസാനിപ്പിക്കാവുന്നതല്ല. ആചാരാനുഷ്ഠാനങ്ങള്‍ ഒരു സംസ്‌കൃതിയുടെ ഭാഗമാണ്. നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞ പാരമ്പര്യത്തിന്റെ പിന്‍ബലം ആണ്‌

ഗജാനനനായ ഗണപതിക്ക് കുറിച്ചുകൊണ്ട് സത് കര്‍മ്മങ്ങള്‍ തുടങ്ങുന്ന ഭാരതത്തില്‍ ആനകള്‍ക്ക് കഷ്ടകാലം തുടങ്ങിയിരിക്കുന്നു. ആനകള്‍ ഇല്ലാതെ, അമ്പാരിയില്ലാതെ ആറാട്ട് നടക്കുന്നു എന്നത്  കവിയുടെ കാല്പനിക ഭാവം ആയിരുന്നെങ്കില്‍ ഇനിമേല്‍ അത് ഒരു സാമൂഹ്യ യാഥാര്‍ഥ്യമായി  മാറാന്‍ പോവുകയാണ്. ജന്തുസ്‌നേഹത്തിന്റെ പേരില്‍ ക്ഷേത്ര ആരാധനയില്‍ നിന്നും ആചാരങ്ങളില്‍ നിന്നും ആനകളെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ആനകളെ നടയ്ക്കിരുത്താന്‍ പാടില്ല. ക്ഷേത്രങ്ങള്‍ ആനകളെ വാങ്ങാന്‍ പാടില്ല. ആനകള്‍ക്ക്  സര്‍വത്ര നിയന്ത്രണം. അങ്ങിങ്ങായി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കാണുന്ന ആനസവാരി പോലും കുറ്റകരം ആക്കുകയാണ്. എല്ലാം ആനകളോടുള്ള സ്‌നേഹത്തിന്റെ പേരില്‍  തന്നെയാണ്. എന്നാല്‍ കുതിരയോട്ടം ധനവാന്മാരുടെ വിനോദമായതുകൊണ്ടോ, എന്തോ നിയന്ത്രണങ്ങള്‍ ഒന്നും കുതിരകള്‍ക്ക് ബാധകമല്ല. ഇവിടെ ചില നഗ്‌നയാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ആനകളുടെ പരിപാലനവും സംരക്ഷണവും പ്രധാനമായും രണ്ട് നിയമങ്ങള്‍ക്കുള്ളിലാണ് കൈകാര്യം ചെയ്യുന്നത്. ഒന്ന് വന്യജീവി സംരക്ഷണ നിയമം 1972, മറ്റൊന്ന് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമം 1960.

ഇതില്‍ ആദ്യത്തെ നിയമം 2002 ല്‍ ഭേദഗതി ചെയ്തു. ആ ഭേദഗതി അനുസരിച്ച് ആനകളെ വാങ്ങുന്നതും വില്‍ക്കുന്നതും, ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് യഥേഷ്ടം മാറ്റുന്നതും, കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമം (ജൃല്‌ലിശേീി ഛള ഇൃൗലഹ്യേ ഠീ അിശാമഹ അരേ) അനുസരിച്ച്, ചട്ടങ്ങളില്‍ പറയുന്നത് നാട്ടാനകള്‍ക്ക് ുലൃളീൃാശിഴ മിശാമഹ െഎന്ന നിലയില്‍ ഉള്ള പ്രത്യേക അനുമതി വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍  നിന്നും മുന്‍കൂട്ടി എടുക്കണം എന്നാണ്. പ്രത്യക്ഷത്തില്‍ ആനകളെ സംരക്ഷിക്കാന്‍ എന്ന് തോന്നുന്ന ഈ നിര്‍ദേശങ്ങള്‍ എല്ലാം ഫലത്തില്‍ വന്നുനില്‍ക്കുന്നത് അമ്പലങ്ങളില്‍ നിന്നും ആനകളെ ഒഴിവാക്കുക എന്ന യാഥാര്‍ഥ്യത്തിലേക്കാണ്. കേരളത്തില്‍ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ശ്രീബലി ഭഗവാന്റെ അല്ലെങ്കില്‍ ഭഗവതിയുടെ വിഗ്രഹം ആനപ്പുറത്തു എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം ആണ്. ഇത് അന്യം നിന്ന് പോകാന്‍ അധിക കാലം വേണ്ട.  

ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ള നാട്ടാനകള്‍ ഏതാണ്ട് ശരാശരി  അറുപത്  വയസ്സ്  കഴിഞ്ഞവയാണ്. അവരുടെ കാലം കഴിഞ്ഞാല്‍  പരമ്പരാഗതമായ ആചാരങ്ങളില്‍ ആനകള്‍ ഉണ്ടാവില്ല. തൃശ്ശൂര്‍ പൂരം ഉണ്ടാവില്ല. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ എന്നത്  കേരളീയ സംസ്‌കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞുവെങ്കിലും അത് ചരിത്ര പുസ്തകങ്ങളില്‍ മാത്രം കാണുന്ന ഒരു ശൈലിയായി മാറാന്‍ അധിക കാലം വേണ്ട.

ഇന്ത്യന്‍ പാരമ്പര്യം  അനുസരിച്ച് ആനകള്‍ ആദരിക്കപ്പെട്ടിരുന്നു. പാലാഴി  മഥനം നടക്കുന്ന സമയത്ത് ഉയര്‍ന്നു വന്ന ഐരാവതത്തെ ആനകളില്‍  ശ്രേഷ്ഠനായി നാം ആദരിക്കുന്നു. ഗണപതിയുടെ ശിരസ്സ് ആനയുടേതാണ്, ഗജാനനനാണ്. അതുകൊണ്ട് തന്നെ ആനകളെ നാം ആദരിക്കുന്നു. നമ്മുടെ പൗരാണികമായ യുദ്ധക്കളത്തില്‍ ആനകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ഗജസേന സൈന്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം തന്നെ ആയിരുന്നു. ആനകളെ സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും സമൂഹത്തിന്റെ കടമയായി കണ്ടിരുന്നു. ആന സംരക്ഷണത്തെ കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ നമ്മുടെ മുന്നില്‍ ഏറെയാണ്. ഹസ്ത്യആയുര്‍വ്വേദം, ഗജരക്ഷാ തന്ത്രം, മാതംഗലീലാ, ഗജശാസത്രം, മാനസോല്ലാസം, ഗജഗ്രാഹനപ്രകാരം, ഗജ ശിക്ഷ, ബൃഹത്‌സംഹിത തുടങ്ങിയ പ്രാമാണിക ഗ്രന്ഥങ്ങള്‍. അങ്ങനെ നോക്കുമ്പോള്‍ ആനകളോട്  തോന്നിയിട്ടുള്ള ആദരവിനും ശാസ്ത്രീയമായ ഒരടിത്തറയുണ്ട്. ആന സംരക്ഷണത്തിന് നിയതമായ നിഷ്‌കര്‍ഷകള്‍ ഉണ്ട്.  

ഇന്നും ഗുരുവായൂര്‍ കേശവന്‍ പോലുള്ള ആനകളെ സമൂഹത്തിന്റെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് കേരളീയര്‍. ഓരോ പ്രദേശത്തുമുള്ള ഗജവീരന്മാരെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും അവര്‍ക്കു ചുറ്റും മനുഷ്യരുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതിനും കേരളം കാണിക്കുന്ന ശുഷ്‌കാന്തി നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. സംരക്ഷണത്തിന്റെ  തുടക്കം സ്‌നേഹത്തിലാണ്. ആനകളെ സ്‌നേഹിക്കുന്ന കേരളീയര്‍ക്കറിയാം ആനകളെ സംരക്ഷിക്കാനും. ഇതെല്ലാം  മറച്ചുവെച്ചുകൊണ്ട് മൃഗസംരക്ഷണത്തിന്റെ പേരില്‍ ആനകള്‍ക്കെതിരെയുള്ള നീക്കം ഒരു അന്തര്‍ദേശിയ ഗൂഢാലോചനയുടെ  ഭാഗമാണെന്ന് കരുതുന്നവരുണ്ട്.  


മൃഗങ്ങളെ ഉപദ്രവിക്കുന്നതും മൃഗങ്ങളെക്കൊണ്ട് അമിതമായി പണിയെടുപ്പിക്കുന്നതും അതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നതും ഒക്കെ വലിയ തെറ്റ് തന്നെയാണ്. അതിനെതിരെ നിയമം ഉണ്ടാവണം. അത് പാലിക്കപ്പെടും എന്നുറപ്പാക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാവണം. എന്നാല്‍ ചക്കിനുവെച്ചത് കൊക്കിന് ആവരുത്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ഒരു നിയമം കൊണ്ട് അവസാനിപ്പിക്കാവുന്നതല്ല. ആചാരാനുഷ്ഠാനങ്ങള്‍ ഒരു സംസ്‌കൃതിയുടെ ഭാഗമാണ്. നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞ പാരമ്പര്യത്തിന്റെ പിന്‍ബലം ആണ്.  

ആചാരാനുഷ്ഠാനങ്ങളെ നിലനിര്‍ത്തുന്നതും കാലഗതിക്കനുസരിച്ച് യുക്തമായ വ്യതിയാനങ്ങള്‍ വരുത്തുന്നതും ഭാരതീയ സംസ്‌കൃതിയുടെ ഉള്‍ത്തിളക്കം കൂട്ടിയിട്ടേയുള്ളൂ. ഇത് പൈതൃകത്തിന്റെ ആന്തരിക ശക്തിയാണ് കാണിക്കുന്നത്. എന്നാല്‍ പുരോഗമനത്തിന്റെയും പരിഷ്‌കാരത്തിന്റെയും പേരില്‍ ആചാര ധ്വംസനം നടത്തുന്നത് ഭൂഷണമല്ല. തെല്ലും അനുവദനീയവും അല്ല. പക്ഷേ ചില സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ആചാരാനുഷ്ഠാനങ്ങളെ വക്രീകരിച്ച് നിരോധിക്കുക എന്ന ശൈലി നേര്‍വഴിക്ക് ചിന്തിക്കുന്നവര്‍ക്ക് അംഗീകരിക്കാനാവില്ല. കാട്ടിലെ തടി തേവരുടെ ആന എന്നു പറയുമ്പോള്‍, ആനയുടെ മേല്‍ ഈശ്വരനുള്ള അവകാശം അംഗീകരിക്കപ്പെടുകയാണല്ലോ. എങ്കില്‍ ആനകളെ തേവരില്‍ നിന്ന് അകറ്റാനുള്ള അവകാശം ആരും തട്ടി എടുക്കേണ്ട എന്ന് വിശ്വാസികള്‍ പറഞ്ഞാല്‍ അത് അന്ധമായ ഭക്തിയോ വ്യക്തമായ യുക്തിയോ? ഏതായാലും ആന മണ്ടത്തരമല്ല. കാട് തേവരുടേതായിരുന്നു. ഭൂമി തേവരുടേതായിരുന്നു. കാട്ടിലെ ചെടികളും കാട്ടിലെ കിളികളും മാനും തേനും ഒക്കെ സമൂഹത്തിന്റേതായിരുന്നു പ്രകൃതിയുടേതായിരുന്നു. കാടിളക്കിയുള്ള മൃഗയാ വിനോദങ്ങള്‍ ആയിരുന്നു ഇടയ്‌ക്കെങ്കിലും മൃഗങ്ങളുടെ മേല്‍ മനുഷ്യന്റെ ആധിപത്യം അടിച്ചേല്‍പ്പിച്ചിരുന്നതും. റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ  ജംഗിള്‍ ബുക്കിലെ പോലെ കാടിന്റെ നിയമങ്ങളുമായി കാടു സ്വസ്ഥമായി കഴിയുകയായിരുന്നു. തിന്നാന്‍ വേണ്ടിയേ കൊല്ലാവൂ എന്നതായിരുന്നു കാട്ടിലെ നിയമത്തിന്റെ  അടിസ്ഥാനതത്വം. മനുഷ്യന്‍ കാട് കയറി അവന്റെ മനസ്സും കാടുകയറി. ഭക്ഷ്യ ക്ഷാമത്തിന്റെ  പേരും പറഞ്ഞ് കാട് വെട്ടി നാടാക്കി, മരങ്ങളെ വീഴ്ത്തി. ആനകളെ ഓടിച്ചു. കടുവകളെ വെടിവെച്ചു. നാട്ടു നീതി എന്ന അനീതി കാടിനുമേല്‍ അടിച്ചേല്‍പ്പിച്ചു. മരങ്ങള്‍ വെട്ടിത്തള്ളി. വന സംരക്ഷണം കൂപ്പുകുത്തി. ആനകളെ കൊന്ന്  ആനക്കൊമ്പെടുത്ത് അമ്മാനമാടി. അപ്പച്ചന്‍ അപ്പച്ചന്‍ ആനക്കള്ളന്‍, ശിപായിമാരുടെ ശീലകള്ളന്‍ എന്ന് പറയും പോലെ കാട്ടിലെ ആനകള്ളന്മാര്‍ രാഷ്ട്രീയത്തില്‍ എത്തി ഖജനാവ് കള്ളന്മാരായി മാറി. ഇപ്പോള്‍ അവര്‍ വായ്ത്താരി ഇടുന്നു, ആനകളുടെ ശത്രു അമ്പലങ്ങളാണെന്ന്. നിങ്ങള്‍ എഴുന്നള്ളത്തിന്റെ പേരില്‍ ആനകളെ നിര്‍ത്തിയില്ലേ നടത്തിയില്ലേ അതിന്റെ മുകളില്‍ മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങി അമിത ഭാരം  കയറ്റി  വിട്ടില്ലേ, എന്നൊക്കെ ചോദിച്ച് അമ്പലക്കാരെ ആനദ്രോഹികളാക്കി മുദ്രകുത്തുന്നു. എന്നിട്ടു പറയുന്നു ഇനി അമ്പലത്തില്‍ ആനകള്‍ വേണ്ട.  

ആന നിയന്ത്രണം, ആന നിരോധനവുമായി മാറുന്നു  അല്ലെങ്കില്‍ മാറ്റുന്നു. വെടക്കാക്കി തനിക്കാക്കുന്ന ആ പഴയ ശൈലി. അമ്പലങ്ങളില്‍ നിന്ന് ആനയെ മാറ്റുന്നത് ഒന്നാം ഘട്ടം. അമ്പലങ്ങള്‍ തന്നെ നിരോധിക്കുന്നത് രണ്ടാം ഘട്ടം. അങ്ങനെയാണല്ലോ കാര്യങ്ങളുടെ പോക്കും. ആനകളുടെ ദുര്യോഗം തുടങ്ങിയതെന്നാണ്. നാട്ടുകാര്‍ കാടുകയറിയ നാള്‍ മുതല്‍. കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ ഉണ്ടാക്കാനുള്ള  ഗ്രോ മോര്‍  ഫുഡ്  ക്യാമ്പയിന്‍  വന്നതോടെ വിത്തും കൈക്കോട്ടുമായി  കൈയേറ്റക്കാര്‍ കാട്ടിലേക്ക് കടന്നു. മരം വെട്ടി മൃഗങ്ങളെ വെട്ടി, ആദിവാസികളെ വെട്ടി. ഇതിനിടയില്‍ വെട്ടിപ്പും നടന്നു. രാഷ്ട്രീയക്കാരുടെ വെട്ടിപ്പ്. കൂപ്പുലേലക്കാരുടെ വെട്ടിപ്പ്. വനപാലകര്‍ എന്ന വനചോരന്മാരുടെ  വെട്ടിപ്പ്. ആനയെയും അവര്‍ വിട്ടില്ല. ആനക്കൊമ്പിനു വേണ്ടി ആനവേട്ട നടത്തി. വീരപ്പനെ പോലുള്ളവര്‍ ആനവേട്ട ഒരു കാനന കോര്‍പ്പറേറ്റ് പ്രസ്ഥാനമാക്കി മാറ്റി. ഇപ്പോള്‍ ഇവരെല്ലാം കൂടിനിന്ന്  പറയുന്നു, ആനയെ കൊല്ലുന്നത്  അമ്പലങ്ങളാണ്. ആനയുടെ ശത്രു ആചാരങ്ങള്‍ ആണ്.  ഒരു കാര്യം നാം മറക്കരുത്. മൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങള്‍ മനുഷ്യന്‍ കൈയേറി ാമി മിശാമഹ രീിളഹശര േഎന്നതൊരു നിത്യ സംഭവമായി മാറി. കാടിനെ വെറുതെ വിട്ടിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. മനുഷ്യന്‍ സൃഷ്ടിച്ചതാണ് ഈ പ്രശ്ങ്ങള്‍. എല്ലാം കവി അയ്യപ്പപ്പണിക്കര്‍ ചോദിച്ചത് പോലെ കാടെവിടെ മക്കളെ എന്ന് പുത്തന്‍ തലമുറ ചോദിക്കും വരെ കാടായ കാട്ടിലെല്ലാം കോടാലി വീണു. ആര്  വീഴ്ത്തി. ഒഎന്‍വി  ഉത്തരം തരുന്നു. 'കാട്ടിലെ കള്ളനും, നാട്ടിലെ കള്ളനും'. ഇന്നിപ്പോള്‍ മൃഗങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ നിയമം കൊണ്ടുവന്നതും നടപ്പാക്കുന്നതും മൃഗങ്ങളെ ഉദ്ദേശിച്ചാണോ അതോ മറ്റു  ചില സാമൂഹ്യ വിപത്തുകളുടെ പ്രതിഫലനം ആണോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.

മൃഗങ്ങളോടുള്ള സ്‌നേഹം മുതലെടുക്കുന്ന  ചില പ്രസ്ഥാനങ്ങള്‍ ലോകത്ത് അങ്ങിങ്ങായി ഉണ്ട്. അവരെ അന്ധമായി പിന്തുടരുന്ന നല്ല മനുഷ്യരുടെ  എണ്ണവും കൂടി വരികയാണ്. മാധ്യമ സിണ്ടിക്കേറ്റുകള്‍ ഇവരെ പിന്തുണയ്ക്കുന്നു. പക്ഷേ മൃഗ സംരക്ഷണത്തിന്റെ മറവില്‍ ഇവരില്‍ ചിലരെങ്കിലും സാംസ്‌കാരികമായ അധിനിവേശമാണ് ലക്ഷ്യമിടുന്നത്. സംസ്‌കാരങ്ങളെ  തളര്‍ത്തുക, ആചാരങ്ങളെ തകര്‍ക്കുക തുടങ്ങി ഇന്ത്യാ വിരുദ്ധര്‍ കൈക്കൊള്ളുന്ന  കുത്സിത ശ്രമങ്ങള്‍ ഇന്ന് പൊതുസമൂഹം  തിരിച്ചറിഞ്ഞു വരികയാണ്. ആചാരങ്ങളെ തകര്‍ക്കുക വഴി സംസ്‌കാരങ്ങളെ  ശിഥിലമാക്കാന്‍ എളുപ്പമാണ്. എല്ലാ സംസ്‌കാരങ്ങള്‍ക്കും ചില കൊടി  അടയാളങ്ങള്‍ ഉണ്ട്. ആദ്യം ആ കോടികള്‍ കീറുക. പിന്നെ കൊടിമരം തള്ളി താഴെ ഇടുക. ഇതൊക്കെ ശിഥിലീകരണ ശക്തികള്‍ സ്ഥിരമായി ചെയ്യുന്ന നടപടികളാണ്. ആന നിരോധനത്തിന്റെയും വെടിക്കെട്ട്  നിരോധനത്തിന്റെയും പിന്നില്‍ ഉള്ള കാപട്യവും മറ്റൊന്നല്ല.  

തമിഴ്നാടിന്റെ ഉള്‍ത്തുടിപ്പായ ജെല്ലിക്കെട്ട് ഒരു ഘട്ടത്തില്‍ നിരോധിക്കുകയുണ്ടായല്ലോ. ജനങ്ങള്‍ ഉണര്‍ന്നപ്പോള്‍ വീണ്ടുവിചാരമുണ്ടായി. ജെല്ലിക്കട്ട് തിരികെ വന്നു. പ്രത്യേക ഓര്‍ഡിനന്‍സും  ഉണ്ടായി. അപ്പോള്‍ കരയുന്ന കുഞ്ഞിന് പാല് കിട്ടും. ആന നിരോധനത്തിനായി മുറവിളി കൂട്ടുന്ന വൈദേശിക മൃഗസംരക്ഷണ പ്രസ്ഥാനങ്ങളും അവരുടെ ഇന്ത്യന്‍ വക്താക്കളും മറക്കുന്ന ഒരു കാര്യമുണ്ട്. സ്‌പെയിനിലെ ക്രൂര വിനോദമാണല്ലോ കാളപ്പോര്. ജെല്ലിക്കെട്ട് പോലെ  യുവ ധീരന്മാര്‍ ഭുജബല പരാക്രമം കാട്ടുന്ന ഒരു  സാഹസിക വിനോദമല്ല  അത്. വാളും കുന്തവുമായി ഒരു മിണ്ടാപ്രാണിയെ കുത്തിയും വെട്ടിയും കൊല്ലുന്ന  ഒരു ക്രൂരതയാണ് അത്. പലവട്ടം ഇത് നിരോധിച്ചതാണ്. കത്തോലിക്കാ സഭയും മാര്‍പ്പാപ്പയും ഉള്‍പ്പടെ. പക്ഷേ കാളപ്പോര് ഇപ്പോഴും തുടരുന്നു. കോടികളുടെ വരുമാനം പലരുടെയും പോക്കറ്റില്‍ വീഴുന്നു. ആനയെഴുന്നള്ളത്തിനെതിരെ പേട്ടതുള്ളല്‍ നടത്തുന്ന ജഋഠഅ പോലുള്ള അന്തര്‍ദേശീയ പ്രസ്ഥാനങ്ങള്‍ സ്‌പെയിനിലെ കാളപ്പോരിനെ നോക്കി പോട്ടെ എന്ന് പറയുന്നു. എല്ലാറ്റിനും വേണ്ടേ ഒരു നേരും നെറിയും. ഒരു ചേലും ചെമ്മാന്ത്രവും.  

ആനകളെ സംരക്ഷിക്കാനും പരിപാലിക്കാനും വ്യക്തവും ശക്തവുമായ നിയമവും നിയന്ത്രണവും കൊണ്ടുവരേണ്ടത് ആവശ്യം തന്നെയാണ്. എന്നാല്‍ ആചാര നിരോധനമല്ല ഇതിനുള്ള പോംവഴി. എങ്കില്‍ എന്താണ് വിശദമായ പോംവഴി. ആചാര അനുഷ്ഠാനങ്ങളെയും, സംസ്‌കാരത്തെയും സംരക്ഷിക്കാന്‍ ശക്തമായ നിയമം കൊണ്ടുവരണം. അതിനു പശ്ചാത്തലമൊരുക്കുന്ന സാമൂഹിക സംവാദങ്ങള്‍ ഉയരണം. രാഷ്ട്രീയ ഇച്ഛാശക്തി വേണം. സാംസ്‌കാരിക അധിനിവേശത്തിന് തട ഇടണം. ഇത് ചേന കാര്യമല്ല. ആന കാര്യം തന്നെ ആണ്.

  comment

  LATEST NEWS


  ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.