login
ചെസ്സെഴുത്തിന്റെ കാരണവര്‍

അറുപത്തിനാലു വര്‍ഷം മുന്‍പ് പിവിഎന്‍ ചെസ്സിലേക്ക് വലതുകാല്‍ വച്ച് പ്രവേശിച്ചു. കറുപ്പും വെളുപ്പും നിറഞ്ഞ 64 കളത്തില്‍ തിമര്‍ത്താടി. ഇന്നിതാ 84-ാം പിറന്നാള്‍

നാരായണന്‍ നമ്പുതിരിപ്പാട് (ഇടത്)

ലോക പ്രശസ്തമായ വിനോദമാണ് ചെസ്. ധിഷണാശക്തിയും ഓര്‍മയും വികസിക്കുന്ന മറ്റൊരു കലയും ഇല്ല എന്നതാണ് ശരി. മലയാളക്കരയില്‍ ഇതിനു സമാനമായ കളിയുണ്ടായിരുന്നു ചതുരംഗം. അത് ഏതാണ്ട് അന്യം നിന്നപോലെയായി. ഒരിക്കല്‍ ഒരു രാജാവ് ചതുരംഗം കളിയില്‍ തോല്‍ക്കുന്ന മട്ടു വന്നപ്പോള്‍ രാജ്ഞി കുട്ടിയെ ഉറക്കാനെന്ന മട്ടില്‍ താരാട്ടുപാട്ടിലൂടെ ആളെ ഉന്താന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ കളിയില്‍ വിജയം നേടി.  

അറുപത്തിനാലു വര്‍ഷം മുന്‍പ് ചെസ്സിലേക്ക് വലതുകാല്‍ വച്ച് പ്രവേശിച്ചു. കറുപ്പും വെളുപ്പും നിറഞ്ഞ 64 കളത്തില്‍ തിമര്‍ത്താടി. ഇന്നിതാ 84-ാം പിറന്നാള്‍. ചോറ്റാനിക്കരയ്ക്കടുത്ത കാഞ്ഞിരമറ്റത്തെ പുതുവാ മനയിലെ പിവിഎന്‍ എന്നറിയപ്പെടുന്ന നാരായണന്‍ നമ്പുതിരിപ്പാട്. വിവിധ പുസ്തകങ്ങളിലൂടെയും, ആഴ്ചപ്പതിപ്പിലൂടെയും എഴുതി തീര്‍ത്ത ലേഖനങ്ങളിലൂടെയും ആസ്വാദകര്‍ക്ക് ആരാധനാമൂര്‍ത്തിയായി.  

കോളേജില്‍ പഠനം അമ്മ വീടായ അവണ പറമ്പ് മനയില്‍ താമസിച്ച് തൃശൂര്‍ കേരള വര്‍മയിലായിരുന്നു. അമ്മാമന്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് വടക്കില്ലം ഗോദന്‍ നമ്പൂതിരിപ്പാട് എന്നിവരില്‍ നിന്നും ചതുരംഗം ശീലിച്ചു. ചതുരംഗം ചെസ്സിന്റെ മലയാള ഭാഷയാണ്. അതില്‍ ആന, മന്ത്രി എന്നിവയ്ക്ക് ചെസ്സിലെ പോലെ ഓടാന്‍ സാധിക്കില്ല. കാഞ്ഞിരമറ്റം സ്‌കൂളിലെ സഹപ്രവര്‍ത്തകരില്‍ നിന്നുമാണ് 1960 മുതല്‍ ചെസ്സുകളി ശീലിച്ചത്. ഒരു പത്തു വര്‍ഷം വരെ സാധാരണക്കാരുടെ വഴിയില്‍ ചെസ്സില്‍ തുടര്‍ന്നു. അടുത്ത ഒരു ബന്ധുവഴി അമേരിക്കയില്‍ നിന്നും ചെസ്സിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ വരുത്തി. അത് നിധി കിട്ടിയ അനുഭൂതി ഉളവാക്കി. അതോടെ പിന്നിട്ട പത്തു സംവത്സരം വെറും പാഴായതിലുള്ള സങ്കടം ഇന്നും തീര്‍ന്നിട്ടില്ല. കാരണം നല്ല ചോരത്തിളപ്പുള്ള കാലത്ത് ആ പുസ്തകങ്ങള്‍ കണ്ടെങ്കില്‍ പി.വി.എന്‍ മറ്റൊരു തലത്തില്‍ എത്തിയേനെ എന്ന് അദ്ദേഹം പറഞ്ഞു. ബിഎഡ്ഡ് മൂത്തകുന്നത്ത്. അവിടെ വച്ച് ചെസ്സിലും കവിതയിലും സമ്മാനം കിട്ടി. സുകുമാര്‍ അഴീക്കോടില്‍ നിന്നുമായിരുന്നു സമ്മാനം. പിന്നീട് അധ്യാപകര്‍ക്കിടയിലെ മത്സരത്തില്‍ ഒന്നാം സമ്മാനം സംസ്ഥാന തലത്തില്‍ കിട്ടി. മത്സരത്തില്‍ നിന്നും അതോടെ പിന്മാറി. നാലാം വയസില്‍ അമ്മ മരിച്ചു. അച്ഛന്‍ സംസ്‌കൃത പണ്ഡിതനായ വാസുദേവന്‍ നമ്പൂതിരിപ്പാട്. സ്‌കൂള്‍ അധ്യാപനായിരുന്നു. അതിനിടെ മലയാളം എംഎയും നേടി. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തു. ആദ്യം സ്വകാര്യ സ്‌കൂളിലായിരുന്നു. അക്ഷരശ്ലോകം, കവിതാ രചന, കഥകളി കാണല്‍ ഇതെല്ലാം വലിയ വിനോദത്തില്‍ ഉള്‍പ്പെട്ടതായിരുന്നു.  

ക്ഷേത്രം, വായനശാല എന്നീ രംഗത്തെ ഉത്സാഹ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട് നാട്ടുകാര്‍ക്ക് പിവിഎന്‍ അടുത്ത സുഹൃത്താണ്. നാട്ടുകാര്‍ക്കും ചെസ് അധ്യാപകനാണ്. ദേശീയ മത്സരം മുതല്‍ സകല മത്സരങ്ങളും കാണുവാന്‍ പോയിരുന്നു. 1989 ല്‍ ചെസ്സിന്റെ ലോകം എന്ന ആദ്യ പുസ്തകം. പിന്നീട് 98 ല്‍ എംടി അവതാരിക എഴുതിത്തന്ന ചെസ്സെന്ന ബുദ്ധി വിനോദം, അഞ്ചു വര്‍ഷം മുന്‍പ് പുറത്തിറക്കിയ ചെസ്സിനൊരു പാഠപുസ്തകം എം. ലീലാവതിയാണിതിന് അവതാരിക എഴുതിയത്. മത്സരാര്‍ത്ഥികള്‍ക്ക് എന്നും നല്ല പ്രോത്സാഹിയായിരുന്നു. ചെസ്സ് ബുദ്ധിയെ വികസിപ്പിക്കുന്ന ഒരു കളിയാണ്. ചീട്ടുകളി ജയിക്കാന്‍ ഭാഗ്യം വേണമെന്നു മാത്രം. അതാകട്ടെ വെറും സമയം കൊല്ലാനൊരു കളി. ഇതാണ് പിവിഎന്റെ അഭിപ്രായം. ഭാര്യ ശാന്ത രണ്ട് വര്‍ഷം മുന്‍പ് മരിച്ചു. ഗീത, പ്രീത, മോഹനന്‍ എന്നീ മൂന്നു മക്കളേയും ചെസ്സ് പഠിപ്പിച്ചു.

  comment
  • Tags:

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.