×
login
നന്ദികേടിന്റെ ഒരു കാലം

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചിട്ടും സ്വാന്ത്ര്യത്തിനുവേണ്ടി പോരാടിയ ഡോ. രാമവര്‍മ്മ കൃഷ്ണപ്രസാദ് എന്ന ദേശസ്‌നേഹിയെ ജന്മനാട് അതിക്രൂരമായാണ് അവഗണിച്ചത്. കേരളത്തില്‍ പഴശ്ശി രാജയ്ക്കുശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഒരേയൊരു രാജകുടുംബാഗമാണ് ഡോ. കൃഷ്ണ പ്രസാദ്. ബി. സജിത്ത് കുമാര്‍ എഴുതിയ 'രാജകുടുംബത്തിലെ ഐഎന്‍എ പോരാളി' ക്ക് ഇങ്ങനെ ഒരു അനുബന്ധം ആവശ്യമാണ്.

ശ്രീപ്രിയ.പി

9388958260

നാട്ടില്‍ തിരിച്ചെത്തിയ ഈ സ്വാതന്ത്ര്യ സമര സേനാനി കടുത്ത അവഗണനയാണ് നേരിട്ടത്. കേന്ദ്ര മന്ത്രിമാര്‍വരെയായ മാവേലിക്കര സ്വദേശികളായ കോണ്‍ഗ്രസ്സ് നേതാക്കളുടെ സ്വാതന്ത്ര്യസമരം ചരിത്രം എഴുതിയുണ്ടാക്കിയവരും ഈ ഡോക്ടറെ കണ്ടില്ലെന്ന് നടിച്ചു. ഐഎന്‍എ ഭടന്മാര്‍ക്ക്  സ്വാതന്ത്ര്യ സമര ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ മേജര്‍ ഡോക്ടര്‍ ആര്‍.കെ. പ്രസാദിനെ ഐഎന്‍എ ഭടനായിരുന്നു എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേരളത്തില്‍നിന്നുള്ള അധികാരിയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ചു. ഡോക്ടറില്‍നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ഐഎന്‍എ ഭടന്മാരില്‍ പലര്‍ക്കും താമ്രപത്രവും മറ്റു ബഹുമതികളും കിട്ടുന്നതും, കോണ്‍ഗ്രസ്സ് നേതാവ്, കേന്ദ്രമന്ത്രി സ്ഥാനം നേടുന്നതും, തന്റെ സഹപ്രവര്‍ത്തകനായ മേജര്‍ ഷാനവാസ് ഖാന്‍ നേതാജി കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട് എഴുതിക്കൊടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രിയാകുന്നതും എല്ലാം കണ്ടുകൊണ്ട് മേജര്‍ ആര്‍. കെ. പ്രസാദ് തന്റെ ആശുപത്രിയുമായി മാവേലിക്കരയില്‍ കഴിച്ചുകൂട്ടി.  

നാട്ടില്‍ എത്തിയ ഡോക്ടര്‍ക്ക് മലേഷ്യയില്‍ ജനിച്ച തുളസീ ഭായിയെ കൂടാതെ ഡോക്ടര്‍ രവീന്ദ്ര പ്രസാദ്, ലതാ പ്രസാദ്, ഉമാ പിള്ള, ശശി ദാമോദര്‍, വേണുഗോപാല പ്രസാദ് എന്നീ മക്കള്‍ കൂടി ജനിച്ചു. തങ്ങളുടെ പിതാവിന് നേരിട്ട അവഗണനയില്‍ ഏറെ ദുഃഖിതരായിരുന്ന മക്കളെ ഞാന്‍ രാജ്യത്തിനുവേണ്ടി പൊരുതാനിറങ്ങിയ വ്യക്തിയാണെന്നും, ഒന്നും പ്രതീക്ഷിച്ചല്ല ഐഎന്‍എ യൂണിഫോം അണിഞ്ഞതെന്നും പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ നേരിട്ട രണ്ട് അപമാനങ്ങള്‍ മരണംവരെ അദ്ദേഹത്തിന്റെ മനസ്സിനെ നോവിച്ചിരുന്നു. അതിലൊന്ന് മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ പഴയ സഹപ്രവര്‍ത്തകരും ഐഎന്‍എയില്‍ തുല്യ റാങ്കില്‍ പ്രവര്‍ത്തിച്ച ആളും പിന്നീട് കേന്ദ്ര റെയില്‍വേ മന്ത്രിയുമായ ഷാനവാസ് ഖാന്‍ മാവേലിക്കരയില്‍ എത്തിയപ്പോഴായിരുന്നു. മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനത്തിന് പഴയ സഹപ്രവര്‍ത്തകന്‍ എത്തുന്നതറിഞ്ഞ് പിതാവിനും, രണ്ടാമത്തെ മകനായ ഡോക്ടര്‍ രവി പ്രസാദിനുമൊപ്പം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഡോക്ടറെയും കുടുംബത്തെയും കാണാന്‍ കൂട്ടാക്കാതെ ഷാനവാസ് ഖാന്‍ സ്റ്റേഷന്‍ മാസ്റ്ററോട് I am busy, we will meet at Delhi എന്നു പറഞ്ഞ് മുന്നിലൂടെ നടന്നുപോയി.  

പിന്നീട് പിതാവിന് നേരിട്ട അവഗണനയില്‍ മനംനൊന്ത് ഡോക്ടര്‍ രവി പ്രസാദ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പിതാവ് ഐഎന്‍എ മെഡിക്കല്‍ വിഭാഗം മേധാവി ആയിരുന്നെന്നും, അദ്ദേഹമാണ് ഐഎന്‍എ ഭടനായിരുന്ന ഒരു വ്യക്തി എന്നതിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിനുള്ള അതോറിറ്റി എന്നും, അദ്ദേഹത്തിനു മാത്രം ഇതുവരെ യാതൊരു ബഹുമതികളും ലഭിച്ചിട്ടില്ലെന്നും സൂചിപ്പിച്ച് ഒരു കത്തെഴുതി. തുടര്‍ന്ന് അന്നത്തെ കളക്ടര്‍ താങ്കളുടെ പിതാവ് ഐഎന്‍എ ഭടനായിരുന്നു എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വന്ന് കാണാന്‍ പറയുക എന്നൊരു മറുപടി ഡോക്ടര്‍ രവി പ്രസാദിന് നല്‍കി. ഈ കത്തുമായി ഡോക്ടര്‍ തന്റെ മകനോട് ചോദിച്ചു. എനിക്ക് ഇതില്‍പ്പരം ഒരപമാനം ലഭിക്കാനുണ്ടോ? ഐഎന്‍എയുടെ മെഡിക്കല്‍ വിഭാഗം മേധാവിയും കേരളത്തിലെ സര്‍ട്ടിഫൈയിങ് അതോറിറ്റിയുമായ ഞാന്‍ ഐഎന്‍എ ഭടനാണെന്ന് ആരുടെ കയ്യില്‍നിന്നുമാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങുക (അദ്ദേഹത്തിനു മുകളില്‍ ഐഎന്‍എയില്‍ ഉണ്ടായിരുന്നത് നേതാജി സുഭാഷ് ചന്ദ്രബോസ് മാത്രമായിരുന്നു) അദ്ദേഹം ചോദിച്ച ചോദ്യത്തിന്റെ ഉത്തരം വര്‍ഷങ്ങള്‍ക്കുശേഷമാണ് മകന് മനസ്സിലായത്. മറ്റം സെന്റ് ജോണ്‍സ് സ്‌കൂളിലെ എന്‍സിസി ചാര്‍ജുള്ള അധ്യാപകനായിരുന്ന ആര്‍. തമ്പി തന്റെ കേഡറ്റുകളുമായി മാവേലിക്കരയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പോകുന്ന വഴിക്ക് മലയാ ഡിസ്‌പെന്‍സറിക്ക് മുന്‍പിലെത്തുമ്പോള്‍ ഇവിടെയിരിക്കുന്നത് മഹാനായ ഒരു മനുഷ്യനാണ് എന്നു പറഞ്ഞ് ഹോസ്പിറ്റലിന് മുന്നില്‍ കേഡറ്റുകളെ വരിവരിയായി നിര്‍ത്തി സല്യൂട്ട് ചെയ്യിപ്പിച്ചിരുന്നു. മരിക്കുന്നതിന് രണ്ടുവര്‍ഷം മുന്‍പ് കേളി എന്ന സാംസ്‌കാരിക സംഘടന മാവേലിക്കരയിലെ പ്രമുഖ വ്യക്തികളെ ആദരിച്ച കൂട്ടത്തില്‍ ഐഎന്‍എ മെഡിക്കല്‍ വിഭാഗം മേധാവി എന്നുപറഞ്ഞ് ആദരിച്ചു. ഇതുമാത്രമാണ് ജീവിച്ചിരുന്ന കാലത്ത് ഡോക്ടര്‍ക്ക് ലഭിച്ച ബഹുമതികള്‍!

2000 ഡിസംബറില്‍ മഹാനായ ഈ മനുഷ്യന്‍ മരിച്ചപ്പോഴും സ്വതന്ത്ര ഭാരതം അദ്ദേഹത്തെ അവഗണിച്ചു. യാതൊരു ഔദ്യോഗിക ബഹുമതികളും നല്‍കാതെയായിരുന്നു അന്ത്യകര്‍മങ്ങള്‍. അധികാര സ്ഥാനത്തുള്ളവര്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയതു പോലുമില്ല. എന്നാല്‍ ഏതാനും നാളുകള്‍ക്കുശേഷം വൃദ്ധനായ ഒരു മനുഷ്യന്‍ വിറച്ചു വിറച്ച് ഡോക്ടറിന്റെ വീട്ടില്‍ എത്തി. മരിച്ചത് ഞാനറഞ്ഞില്ല. അദ്ദേഹത്തെ അടക്കിയ സ്ഥലം ഒന്നു കാണിച്ച് തരുമോ എന്നു ചോദിച്ചു. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് എത്തിയ ആ വൃദ്ധന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മേജര്‍ സാബ് എന്നുവിളിച്ചു അറ്റന്‍ഷനില്‍നിന്ന് ഒരു സല്യൂട്ട് നല്‍കിയശേഷം ഇപ്രകാരം പറഞ്ഞു. ഞാന്‍ ഐഎന്‍എയില്‍ ഇദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച ആളാണ്. മരിച്ചത് ഇപ്പോഴാണ് അറിയുന്നത്. കേട്ടപ്പോള്‍ തന്നെ ഞാന്‍ ഇങ്ങോട്ടു പുറപ്പെട്ടു. ഞാന്‍ പന്തളം സ്വദേശിയാണ് എന്നുകൂടി പറഞ്ഞ് അദ്ദേഹം തിരിഞ്ഞുനടന്നു. ഇതു മാത്രമാണ് മരണാനന്തരം അദ്ദേഹത്തിന് ലഭിച്ച ഏക ബഹുമതി. എന്നാല്‍ മാവേലിക്കരയിലും പരിസരത്തുമുള്ള ആള്‍ക്കാര്‍ തങ്ങള്‍ക്ക് പരിചിതനായിരുന്ന ഡോക്ടര്‍ പ്രസാദ് രാജ്യത്തിനുവേണ്ടി ഇത്രയേറെ ത്യാഗങ്ങള്‍ സഹിച്ച വ്യക്തിയാണെന്ന് ഞെട്ടലോടെ തിരിച്ചറിയുന്നു.

 

  comment
  • Tags:

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.