×
login
ചങ്കിലെ ചൈനയും ഇടതുകാപട്യവും

ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി ജീവിക്കുന്ന ബുദ്ധമത നേതാവ് ദലായ്‌ലാമയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് ആശംസകള്‍ നേരുകയുണ്ടായി. ഈ ഉപചാരം പതിവില്ലാത്ത ഒന്നായിരുന്നു. അതില്‍ ചൈനയ്ക്കുള്ള ഒരു കൊച്ചു സന്ദേശം അടങ്ങിയിരുന്നു. ഇന്ത്യയ്ക്കുള്ളിലെ ലാമയുടെ പ്രവര്‍ത്തനം നിയന്ത്രിക്കണം എന്ന ആവശ്യം ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്. ഒരു ആത്മീയാചാര്യനായ ലാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നത് ശരിയല്ല

ഇന്ത്യയിലെ സിപിഎം കേരളത്തില്‍ മാ്രതംഅവശേഷിക്കുന്നു. സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കഴിഞ്ഞ 58 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ എല്ലാ കോണ്‍ഗ്രസുകളിലും സ്റ്റാലിനെ വാഴ്ത്തലും ചൈനീസ് സംസ്‌കാരത്തിന്റെ മികവ് പറയലുമായിരുന്നു പരിപാടി. ഇനിയങ്ങോട്ട് പാര്‍ട്ടിയുടെ ലൈന്‍ എന്താണെന്ന് പാര്‍ട്ടിയണികള്‍ക്ക് അറിയില്ല. അതെല്ലാം അപ്പപ്പോള്‍ എടുക്കുന്ന തീരുമാനങ്ങളാണ്. ഇന്നിപ്പോള്‍ സിപിഎം എന്ന് പറഞ്ഞാല്‍ പിണറായിസം എന്നു പറയാം. ഞാന്‍ കണ്ണൂരില്‍ പോയപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് എന്ന അത്യാര്‍ഭാടം നിറഞ്ഞ ഈ മാമാങ്കത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടു. ഇവന്റ് മാനേജ്‌മെന്റ് ഒരുക്കിയ ഒരു മാസ്മരിക ലോകമായിരുന്നു അത്.

ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതു കൊണ്ടാണ് ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ കുലകൂടസ്ഥന്‍ ഡോക്ടര്‍ ലോഹ്യ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ 'ട്രോജന്‍ കുതിരകള്‍'- എന്ന് വിളിച്ചത്. മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയും കമ്യൂണിസ്റ്റുകളെ 'ട്രോജന്‍ കുതിരകള്‍'- എന്ന് വിളിച്ചിരുന്നു. 10 വര്‍ഷം മുന്‍പ് വരെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും, ഓഗസ്റ്റ് പതിനഞ്ചാം തീയതി ഇന്ത്യന്‍സ്വാതന്ത്ര്യത്തിന്റെ പിറകിലുള്ള ത്യാഗബോധത്തെയും കര്‍മധീരതയെയുംകുറിച്ചും ഒരിക്കലും സിപിഎം സംസാരിക്കാറില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. അന്തര്‍ദേശീയ കമ്യൂണിസ്റ്റുകളുടെ മഹത്വം വാഴ്ത്തുന്നതിനിടയില്‍ ദേശീയത എന്ന ഒരു കാര്യമുണ്ട് എന്നതും കമ്യൂണിസ്റ്റുകള്‍ മറന്നുപോയിരുന്നു.  


ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സിപിഐ കുറച്ചുകൂടി പ്രാക്ടിക്കലാണ്. അടുത്തകാലത്തൊന്നും സിപിഐ നേതാക്കള്‍ ചൈനയെ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളെ വെറുതെ പ്രശംസിച്ചതായി അറിവില്ല. ഇന്ത്യയിലെ ഇന്നത്തെ ചെറുപാര്‍ട്ടികള്‍ പോലും ചൈനയുടെ അഹങ്കാരത്തിന്റെ പത്തികള്‍ ചവിട്ടിതാഴ്ത്തണം എന്ന അഭിപ്രായമുളളവരാണ്. ചൈന ഇന്നത്തെ ലോകത്തില്‍ ഒരു തെമ്മാടിരാഷ്ട്രത്തിന്റെ റോളിലാണുള്ളത്. നിയമങ്ങളിലും കീഴ്‌വഴക്കങ്ങളിലും അധിഷ്ഠിതമായ പല രാഷ്ട്രങ്ങളെയും കടന്നാക്രമിച്ച്അവിടെ തഴച്ചുവളര്‍ന്ന സാംസ്‌കാരിക തനിമയെനശിപ്പിക്കുന്നതില്‍ ചൈന എപ്പോഴും മുന്‍പിലാണ്. ആഫ്രിക്കയിലെ ദാരിദ്ര്യം കത്തിക്കാളുന്ന രാഷ്ട്രങ്ങളിലേക്ക് ചെറിയ സാമ്പത്തിക സഹായം എത്തിച്ച് അവരെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള ചൈനയുടെ നയത്തെ വിമര്‍ശിക്കാന്‍ ഇന്ത്യയില്‍ യെച്ചൂരി തയ്യാറാകുമോ?  

ചൈനയോടുള്ള വിധേയത്വവും കൂറും പ്രകടിപ്പിക്കുന്നതില്‍ ഇഎംഎസ്സും ഇ.കെ. നായനാരും വിഎസും ഒരിക്കലും പിറകിലായിരുന്നില്ല. 1989 ല്‍ ടിയാന്‍മന്‍ സ്‌ക്വയറില്‍ നടന്ന കൂട്ടക്കൊലെയ ന്യായീകരിക്കാന്‍ ഇഎംഎസ് മടികാണിച്ചില്ല. 1962 ന് ശേഷം ഇന്ത്യാ-ചൈനാ ബന്ധം ഏറ്റവും വഷളായിട്ടുള്ള ഒരു കാലഘട്ടമാണിത്. ഇരുരാജ്യങ്ങളിലേയും സൈനിക മേധാവികള്‍ അനേകം തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. പക്ഷേ ഫലം കണ്ടില്ല. ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല. അടുത്തകാലത്ത് പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ. വി. രാജകൃഷ്ണന്‍ എഴുതിയതിങ്ങനെയാണ്: ''ചൈനയുടെ വിശാല ലക്ഷ്യങ്ങളും ഹ്രസ്വകാല താല്‍പര്യങ്ങളും വിലയിരുത്തിക്കൊണ്ടുള്ള ചില കരുനീക്കങ്ങള്‍ ഇന്ത്യ അടുത്തകാലത്ത് തുടങ്ങിവച്ചിട്ടുണ്ട്. ഒരു ചെറിയ ഉദാഹരണമിതാ. തായ്‌വാനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളില്‍ ചില സൂക്ഷ്മ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ത്യ തായ്‌വാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുകയാണെങ്കില്‍ അത് ചൈനയുമായി ഒരു തുറന്ന യുദ്ധത്തിന് വഴിയൊരുക്കും. അത്തരം ഒരു സംഘട്ടനം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോ എന്നു പറയാന്‍ കഴിയില്ല. പക്ഷേ ചൈനയുടെ ഈഗോ ഒന്നടക്കി നിര്‍ത്താന്‍ വഴിയെന്ത്?'' വി. രാജകൃഷ്ണന്റെ മറ്റൊരു നിരീക്ഷണമിതാ: ''ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി ജീവിക്കുന്ന ബുദ്ധമത നേതാവ് ദലായ്‌ലാമയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് ആശംസകള്‍ നേരുകയുണ്ടായി. ഈ ഉപചാരം പതിവില്ലാത്ത ഒന്നായിരുന്നു. അതില്‍ ചൈനയ്ക്കുള്ള ഒരു കൊച്ചു സന്ദേശം അടങ്ങിയിരുന്നു. ഇന്ത്യയ്ക്കുള്ളിലെ ലാമയുടെ പ്രവര്‍ത്തനം നിയന്ത്രിക്കണം എന്ന ആവശ്യം ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്. ഒരു ആത്മീയാചാര്യനായ ലാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നത് ശരിയല്ല.''- ഈ നിരീക്ഷണത്തോട് ഈ ലേഖകനും യോജിക്കുന്നു. ചൈനയുമായുള്ള ബന്ധത്തില്‍ തിബത്തന്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് നമ്മുടെ രാജ്യത്തിന്റെ മാനുഷികമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. പിഎല്‍എ തിബത്തില്‍ നടത്തിയ മാനുഷിക ധ്വംസനം മറച്ചുവെക്കാന്‍ ചൈന നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് നേതാക്കളായ ഫെര്‍ണാണ്ടസും ദന്തവാദെയും സുരേന്ദ്രമോഹനും അരങ്ങില്‍ ശ്രീധരനും പഴയ ജനസംഘം നേതാക്കളായ വാജ്‌പേയിയും അദ്വാനിയും ഇന്ദിരായുഗത്തിന്റെ അന്ത്യം കുറിക്കാനുള്ള പടപ്പുറപ്പാടില്‍ മുന്‍പോട്ട് പോകുമ്പോള്‍ സിപിഐ നേതാക്കളായ ഡാങ്കേയും രാജേശ്വരറാവുവും ഇന്ദ്രജിത്ത് ഗുപ്തയും റഷ്യയുടെ താളത്തിനനുസരിച്ച് അടിയന്തരാവസ്ഥയെ പാടിപ്പുകഴ്ത്തുകയായിരുന്നു. റഷ്യയില്‍നിന്നും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ അനുകൂലിച്ച് പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തി. ഇപ്പോഴും ചൈനയുടെ ഭക്തന്മാരായി കഴിയുന്ന  സിപിഎം ഇന്ത്യന്‍ ദേശീയതയെ ഇതുവരെ അംഗീകരിച്ചില്ല. സമ്മാനം  വാങ്ങാന്‍ സ്‌റ്റേജിലെത്തിയ മുസ്ലിം പെണ്‍കുട്ടിയെ 'സീനിയര്‍'- പെണ്‍കുട്ടി എന്ന പേരില്‍ ഇറക്കിവിട്ടപ്പോള്‍ സിപിഎം എന്ത് പറഞ്ഞു? അടിമുടി തട്ടിപ്പിന്റെയും ഉടായിപ്പിന്റെയും ഒരു സംഘടനാ രൂപം.

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.