×
login
ക്ഷമയുടെ നെല്ലിപ്പലക കടന്നു എന്ന് കേട്ടിട്ടുണ്ടാകും; എന്നാല്‍ ആ പലക കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കണ്ടോളൂ, ഇതാണ് നെല്ലിപ്പലക

കിണറിന്റെ ഏറ്റവും അടിയില്‍ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ലുതന്നെ വരാന്‍ കാരണം. അങ്ങേയറ്റം കണ്ടു എന്നര്‍ത്ഥം ക്ഷമയുടെ നെല്ലിപ്പലക കണ്ടുവെന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ നെല്ലിപ്പലക കണ്ടിട്ടുണ്ടോ?

വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക  കാണാന്‍ പ്രയാസമാണ്. ഇപ്പോള്‍ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടില്‍ ഇതിടാറുള്ളൂ.

കിണറിന്റെ ഏറ്റവും അടിയില്‍ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ലുതന്നെ വരാന്‍ കാരണം. അങ്ങേയറ്റം കണ്ടു എന്നര്‍ത്ഥം ക്ഷമയുടെ നെല്ലിപ്പലക കണ്ടുവെന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ നെല്ലിപ്പലക കണ്ടിട്ടുണ്ടോ?

പണ്ട് കിണര്‍ നിര്‍മിക്കുമ്പോള്‍ ചിലര്‍ ഏറ്റവും അടിത്തട്ടില്‍ ചുറ്റളവ് കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കി പിടിപ്പിച്ചിരുന്ന വലയമാണിത്. കിണറിന്റെ അടിത്തറയിലാണ് ഈ നെല്ലിപ്പടി.

നെല്ലിക്കുറ്റികള്‍കൊണ്ട് ഇവ അടിയില്‍ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് വെള്ളത്തിന് ലഭിക്കാനുമുള്ള മാര്‍ഗ്ഗമായിരുന്നു അത്. നെല്ലിപ്പലകയ്ക്ക് ദീര്‍ഘകാലത്തെ ആയുസ്സുമുണ്ട്. ഈയിടെ ഒരു അമ്പലക്കിണറിന്റെ അടിത്തട്ടില്‍ നിന്ന് 1500 വര്‍ഷത്തോളം പഴക്കമുള്ള നെല്ലിപ്പലക കണ്ടെത്തിയിരുന്നു.

വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക  കാണാന്‍ പ്രയാസമാണ്. ഇപ്പോള്‍ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടില്‍ ഇതിടാറുള്ളൂ. കിണറിന്റെ ഏറ്റവും അടിയില്‍ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ലുതന്നെ വരാന്‍ കാരണം. അങ്ങേയറ്റം കണ്ടു എന്നര്‍ത്ഥം.


തൃശൂര്‍ ജില്ലയിലെ കാറളം സ്വദേശി ബാലന്‍ ആചാരിയുടെ അച്ഛനച്ഛാച്ഛന്മാരുടെ കാലം മുതലേ തറവാട്ടില്‍ നെല്ലിപ്പടി പണിയുന്നുണ്ട്. ഈ വര്‍ഷം തന്നെ നാലെണ്ണം പണിതീര്‍ത്തു. ദൂരെ നിന്നൊക്കെ ഓര്‍ഡര്‍ വരും. എറണാകുളത്തെ ഒരു കിണറിനുവേണ്ടിയാണ് ഏറ്റവും ഒടുവില്‍ ഉണ്ടാക്കിയത്. മരം പാലക്കാട് പോയി എടുത്തു. ഇപ്പോഴും പണിയെടുക്കുന്ന ബാലന്‍ ആചാരിക്ക് 90 വയസുണ്ട്.  

''പണ്ടുകാലത്ത് പാടത്ത് കൃഷിക്ക് ആവശ്യമായ യന്ത്രവസ്തുക്കള്‍ ഉണ്ടാക്കിയിരുന്നു. മെഷീനുകള്‍  വന്നപ്പോള്‍ അതൊന്നും ആര്‍ക്കും വേണ്ടാതായി. എന്നിരുന്നാലും കുലത്തൊഴില്‍ നിര്‍ത്താന്‍ കഴിയില്ലല്ലോ,'' എന്നാണ് ബാലന്‍ ആചാരി പറയുന്നത്.

ബാലന്‍ ആചാരിയുടെ ഫോണ്‍ നമ്പര്‍

9744088709

9747464698

  comment
  • Tags:

  LATEST NEWS


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി


  ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം


  പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.