×
login
നാടിനെ നയിക്കാന്‍ 'നാവിക്'

ഇനി പഴയ ഒരു സംഭവം കേള്‍ക്കുക. നടന്നത് 1999 ല്‍. അന്നൊരിക്കല്‍ ചതിയന്മാരായ അയല്‍രാജ്യത്തിന്റെ സൈന്യം പാതിരായുടെ മറവില്‍ നമ്മുടെ കാര്‍ഗില്‍ മലകള്‍ കീഴടക്കി. കടന്നെത്താന്‍ ഏറെ ദുര്‍ഘടമായ മഞ്ഞുമൂടിയ കൊടുമുടികള്‍ ശത്രുവിന്റെ കയ്യിലായി. മലനിരകളെക്കുറിച്ചറിയാനും ശത്രുവിന്റെ സൈന്യവിന്യാസം അറിയാനും നാം ജിപിഎസിന്റെ ഉടമസ്ഥനായ അമേരിക്കയെ സമീപിച്ചു. സഹായം ചോദിച്ചു. പക്ഷേ സഹായം നിഷേധിച്ച അമേരിക്ക നമ്മെ അപമാനിച്ചു. സ്വന്തം ശക്തിയും ബുദ്ധിയും കൊണ്ട് ഭാരതം കാര്‍ഗില്‍ തിരിച്ചുപിടിച്ചു.

റിയാ വഴികളിലൂടെ ആദ്യയാത്രക്കൊരുങ്ങുമ്പോള്‍ ആദ്യമോര്‍ക്കുന്ന പേരാണ് ജിപിഎസ്. കൊച്ചുകുട്ടികള്‍ക്കുപോലും പരിചിതമാണ് ഈ ജിപിഎസ് അഥവാ ഗ്ലോബല്‍ ഭൂഗോളത്തിനു കാവല്‍നില്‍ക്കുന്ന വലിയൊരു ഉപഗ്രഹശൃംഖല. നാട്ടിന്‍പുറത്തെ ഇടവഴിയും കാട്ടിനുള്ളിലെ കുടിലുമൊക്കെ മുട്ടില്ലാതെ കാട്ടിത്തരുന്ന അത്ഭുതത്തിനു പിന്നില്‍ ഈ ഉപഗ്രഹങ്ങളാണ്. കരയിലെ കാറുകളെയും കടലിലെ കപ്പലുകളെയും മുതല്‍ വിമാനങ്ങളെയും മിസൈലുകളെയും വരെ അവ കൃത്യ സ്ഥലത്തെത്തിക്കുന്നു. യുദ്ധകാലത്തും സമാധാന കാലത്തും ഒരുപോലെ വിശ്വസ്തനായ സംവിധാനം.

ഇനി പഴയ ഒരു സംഭവം കേള്‍ക്കുക. നടന്നത് 1999 ല്‍. അന്നൊരിക്കല്‍ ചതിയന്മാരായ അയല്‍രാജ്യത്തിന്റെ സൈന്യം പാതിരായുടെ മറവില്‍ നമ്മുടെ കാര്‍ഗില്‍ മലകള്‍ കീഴടക്കി. കടന്നെത്താന്‍ ഏറെ ദുര്‍ഘടമായ മഞ്ഞുമൂടിയ കൊടുമുടികള്‍ ശത്രുവിന്റെ കയ്യിലായി. മലനിരകളെക്കുറിച്ചറിയാനും ശത്രുവിന്റെ സൈന്യവിന്യാസം അറിയാനും നാം ജിപിഎസിന്റെ ഉടമസ്ഥനായ അമേരിക്കയെ സമീപിച്ചു. സഹായം ചോദിച്ചു. പക്ഷേ സഹായം നിഷേധിച്ച അമേരിക്ക നമ്മെ അപമാനിച്ചു. സ്വന്തം ശക്തിയും ബുദ്ധിയും കൊണ്ട് ഭാരതം കാര്‍ഗില്‍ തിരിച്ചുപിടിച്ചു.

അന്ന് നാം ഒരു തീരുമാനമെടുത്തു. നമുക്കു സ്വന്തമായ ഒരു ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖല വേണം. നമ്മുടെ ബഹിരാകാശ സംഘടനയായ ഐഎസ്ആര്‍ഒ അതിന് നേതൃത്വം നല്‍കി. അങ്ങനെ ഇന്ത്യന്‍ റീജിയനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം ജനിച്ചു. ചുരുക്കപ്പേര് ഐആര്‍എന്‍എസ്എസ്. ഈ സംവിധാനത്തെയാണ് അല്‍പ്പം കൂടി പരിഷ്‌കരിച്ച് നമ്മുടെ പ്രധാനമന്ത്രി 'നാവിക്' എന്ന പേര് നല്‍കിയത്. നാവിഗേഷന്‍ ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍ എന്നതിന്റെ ചുരുക്കപ്പേര്. ഇന്ത്യ സ്വയമായി രൂപപ്പെടുത്തിയ ആദ്യ നാവിക് ഉപഗ്രഹം 2013 ജൂലൈ ഒന്നിന് വിക്ഷേപിച്ചു.

ഇന്ത്യാ മഹാരാജ്യത്തിന്റെ മുക്കും മൂലയും നിമിഷംപ്രതി അരിച്ചുപെറുക്കുന്ന എട്ട് ഉപഗ്രഹങ്ങളാണ് ഇന്ന് നാവികിന്റെ കരുത്ത്. ഇനിയും മൂന്ന് ഉപഗ്രഹങ്ങള്‍ കൂടി അതിനൊപ്പം എത്തുമെന്നും അറിയുന്നു. ഇന്ത്യയുടെ ഭൂഭാഗങ്ങള്‍ക്കു പുറമെ നമ്മുടെ അതിര്‍ത്തിക്ക് പുറത്തേക്ക് 1500കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂപ്രദേശങ്ങളും നാവിക് കൃത്യമായി കാണിച്ചു തരും. നമ്മുടെ അയല്‍രാജ്യങ്ങളെല്ലാം നാവികിന്റെ നിരന്തര നിരീക്ഷണത്തില്‍ വരുമെന്ന് സാരം. കൃത്യതയുടെ കാര്യത്തില്‍ നാവിക്  അമേരിക്കയുടെ ജിപിഎസ്സിനെക്കാള്‍ വളരെ മുന്നിലാണ്. കാരണം ജിപിഎസ് ഗതിനിര്‍ണയത്തിന് ഉപയോഗിക്കുന്നത് സിങ്കിള്‍ ബാന്‍ഡ് ഫ്രിക്വന്‍സിയാണെങ്കില്‍ നാവിക് പ്രവര്‍ത്തിക്കുന്നത് ഡബിള്‍ ബാന്‍ഡ് ഫ്രിക്വന്‍സിയിലാണ്. അതുകൊണ്ടുതന്നെ 55 ഉപഗ്രഹങ്ങളുടെ കരുത്തുള്ള ജിപിഎസ്സിനെക്കാളും 'എന്‍ക്രിപ്റ്റ്' സേവനം തരുന്ന നാവിക് നമുക് സ്വീകാര്യനാകുന്നു.  

വണ്ടി ഓടിക്കുമ്പോള്‍ വഴി പറഞ്ഞുകൊടുക്കുക മാത്രമല്ല നാവിക് നല്‍കുന്ന സഹായം, ദുരന്ത നിയന്ത്രണം, വാഹനങ്ങളെ തെരഞ്ഞ് കണ്ടുപിടിക്കുക, മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനം, കിറുകൃത്യതയുള്ള സമയ നിയന്ത്രണം, പിഴവില്ലാത്ത ഭൂപടം തയ്യാറാക്കല്‍, ഭൗമ വിവര ശേഖരണം, ഗതി നിര്‍ണയം, സന്ദേശ കൈമാറ്റം, രാജ്യത്തിന്റെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളിലെല്ലാം നാവിക് സഹായത്തിനെത്തും. നാവിക് അനുദിനം അതിന്റെ പ്രവര്‍ത്തനം വികസിപ്പിച്ചു വരികയാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണെങ്കില്‍ക്കൂടി ഈ പ്രാദേശിക ഗതി നിര്‍ണയ സംവിധാനം ഇനിയും വികസനത്തിനൊരുങ്ങുകയാണ്. ഗവേഷണവും വികസനവും ശക്തമാക്കുന്നതിന്റെ ഭാഗമായി പല സംയുക്ത സംരംഭങ്ങളും ഇന്ന് നിലവിലുണ്ട്.

അമേരിക്കയുടെ ജിപിഎസ്സിനു പുറമെ റഷ്യയുടെ ഗ്ലോനാസ്, ചൈനയുടെ ബീഡോ, യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ തുടങ്ങിയ ഗതിനിര്‍ണയ സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. അവയ്‌ക്കൊപ്പം ഭാരതത്തിന്റെ അഭിമാനമായി 'നാവിക്' കൂടി ചേരുമ്പോള്‍ അത് നമ്മുടെ ആത്മാഭിമാനത്തിന്റെ പ്രതീകമാവുന്നു.


മൊയിന്‍ ദ്വീപ്

ലോകത്തിലെ ഏറ്റവും ചെറിയ നാഷനല്‍ പാര്‍ക്ക് അഥവാ ദേശീയോദ്യാനം എന്ന പേരിന് അര്‍ഹത നേടിയ സ്ഥലമാണ് മൊയിന്‍ ദ്വീപ്.  

ഇന്ത്യാ മഹാസമുദ്രത്തില്‍ സീഷെല്‍സ് ദ്വീപ് സമൂഹത്തിലെ വലിയ ദ്വീപായ 'മൊഹെ'യില്‍നിന്ന് നാലരകിലോമീറ്റര്‍ അകലെയാണ് മൊയിന്‍ ദ്വീപ്. നീളം അരകിലോമീറ്റര്‍. വീതി കേവലം കാല്‍ കിലോ മീറ്റര്‍. ആകെ വിസ്തൃതി 0.99 ചതുരശ്ര കിലോമീറ്റര്‍ മാത്രം.

കാടുംപടലും കണി കാണാന്‍ പോലുമില്ലാതെ കിടന്ന ഈ പഞ്ചാരമണല്‍ ദ്വീപ് 1962ല്‍ ഒരു പത്രപ്രവര്‍ത്തകനായ ബ്രണ്ടന്‍ ഗ്രിംഷോ വിലയ്ക്കു വാങ്ങിയതാണ്. കേവലം 8000 പൗണ്ട് പ്രതിഫലമായി നല്‍കി. ടാന്‍സാനിയയില്‍ ജൂലിയസ് നെരേരയുടെയും മറ്റും അടുത്ത ചങ്ങാതിയായിരുന്ന ബ്രണ്ടന്‍ കിഴക്കന്‍ ആഫ്രിക്കയിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായിരുന്നു. ഒപ്പം ഒരു കറകളഞ്ഞ പരിസ്ഥിതി പ്രേമിയും. വിപ്ലവങ്ങള്‍ തുടര്‍ക്കഥയായ ആഫ്രിക്കയില്‍നിന്ന് ആശ്വാസം തേടിയെത്തിയ ബ്രണ്ടന്‍ മൊയിന്‍ ദ്വീപിന്റെ  ഭൂമി ശാസ്ത്രം മാറ്റിമറിച്ചു. മരം നട്ടു. പുല്ലു പിടിപ്പിച്ചു. ആമകള്‍ക്ക് നഴ്‌സറിയൊരുക്കി. ആധുനിക ലോകത്തിന്റെ കൃത്രിമ വികസനമൊന്നും തന്റെ ദ്വീപില്‍ വേണ്ടെന്നു തീരുമാനിച്ചു.

ഒരിക്കല്‍ കടല്‍ക്കൊള്ളക്കാരുടെ ആവാസ കേന്ദ്രമായിരുന്നു മൊയിന്‍ ദ്വീപ്. നിധികള്‍ ഒളിച്ചതും ഒളിച്ച നിധിക്കായി അവര്‍ ഊഴമിട്ട് തിരഞ്ഞതും ഒടുവില്‍ ജീവനൊടുങ്ങിയപ്പോള്‍ കല്ലറയില്‍ അടക്കിയതുമൊക്കെ ഇവിടെയാണ്. കല്ലറകള്‍ കണ്ട ഭാഗത്തെ ബീച്ചിന് പൈറേറ്റ് കോവ് (കൊള്ളക്കാരുടെ അഴി)എന്ന പേരും നല്‍കി. കൊള്ളക്കാര്‍ക്ക് തങ്ങള്‍ അന്വേഷിച്ച നിധി കിട്ടിയില്ല. പക്ഷേ ബ്രണ്ടന്‍ ആ ദ്വീപിനെ ഭൂമിയിലെ അമൂല്യനിധിയാക്കി മാറ്റി. താന്‍ 8000 പൗണ്ട് നല്‍കി വാങ്ങിയ ദ്വീപിന് 500 ലക്ഷം പൗണ്ട് നല്‍കി വാങ്ങാന്‍ ആളെത്തിയെങ്കിലും ബ്രണ്ടന്‍ കുലുങ്ങിയില്ല.

2007 ല്‍ തന്റെ സഹായിയായ റിനെ അന്റോണിയോ മരിച്ചതോടെ ബ്രണ്ടന്‍ ദ്വീപിന്റെ ഭാവിയെപ്പറ്റി ചിന്തിച്ചു തുടങ്ങി. അതിനെ ഒരു ട്രസ്റ്റിന്റെ കീഴില്‍ കൊണ്ടുവന്നു. 2009 ല്‍ അദ്ദേഹം സീഷെല്‍സ് പരിസ്ഥിതി മന്ത്രാലയവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലോകത്തെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക് ജനിച്ചു-മൊയിന്‍ ഐലന്റ് നാഷണല്‍ പാര്‍ക്ക്. കാടും മരവും വിനോദ സഞ്ചാര വ്യവസായമാക്കി ലാഭം കൊയ്യാന്‍ മിനക്കെടുന്ന കാലത്ത് ബ്രണ്ടന്‍ തന്റെ ദ്വീപിനെ മനോഹരമായ ഒരു വനമാക്കി സര്‍ക്കാരിന് തിരികെ നല്‍കി. മാവും തെങ്ങും മുതല്‍ മഹാഗണിവരെ നിറഞ്ഞ ഈ ദ്വീപില്‍ ഇന്ന് 16000 മരങ്ങളുണ്ട്. എല്ലാം വിവിധ വര്‍ഗങ്ങളില്‍ പെട്ടവ. ലോകത്തിലെ ഏത് നാഷണല്‍ പാര്‍ക്കില്‍ ഉള്ളതിനെക്കാളും മരസാന്ദ്രത(ചതുരശ്ര മീറ്ററില്‍)യും മരവര്‍ഗങ്ങളും ഉള്ളത് മൊയിന്‍ ദ്വീപിലാണത്രേ. 2012 ല്‍ ബ്രണ്ടന്‍ അന്തരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഹരിത സ്വപ്‌നങ്ങള്‍ ഇന്നും മൊയിനില്‍ പീലി വിരിച്ചു നില്‍ക്കുന്നു. ഭൂമിക്ക് ഹരിത ഗീതം കുറിച്ച ഈ പച്ച മനുഷ്യന് സ്വസ്തി.

  comment
  • Tags:

  LATEST NEWS


  വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.