അമ്മയെ പോലെ തന്നെ ആവിഷ്‌കരണത്തിലെ സങ്കീര്‍ണ്ണതകള്‍ രേവതിക്ക് പരിമിതികളായിരുന്നില്ല. പാരമ്പര്യത്തില്‍ കലര്‍പ്പില്ലാത്ത കലോപാസനയാണ് മാര്‍ഗി സതിയുടെ മകളെയും ശ്രദ്ധേയമാക്കിയത്. അമ്മയുടെ അന്ത്യാഭിലാഷമായിരുന്ന ഭക്തമീരയും ശ്രീരാമചരിതവും സമ്പൂര്‍ണ്ണമായി അരങ്ങിലെത്തിച്ചാണ് ഈ മകള്‍ അമ്മയുടെ കലാപാരമ്പര്യത്തിന് അനശ്വരത പകര്‍ന്നത്.
അരങ്ങില്‍ അമ്മ ബാക്കിവച്ച അടവുകള്‍ക്ക് നിത്യശോഭ പകരുകയാണ് മാര്‍ഗ്ഗി സതിയുടെ മകള്‍ രേവതി സുബ്രഹ്മണ്യന്‍. കൂടിയാട്ടം എന്ന കലാരൂപത്തെ മരണംവരെ നെഞ്ചോടു ചേര്‍ത്ത അമ്മയും ഇടയ്ക്കയില്‍ അനശ്വരനായ അച്ഛന്‍ സുബ്രഹ്മണ്യന്‍ പോറ്റിയും പകര്‍ന്ന് നല്‍കിയ കലോപാസനയില്‍ രേവതി നടന്നു നീങ്ങാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. സതി കാലയവനികയിലേക്ക് മറഞ്ഞപ്പോള്‍ ബാക്കിയാക്കിയ സ്വപ്നങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തിക്കുകയാണ് ഈ കലാകാരി.
അമ്മയെ പോലെ തന്നെ ആവിഷ്‌കരണത്തിലെ സങ്കീര്‍ണ്ണതകള്‍ രേവതിക്ക് പരിമിതികളായിരുന്നില്ല. പാരമ്പര്യത്തില്‍ കലര്‍പ്പില്ലാത്ത കലോപാസനയാണ് മാര്‍ഗി സതിയുടെ മകളെയും ശ്രദ്ധേയമാക്കിയത്. അമ്മയുടെ അന്ത്യാഭിലാഷമായിരുന്ന ഭക്തമീരയും ശ്രീരാമചരിതവും സമ്പൂര്‍ണ്ണമായി അരങ്ങിലെത്തിച്ചാണ് ഈ മകള്‍ അമ്മയുടെ കലാപാരമ്പര്യത്തിന് അനശ്വരത പകര്‍ന്നത്.
കണ്ണീരും കരുത്തുമായി അച്ഛനും അമ്മയും
അച്ഛന്റെയും അമ്മയുടെയും വേര്‍പാട് വല്ലാതെ തളര്‍ത്തിയെങ്കിലും അവരുടെ കലോപാസന സാധനയായാണ് രേവതി കൊണ്ടുനടക്കുന്നത്. അര്‍ബുദം അമ്മയുടെ ശരീരത്തെ ബാധിച്ചിരുന്നെങ്കിലും അവസാന ശ്വാസംവരെ മകള്‍ക്ക് പ്രചോദനമായിരുന്നു. 2015 ഡിസംബര്‍ ഒന്നിനായിരുന്നു സതിയുടെ മരണം. അതിനും പത്ത് വര്‍ഷം മുമ്പായിരുന്നു അച്ഛന്‍ സുബ്രഹ്മണ്യന്‍ പോറ്റിയുടെ മരണം.
നങ്ങ്യാര്‍കൂത്തു വേദിയില്‍ വൈദ്യുതാഘാതമേറ്റ് അകാലത്തില്‍ അദ്ദേഹം കടന്ന് പോയപ്പോള്‍ കലോപാസനയില്‍ തന്നെയാണ് രണ്ട് മക്കളെയും സതി വളര്‍ത്തിയത്. തിരക്കിട്ട കലാജീവിതത്തിന് ഇടയിലും മക്കളുടെ എല്ലാകാര്യങ്ങളിലും അമ്മ തന്നെ മേല്‍നോട്ടം വഹിച്ചു. അച്ഛനില്ലാത്തതിന്റെ ഒരുകുറവും മക്കളെ സതി അറിയിച്ചിരുന്നില്ല. അക്കാലഘട്ടത്തെക്കുറിച്ച് അനുസ്മരിച്ചപ്പോള്‍ രേവതിയുടെ കണ്ണുകള്‍ നനഞ്ഞു. അന്ന് മകള്‍ രേവതിയും മകന്‍ ദേവനാരായണനും ചെറിയകുട്ടികളാണ്. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം തിരുവനന്തപുരത്ത് മാര്‍ഗിയില്‍ അദ്ധ്യാപികയായതോടെയാണ് ലോക ശ്രദ്ധയിലേക്ക് സതിയെത്തുന്നത്. വിദേശികളും സ്വദേശികളും അടക്കം ശിഷ്യര്‍. ഇവരില്‍ പലരും ഇന്ന് മകള്‍ രേവതിയുടെ ശിക്ഷണത്തില്‍ കലോപാസന തുടരുന്നുണ്ട്.
അമ്മയുടെ ഭക്തമീരയും അമ്പലപ്പുഴ കണ്ണനും
അമ്പലപ്പുഴ കണ്ണന് മുന്നില്‍ അമ്മ കരുതിവെച്ച ഭക്തമീരയുടെ ഭാവഹാവാദികള്‍ സമര്‍പ്പിച്ചാണ് ഒന്നാം ശ്രാദ്ധദിനത്തില്‍ രേവതി അമ്മയ്ക്ക് അശ്രുപൂജ ചെയ്തത്. 2016ല്‍ നങ്ങ്യാര്‍കൂത്ത് അരങ്ങേറിയപ്പോള്‍ തന്നെ സതിയുടെ സാന്നിധ്യം രംഗത്ത് അറിയിച്ചാണ് മകള്‍ നിറഞ്ഞാടിയത്.
വര്‍ഷങ്ങളോളം അഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്ണാവതാരം നങ്ങ്യാര്‍കൂത്ത് ആടി നിറഞ്ഞ സതിക്ക് ഭക്തമീര ആടാനുള്ള നിയോഗം ഉണ്ടായില്ല. ഏറെ ശ്രമപ്പെട്ടാണ് സതി ഈ കഥയ്ക്ക് ദൃശ്യഭാഷ്യം രചിച്ചത്. അമ്പലപ്പുഴ ക്ഷേത്രത്തില്‍വച്ച് ഭക്തമീരയെ അവതരിപ്പിക്കണമെന്ന ആഗ്രഹം മാര്‍ഗി സതിയുടെ മനസ്സിലുദിച്ചതും ഒരു അഷ്ടമി രോഹിണി ദിനത്തിലാണ്. മീരയുടെ വിവരശേഖരണത്തിനായി നിരവധിയലഞ്ഞു. ഒടുവില്‍ ദല്‍ഹിയില്‍നിന്ന് പുസ്തകം കണ്ടെത്തി ഭക്തമീരയുടെ കഥ മാര്‍ഗി സതി ചിട്ടപ്പെടുത്തി. ഒപ്പം ശിഷ്യയും സംസ്‌കൃത അധ്യാപികയുമായ ഡോ. ജി. ഉഷാകുമാരിയുടെ സംസ്‌കൃതശ്‌ളോകങ്ങളും കാവ്യഗതിക്കായി ഇഴചേര്‍ത്തു. എന്നാല്‍ അമ്മയുടെ സ്വപ്‌നം മകള്‍ നിറവേറ്റണം എന്നതായിരുന്നു കണ്ണന്റെ നിയോഗം.
നാടകശാലയില്‍ നിറഞ്ഞുകവിഞ്ഞ ആസ്വാദക സദസിനുമുന്നില്‍ ഭക്തമീര ചരിത്രം നങ്ങ്യാര്‍കൂത്ത് പൂര്‍ത്തിയായപ്പോള്‍തന്നെ സതിയുടെ കലോപാസനയുടെ നിത്യശോഭയുടെ തുടര്‍ച്ച കലാലോകം അടിവരയിട്ടു. മൂന്നുദിവസം അവതരിപ്പിച്ചാലും തീരാത്ത കഥ, അന്തസത്ത ചോരാതെ ഒന്നരമണിക്കൂര്‍ കൊണ്ട് തീര്‍ത്ത ആത്മസമര്‍പ്പണമാണ് രേവതി അന്ന് നടത്തിയത്.
ചരിത്രമായി രചിച്ച് രാമചരിതം
മാര്‍ഗി സതി അവസാനമായി രചിച്ച ശ്രീരാമചരിതം അരങ്ങിലെത്തിച്ചിരിക്കുകയാണ്. മകള്‍ രംഗശ്രീ രേവതി. ശ്രീരാമചരിതം നങ്ങ്യാര്‍കൂത്തിന്റെ അവതരണം നാല്‍പത്തിയൊന്ന് ദിവസം കൊണ്ടാണ് മകള്‍ പൂര്‍ത്തിയാക്കിയത്. നങ്ങ്യാര്‍കൂത്തിനെ ജനപ്രിയമാക്കിയ മാര്‍ഗി സതി അവസാനമായി തയാറാക്കിയ കൃതിയാണ് ശ്രീരാമചരിതം.
സീതയുടെ കാഴ്ചപ്പാടിലൂടെ രാമകഥ പറയുന്ന കൃതി. 224 ശ്ലോകങ്ങളാണ് കൃതിയില്‍ ഉള്ളത്. മാര്‍ഗി സതിയുടെ സാന്നിധ്യത്തില്‍ തിരുവല്ലയിലെ ശ്രീരാഘവേശ്വര ക്ഷേത്രത്തില്‍ ശ്രീരാമചരിതം നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു തുടങ്ങി. അതിനിടെയാണ് മാര്‍ഗി സതിയുടെ മരണം. വേദനകള്‍ക്ക് ഇടയിലും ശ്രീരാമചരിതത്തിന്റെ അവതരണം പൂര്‍ത്തിയാക്കണമെന്ന അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ രേവതി വീണ്ടും അരങ്ങിലെത്തി. രണ്ടരവര്‍ഷത്തിനിടെ 41 ദിവസങ്ങളിലായിട്ടാണ് ശ്രീരാമ ചരിതം നങ്ങ്യാര്‍കൂത്ത് രംഗശ്രീ അവതരിപ്പിച്ച് പൂര്‍ത്തിയാക്കിയത്.
കലാവല്ലഭനൊപ്പം സകുടുംബം
ശ്രീവല്ലഭസ്വാമിയുടെ തിരുമുറ്റത്തെ മറ്റൊരു കലാകുടുംബത്തിലേക്കാണ് രേവതിയെ അമ്മ കൈപിടിച്ച് കൊടുത്തത്. കഥകളിയിലെ തെക്കന്‍ ചിട്ടയില്‍ അതികായനായിരുന്ന അരയാക്കീഴ് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ചെറുമകനും ഇടയ്ക്ക കലാകാരനുമായ മധുവാണ് രേവതിയുടെ ഭര്‍ത്താവ്. മകന്‍ ചേതന്‍ മാധവും അമ്മയ്ക്കും അച്ഛനുമൊപ്പം കലാലോകത്തിലേക്ക് പിച്ചവെച്ചുതുടങ്ങി. മധുവിന്റെ അച്ഛന്‍ കലാമണ്ഡലം മാധവന്‍ നമ്പൂതിരിയും അമ്മ കലമണ്ഡലം കലാ മാധവന്‍ നമ്പൂതിരിയും അടങ്ങുന്ന കുടുംബത്തിന്റെ പൂര്‍ണ്ണ പിന്‍തുണയിലാണ് രേവതി ഇന്നും കലോപാസന തുടരുന്നത്. നിരവധി ശിഷ്യരും രേവതിക്ക് ഒപ്പമുണ്ട്.
നിരവധി പുരസ്‌കാരങ്ങളും ഈ കലാകാരി നേടിയിട്ടുണ്ട്. 2006ല്‍ മികച്ച സിനിമയ്ക്കുള്ള നാഷണല്‍ അവാര്‍ഡും സംസ്ഥാന അവാര്‍ഡ്(ദൃഷ്ടാന്തം), 2010 ലെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ടിക് ടിക് (ഹൃസ്വചിത്രം), 2022ല്‍ ഇന്തോ-ഫ്രഞ്ച് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ട 'തയാ'എന്ന സംസ്‌കൃത സിനിമയിലും പ്രധാന വേഷം ചെയ്തു.
രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍
സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും
ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്
നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും
പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പുഴയൊഴുകി കടലോളം
ലോകത്തെ സകലമാന കമ്യൂണിസ്റ്റ് നേതാക്കളും ചില ബുദ്ധിജീവികളും പറഞ്ഞത്- ശ്രീനിവാസന്
യോഗാത്മകമായ ഒരോര്‍മ
"ദ കാശ്മീര്‍ ഫയല്‍സ്" കേരളം കാണുമ്പോള്‍
ഓര്‍മയിലൂടെ ഒരു ഓട്ടപ്രദക്ഷിണം
ഒരടിയന്തരാവസ്ഥ സ്മരണ