×
login
സച്ചാര്‍ റിപ്പോര്‍ട്ടിനെ പൊളിച്ചടുക്കിയ പ്രതിഭാശാലി

സച്ചാര്‍ കമ്മിറ്റിയെ നിയമിക്കുന്നത് മുതല്‍ അതിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതു വരെ അതിനെതിരെ വസ്തുതകള്‍ നിരത്തി ആശയ സമരം നടത്തിയ ആളാണ് ഓഹ്‌റി. ന്യൂനപക്ഷ കമ്മീഷന്‍ നിലനില്‍ക്കെ ഇങ്ങനെയൊരു കമ്മിറ്റിയെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയില്‍ മുസ്ലിങ്ങളെക്കാള്‍ പിന്നാക്കാവസ്ഥ ഹിന്ദുക്കള്‍ക്കാണെന്നു അദ്ദേഹം കമ്മീഷനെ അറിയിച്ചു. മുസ്ലിങ്ങള്‍ക്കിടയില്‍ ദാരിദ്ര്യം ഉള്ളത് അംഗീകരിച്ചപ്പോള്‍ തന്നെ അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു

രാംകുമാര്‍ ഓഹ്‌റി മെയ് 24നു അന്തരിച്ചു. ഇന്നലെയാണ്  അറിഞ്ഞത്. ഗൂഗിളില്‍ പരതിയിട്ട് ഈ മരണ വാര്‍ത്ത ആരും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടില്ല.  ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്ന സച്ചാര്‍ കമ്മിറ്റി  റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ഓഹ്‌റി അറിയപ്പെട്ടു തുടങ്ങിയത്. സച്ചാര്‍ കമ്മിറ്റിയെ  നിയമിക്കുന്നത് മുതല്‍ അതിന്റെ റിപ്പോര്‍ട്ട്  പുറത്തുവരുന്നതു വരെ അതിനെതിരെ വസ്തുതകള്‍ നിരത്തി ആശയ സമരം നടത്തിയ ആളാണ് ഓഹ്‌റി. ന്യൂനപക്ഷ കമ്മീഷന്‍ നിലനില്‍ക്കെ ഇങ്ങനെയൊരു കമ്മിറ്റിയെ  നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയില്‍ മുസ്ലിങ്ങളെക്കാള്‍ പിന്നാക്കാവസ്ഥ ഹിന്ദുക്കള്‍ക്കാണെന്നു വസ്തുതകള്‍ നിരത്തി അദ്ദേഹം കമ്മീഷനെ അറിയിച്ചു. മുസ്ലിങ്ങള്‍ക്കിടയില്‍ ദാരിദ്ര്യം ഉള്ളത് അംഗീകരിച്ചപ്പോള്‍ തന്നെ അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും വലിയ ശതമാനം ഭാര്യയും ഭര്‍ത്താവും ജോലിയെടുക്കുമ്പോള്‍ മുസ്ലിങ്ങള്‍ ഭാര്യയെ ജോലിക്കു അയക്കുന്നില്ല. (കേരളത്തിലെ കാര്യമല്ല) മാത്രമല്ല ഒന്നിലധികം ഭാര്യമാരും, മൂന്നോ നാലോ കുട്ടികളുമുള്ള ആറോ ഏഴോ അംഗങ്ങളുമുള്ള കുടുംബത്തില്‍ വരുമാനമുള്ള ഒരാള്‍ മാത്രമേ ഉണ്ടാകൂ. അതുകൊണ്ടാണ് ദാരിദ്ര്യം.  ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും  ഒരു ഭാര്യയും രണ്ടു കുട്ടികള്‍ മാത്രവും. അവരില്‍ വരുമാനമുള്ള രണ്ട് അംഗങ്ങളും (കൂലിപ്പണി ആണെങ്കിലും) ഉള്ളതുകൊണ്ട് ദാരിദ്ര്യം കുറയും. വരുമാനമുള്ള ഒരാളും അയാളെ ആശ്രയിക്കുന്ന മറ്റൊരാളും മാത്രം. മറുപക്ഷത്ത്  വരുമാനമുള്ള ഒരംഗവും ആറോ ഏഴോ ആശ്രിതരും. മുസ്ലീം സ്ത്രീകളുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണം അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്തതാണെന്ന് ഓഹ്‌റി വിലയിരുത്തുന്നു. അതേസമയം അവരെ സ്‌കൂളിലോ കോളജിലോ അയക്കാത്തതിന്റെ കാരണം അവരുടെ മതപരമായ വിശ്വാസങ്ങളാണ്. മതമാണ് ഇവിടെ യഥാര്‍ത്ഥ പ്രതി.  

സച്ചാര്‍ കമ്മീഷന് ഓഹ്‌റി നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും നേരില്‍ കാണാന്‍ അനുവാദം ഒരിക്കലും ലഭിച്ചില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്രമല്ല, അത് വ്യാജ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ളമഹലെ ിമൃൃമശേ്‌ല ആണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. Suppressio veri or suggestio falsi (Suppression of truth or suggestion of an untruth)  എന്ന ലാറ്റിന്‍ നിയമ സൂക്തം ഉപയോഗിച്ചാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.  

സച്ചാര്‍ കമ്മിറ്റിയുടെ  പശ്ചാത്തലത്തില്‍ നടത്തിയ  ഗവേഷണ ഫലങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹവും ജയപ്രകാശ് ശര്‍മയും ചേര്‍ന്ന് രചിച്ച വിശദമായ  പഠന ഗ്രന്ഥമാണ് The Majority Report.  ഈ വിഷയത്തിലെ ഏറ്റവും ആധികാരികമായ പഠനങ്ങളില്‍ ഒന്നാണിത്. അഞ്ചു വികസന സൂചികകളില്‍ നാലിലും ഹിന്ദുക്കള്‍ മുസ്ലിങ്ങളെക്കാള്‍ പിന്നാക്കമാണെന്ന് ഓഹ്‌റി വസ്തുതകള്‍ നിരത്തി സ്ഥാപിക്കുന്നുണ്ട്. Global War Against Kaffirs എന്നതുള്‍പ്പെടെ നാല് പുസ്തകങ്ങള്‍ കൂടി രചിച്ചിട്ടുണ്ട്.  

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചത് 2006 നവംബര്‍ 30 നാണ്. ഡിസംബര്‍ 9 നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഈ വിഷയത്തില്‍  നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത് ''ഇന്ത്യയുടെ വിഭവങ്ങളില്‍ ആദ്യത്തെ അവകാശം മുസ്ലിങ്ങള്‍ക്കാണ്'' എന്നാണ്. എന്നുവച്ചാല്‍ ബാക്കിയുള്ളവരെല്ലാം രണ്ടാം തരക്കാര്‍ ആണെന്ന്. സംഗതി അല്‍പ്പം വിവാദമായപ്പോള്‍ മുസ്ലിങ്ങളും ന്യൂനപക്ഷങ്ങ ളും എന്നാണു പറഞ്ഞത് എന്നായി. ഏതായാലും ഭൂരിപക്ഷ സമുദായത്തിന്  ഇന്ത്യയുടെ വിഭവങ്ങളില്‍ അവസാന അവകാശമേയുള്ളൂ എന്ന കാര്യത്തില്‍ ആര്‍ക്കും  വലിയ പരാതിയൊന്നുമുണ്ടായില്ല. ഇത് വിവേചനമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും  അന്നേ പറഞ്ഞ ആളാണ് ഓഹ്‌റി. ഹിന്ദുക്കളെ ഒറ്റ ദിവസം കൊണ്ട്  'ദിമ്മി'കളാക്കി (Dhimmi) മാറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. (ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍  ജസിയ നികുതി കൊടുത്ത് കഴിയേണ്ട അന്യമതസ്ഥരാണ്  ദിമ്മികള്‍)  ഡിസംബര്‍ ഒന്‍പതിന് തന്നെ ഇത് പ്രസ്താവിക്കാനുള്ള  കാരണവും ഓഹ്‌റി കണ്ടുപിടിച്ചു. അന്ന് സോണിയാ ഗാന്ധിയുടെ ജന്മദിനമായിരുന്നു.

ഓഹ്‌റി രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ ഐപിഎസ് കാരനായിരുന്നു. വിഘടനവാദ കാലത്ത് അരുണാചല്‍ പ്രദേശിലും ഖാലിസ്ഥാന്‍ വാദ കാലത്ത് പഞ്ചാബിലുമൊക്കെ ജോലി നോക്കിയിട്ടുണ്ട്.  രാം സ്വരൂപിനും  

സീതാറാം ഗോയലിനും ശേഷം പൊളിറ്റിക്കല്‍ ഇസ്ലാമിനെപ്പറ്റി ഗൗരവമുള്ള ഗവേഷണ പഠനങ്ങള്‍ നടത്തിയ വ്യക്തി കൂടിയാണ്.  ഓഹ്‌റിയോടു കൂടി ആ തലമുറ അവസാനിച്ചു എന്നാണു തോന്നുന്നത്.    പിന്‍കുറിപ്പ്: മുസ്ലിം സ്ത്രീകളുടെ കൂടി പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഉണ്ടാക്കിയ ഏഴംഗ സച്ചാര്‍ കമ്മിറ്റിയില്‍ ഒറ്റ വനിതകളും ഇല്ലായിരുന്നു.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.