×
login
മലയാള കൃതികള്‍ കൊച്ചുവൃത്തങ്ങളില്‍ ഒതുങ്ങേണ്ടവയല്ല

ആദ്യം പഠിച്ച കോളജിലും പിന്നീട് സര്‍വകലാശാലയിലും അധ്യാപകനായതോടെ സാഹിത്യരചനാ-വിവര്‍ത്തന-പരിശ്രമങ്ങളും ഏറി വന്നു. രാജസ്ഥാന്‍ സാഹിത്യ അക്കാദമി, ഭാരതീയ അനുവാദ പരിഷത്ത്, ബീഹാറിലെ അന്തരംഗ്, റായ്പ്പൂരിലെ സദ്ഭാവന ദര്‍പ്പണ്‍, ഛത്തീസ്ഗഢ് ടുഡെ, ജാസിയാബാദിലെ വര്‍ത്തമാന ജഗനാഥ, ബീഹാറിലെ നയീധാര, ഉജ്ജയിനിയിലെ സമാവര്‍ത്തന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും എന്റെ എഴുത്ത് പ്രയോജനപ്പെടുത്തുന്നു.

  • നിരവധി ഹിന്ദി പ്രസിദ്ധീകരണങ്ങളില്‍ സജീവമായി എഴുതുന്നയാളാണ് താങ്കള്‍. ഇക്കാര്യത്തിലും മറ്റൊരു മലയാളി ഉണ്ടെന്നു തോന്നുന്നില്ല?

ആദ്യം പഠിച്ച കോളജിലും പിന്നീട് സര്‍വകലാശാലയിലും അധ്യാപകനായതോടെ സാഹിത്യരചനാ-വിവര്‍ത്തന-പരിശ്രമങ്ങളും ഏറി വന്നു. രാജസ്ഥാന്‍ സാഹിത്യ അക്കാദമി, ഭാരതീയ അനുവാദ പരിഷത്ത്, ബീഹാറിലെ അന്തരംഗ്, റായ്പ്പൂരിലെ സദ്ഭാവന ദര്‍പ്പണ്‍, ഛത്തീസ്ഗഢ് ടുഡെ, ജാസിയാബാദിലെ വര്‍ത്തമാന ജഗനാഥ, ബീഹാറിലെ നയീധാര, ഉജ്ജയിനിയിലെ സമാവര്‍ത്തന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും എന്റെ എഴുത്ത് പ്രയോജനപ്പെടുത്തുന്നു.

  • അസംഖ്യം ശിഷ്യന്മാര്‍ അങ്ങേക്കുണ്ട്. അവരെയൊക്കെ ഭാഷാ ഗവേഷണങ്ങളില്‍ കര്‍മനിരതരാക്കുന്നു?

 സര്‍ഗധനരായ എഴുത്തുകാര്‍ നമുക്കു ധാരാളമുണ്ട്. അപ്രകാരമുള്ള വിവര്‍ത്തകരും വേണം. കേരളത്തിനു പുറത്തേക്ക് നമ്മുടെ വിഭവങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ആളില്ല. എണ്‍പതിലധികം പത്രങ്ങളുണ്ട് ഹിന്ദിയില്‍. കോടിക്കണക്കിനു പേര്‍ അവ വായിക്കുന്നു. സപ്ലിമെന്റില്‍ ചേര്‍ക്കാന്‍ പോലും നമ്മുടെ വിഭവങ്ങള്‍ അവര്‍ക്കു കിട്ടുന്നില്ല. ഈയവസ്ഥ മാറണം. മികച്ച ഒട്ടേറെ വിവര്‍ത്തകര്‍ നമുക്കുണ്ടായിരുന്നു. എം.എന്‍. സത്യാര്‍ഥി, ദിവാകരന്‍ പോറ്റി, അഭയദേവ്, പി.  മാധവന്‍ പിള്ള, വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍... ആ നിരയിലേക്ക് പുതിയ തലമുറയില്‍നിന്നുള്ളവര്‍  കൂടുതലായി വരണം. മലയാളത്തിന്റെ കൊച്ചുവൃത്തത്തില്‍ ഒതുങ്ങിനില്‍ക്കേണ്ടതല്ല ഇവിടെ ഇറങ്ങുന്ന പല കൃതികളും. നാം അവ ഹിന്ദിയിലേക്കു കൊടുത്താല്‍ മതി. അവിടെ നിന്ന് മറ്റനേകം ഭാഷകളിലേക്ക് പകര്‍ക്കപ്പെടാന്‍ തുറന്ന അവസരങ്ങളുണ്ട്.

  • മലയാളത്തില്‍നിന്ന്  അന്യഭാഷകളിലേക്ക് എത്തേണ്ട കൃതികളല്ല പലപ്പോഴും എത്തുന്നതെന്ന പരാതിയുണ്ടല്ലോ?


എത്തിക്കേണ്ടവരല്ല എത്തിക്കേണ്ടതെന്നു തോന്നാറുണ്ട്. സര്‍ഗാത്മകതയോട് ആഭിമുഖ്യമുള്ളവര്‍ വേണം പരിഭാഷ നിര്‍വഹിക്കാന്‍. അല്ലെങ്കില്‍ സര്‍ഗാത്മകതയുടെ നനവുള്ള നമ്മുടെ കൃതികള്‍ അവിടെയെത്തുമ്പോള്‍ വരണ്ടതാകും. അതിനാല്‍ വിവര്‍ത്തകര്‍ക്ക്് ഭാഷാ വഴക്കം മാത്രം പോര. മൂലകൃതികളുടെ സഹയാത്രികരാകാന്‍ അവര്‍ക്കു കഴിയണം. അനുഗാമികളായാല്‍ പോര.

  • അസംഖ്യം ഭാഷകളുടെ നാടാണ് ഭാരതം, അവിടെ വിവര്‍ത്തനം ചെയ്യുന്നതെന്താണ്?

 ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യവും സമൃദ്ധിയും വാക്കുകള്‍ക്കതീതമാണ്. ഈ വൈവിധ്യങ്ങള്‍ക്കിടയില്‍ ഏകത തിരിച്ചറിയപ്പെടാതെ കിടക്കുന്നു. ഈ തിരിച്ചറിവിന്റെ പാതയാണ് വിവര്‍ത്തനം. നിരവധി ഭാഷകള്‍ ഇവിടെ നിലനില്‍ക്കുന്നു. ഇതൊരു ശാപമാണെന്നു കരുതുന്നവരുമുണ്ട്. ഭാഷയുടെ വൈവിധ്യം ശാപമല്ല. ഇത്രയധികം ഭാഷകളില്‍ ഒരേ സമയം സാഹിത്യം രചിക്കപ്പെടുന്ന മറ്റൊരു രാജ്യമില്ല. ഇവയെല്ലാം നമ്മുടെ പൊതുസമ്പത്താണ്. പരസ്പരം കൈമാറ്റം ചെയ്യപ്പെടേണ്ടവയാണ്. അപരിചിത്വത്തിന്റെ ഭിത്തികള്‍ ഇല്ലാതാവുകയാണ് അതിനാദ്യം വേണ്ടത്. പകരം സഹവര്‍ത്തിത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ആ ദൗത്യമാണ് വിവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.