×
login
ഇരുപതാം നൂറ്റാണ്ട് മുഴുവനും കണ്ടയാള്‍

എണ്‍പത് കഴിഞ്ഞ മന്നത്തു പത്മനാഭന്‍ 1957 ല്‍ എറണാകുളത്ത് സംഘത്തിന്റെ ജില്ലാ പരിപാടിയില്‍ അധ്യക്ഷനായി വന്നിരുന്നു. അദ്ദേഹത്തെക്കുറിച്ച് ശ്രീഗുരുജി പറഞ്ഞത് എയ്റ്റി ഇയേഴ്‌സ് യങ് എന്നായിരുന്നു. ഓള്‍ഡ് എന്നല്ല. ആ സന്ദര്‍ഭത്തിന് മറ്റൊരു സവിശേഷതയുമുണ്ടായിരുന്നു. മന്നം എറണാകുളത്ത് താമസിച്ചത് പതിവിനു വിരുദ്ധമായി ശ്രീഗുരുജിയോടൊപ്പം അനന്തപ്രഭു എന്ന സ്വയംസേവകന്റെ വീട്ടിലായിരുന്നു. അത് 'ജീവിതസ്മരണകളി'ല്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്. സാധാരണയായി അദ്ദേഹം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രമുഖരായ ആരുടെയെങ്കിലും വസതിയിലായിരുന്നു താമസിക്കുക.

ലോകത്തെ ഏറ്റവും പ്രായം കൂടിയ ആള്‍ കഴിഞ്ഞ ദിവസം അന്തരിച്ചതായ വാര്‍ത്ത പത്രങ്ങളില്‍ വായിച്ചു. ഇരുപതാം നൂറ്റാണ്ടു മുഴുവന്‍ ദര്‍ശിച്ച് രണ്ട് പതിറ്റാണ്ടുകള്‍ കൂടി പറയത്തക്ക ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലാതെ ജീവിച്ച പട്ടാഴി വടക്കെക്കര മൈതുകുന്നുമ്മേല്‍ നാരായണ സദനത്തില്‍ കേശവന്‍ നായരാശാനാണ് ആ ഭാഗ്യവാന്‍. 1901 ജനുവരി ഒന്നിനാണത്രേ ആധാര്‍ പ്രകാരം ജന്മദിനം. 80 കാരി ശാന്തമ്മയെന്ന മകളോടൊപ്പമായിരുന്നു താമസം. ആയിരങ്ങളെ ഹരിശ്രീ എഴുതിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് അയച്ച കേശവന്‍ നായരാശാനെ എല്ലാ ആഗസ്റ്റ് 15നും നാട്ടുകാര്‍ ആദരിക്കാറുണ്ടായിരുന്നു. 1094 ലേയും 99 ലേയും വെള്ളപ്പൊക്കവും രണ്ടു ലോകമഹായുദ്ധങ്ങളും ആശാന്റെ സ്മരണയിലുണ്ട്.

ഗിന്നസ് ബുക്ക് പ്രകാരം 122 വയസ്സുവരെ ജീവിച്ച ജീന്‍ കല്‍മെന്റ് എന്ന ഫ്രഞ്ചുകാരിയാണ് ഏറ്റവും പ്രായംകൂടിയ വ്യക്തി. ജിറോമോന്‍ കിമുറ എന്ന ജപ്പാന്‍കാരനായിരുന്നു ഗിന്നസ് രേഖകളിലെ ഏറ്റവും വൃദ്ധന്‍.  1897 ല്‍ ജനിച്ച് 116 വയസ്സുവരെ ജീവിച്ചു കിമുറ.

ദയാനന്ദ സരസ്വതി അടൂരില്‍ സ്ഥാപിച്ച ആര്യസമാജം പള്ളിക്കൂടത്തില്‍ പഠിച്ച കേശവന്‍ നായരുടെ അധ്യാപകരില്‍ ഐതിഹ്യമാലയുടേയും ഒട്ടേറെ ആട്ടക്കഥകളുടെയും കര്‍ത്താവായിരുന്ന കൊട്ടാരത്തില്‍ ശങ്കുണ്ണിയുമുണ്ടായിരുന്നു. അറുപതിലേറെ കൊല്ലക്കാലം നാവിന്മേല്‍ ഹരിശ്രീ കുറിക്കുകയും, നിലത്തും മണലിലും ഓലയിലും സ്ലേറ്റിലും എഴുതിപ്പഠിപ്പിച്ച കേശവന്‍ നായരാശാന്‍ ഭാഗ്യവാന്‍ തന്നെയായിരുന്നു.  

പത്ര റിപ്പോര്‍ട്ടു പ്രകാരം അദ്ദേഹത്തിന്റെ മൂന്നു കുട്ടികള്‍ ഇപ്പോഴുണ്ട്. എല്ലാവരും 70 കഴിഞ്ഞവര്‍. എത്ര വയസ്സാകുമ്പോഴാണ് അവര്‍ 'കുട്ടിക'ളല്ലാതാകുന്നതെന്നറിയില്ല. അതാണ് നമ്മുടെ മൊഴി വിശേഷം. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളുടെയും സ്ഥിതി അതുതന്നെയാണ്. ഈ റിപ്പോര്‍ട്ട് വായിച്ച ഇംഗ്ലീഷ് പത്രങ്ങളില്‍ അദ്ദേഹത്തിന് മൂന്ന് ചില്‍ഡ്രന്‍ ഉണ്ട് എന്നാണ് വിവരിച്ചിരിക്കുന്നത്.

എണ്‍പത് കഴിഞ്ഞ മന്നത്തു പത്മനാഭന്‍ 1957 ല്‍ എറണാകുളത്ത് സംഘത്തിന്റെ ജില്ലാ പരിപാടിയില്‍ അധ്യക്ഷനായി വന്നിരുന്നു. അദ്ദേഹത്തെക്കുറിച്ച് ശ്രീഗുരുജി പറഞ്ഞത്  'എയ്റ്റി ഇയേഴ്‌സ് യങ്' എന്നായിരുന്നു. ഓള്‍ഡ് എന്നല്ല. ആ സന്ദര്‍ഭത്തിന് മറ്റൊരു സവിശേഷതയുമുണ്ടായിരുന്നു. മന്നം എറണാകുളത്ത് താമസിച്ചത് പതിവിനു വിരുദ്ധമായി ശ്രീഗുരുജിയോടൊപ്പം അനന്തപ്രഭു എന്ന സ്വയംസേവകന്റെ വീട്ടിലായിരുന്നു. അത് 'ജീവിതസ്മരണകളി'ല്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്. സാധാരണയായി അദ്ദേഹം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രമുഖരായ ആരുടെയെങ്കിലും വസതിയിലായിരുന്നു താമസിക്കുക.

അക്കാലത്ത് സംഘം ചെറുപ്പക്കാരുടെ, യുവതയുടെ പ്രസ്ഥാനമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ആര്‍എസ്എസിലെ പിള്ളേര്‍ എന്നായിരുന്നു പൊതുവെ പരാമര്‍ശം. ഉന്നതരായ സംഘാധികാരിമാര്‍ പോലും യുവത്വത്തിലേക്കു കടന്നവരുമൊത്ത് കളിക്കുന്നത് പലര്‍ക്കും വിസ്മയമായിരുന്നു. കന്യാകുമാരിയിലെ വിവേകാനന്ദ ശിലാ സ്മാരകം, വിവേകാനന്ദ കേന്ദ്രം മുതലായ ലോകപ്രശസ്ത സ്ഥാപനങ്ങളെ വിഭാവനം ചെയ്ത ഏകനാഥ റാനഡേ, തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രചാരകന്മാരുടെ മൂന്ന് ദിവസത്തെ ഒരു ബൈഠക്കിനായി കൊച്ചിയിലെ യോഗ്യ പൈ നാരായണ പൈ ട്രസ്റ്റില്‍ വന്നിരുന്നു.  അന്ന് ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് സംഘത്തില്‍ ഒറ്റ പ്രാന്തം ആയിരുന്നു. സര്‍കാര്യവാഹ് ആയിരുന്ന ഏകനാഥജി ഭാവി സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദൗത്യവുമായാണ് വന്നത്. രാവിലെ ശാരീരിക പരിപാടികള്‍ നടക്കവെ, ഒന്നു രണ്ടു മുതിര്‍ന്ന മാന്യ വ്യക്തികള്‍ അദ്ദേഹവുമായി സംവദിക്കാന്‍ എത്തി. ട്രൗസറും ബനിയനുമായി മേലാകെ മണ്ണുപുരണ്ട നിലയില്‍തന്നെ അവരുമായി സംസാരിക്കാന്‍ അദ്ദേഹം മടിച്ചില്ല.  

അക്കാലങ്ങളില്‍ സംഘത്തിലെ ഏറ്റവും മുതിര്‍ന്ന ആളായി കരുതപ്പെട്ടത് ബാബാസാഹിബ് ആപ്‌ടേജിയായിരുന്നു. സംഘസ്ഥാപനത്തിനു മുന്നേ പൂജനീയ ഡോക്ടര്‍ജിയുമായി അടുത്തു സഹവാസം പുലര്‍ത്തിയിരുന്ന ആപ്‌ടേജി അഗാധ ചിന്തകനും ഉള്‍ക്കാഴ്ചയുള്ളയാളുമായിരുന്നു. സ്വയാര്‍ജിത വിദ്യകളായിരുന്നു മുഴുവനും. ആദ്യത്തെ പ്രചാരകനും അദ്ദേഹമായിരുന്നുവെന്നാണ് എന്റെ ധാരണ. ഉത്തരഭാരതീയ മട്ടിലുള്ള വസ്ത്രധാരണവും, നാല്‍പ്പത് മുഴം നീളമുള്ള ലോലമായ തുണികൊണ്ടുള്ള തലയില്‍ക്കെട്ടും ധരിച്ച അദ്ദേഹത്തിന് പടുവൃദ്ധന്റെ 'ലുക്ക്' ആയിരുന്നു. പ്രാന്തപ്രചാരകനായിരുന്ന ദത്താജിയോട് അദ്ദേഹത്തിന്റെ പ്രായത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പറഞ്ഞത് ചിലരുടെ അഭിപ്രായത്തില്‍ 'ആപ്ടേജി വാസ് നെവര്‍ ഓള്‍ഡ്' എന്നും, മറ്റു ചിലരുടെ അഭിപ്രായത്തില്‍ 'ഹി വാസ് നെവര്‍ യങ്' എന്നുമായിരുന്നു മറുപടി.  ഗഹനവും പരിപക്വവുമായ ചിന്തകളുടെയും അഗാധമായ ആശയങ്ങളുടെയും ഉടമയായിരുന്നു ആപ്‌ടേജി. ഇന്ന് സംഘത്തിലെ പ്രജ്ഞാപ്രവാഹ് എന്ന സങ്കല്‍പ്പനത്തിന്റെ അഥവാ പ്രകല്‍പ്പത്തിന്റെ സ്രോതസ്സ് ആപ്‌ടേജിയായിരുന്നു. എന്നും ചെറുപ്പവും  എന്നും വൃദ്ധത്വവും.  കൂട്ടത്തില്‍ പറയട്ടെ, ഇദ്ദേഹം സദാ ഒരു വടിയും കുടയും കൊണ്ടുനടന്നിരുന്നു. 1965 ല്‍ കാലടി സംഘശിക്ഷാ വര്‍ഗിനു വന്നപ്പോള്‍ കുടയ്ക്ക് കേടു വന്നു. കുട എനിക്ക് സമ്മാനിച്ചു. 'നന്നാക്കി ഉപയോഗിച്ചു കൊള്ളൂ' എന്നുപദേശിച്ചു. അദ്ദേഹത്തിന് പുതിയ കുട വാങ്ങിക്കാന്‍ ഹരിയേട്ടന്‍ വ്യവസ്ഥ ചെയ്തു.  ആ കുട സൂക്ഷിക്കാന്‍ എനിക്കു കഴിഞ്ഞില്ല. കുറേ മാസങ്ങള്‍ക്കുശേഷം ഒരു മഴക്കാലത്ത് അത് മോഷ്ടിക്കപ്പെട്ടു. സദാ കുടയുമായി നടന്ന എനിക്ക് പറ്റിയ അക്കിടി.

കുട കൈവിടാതെ നടന്നതിന്റെ ഒരു നേട്ടവുമുണ്ടായി. 1970 ലാണെന്ന് ഓര്‍മ. ജനസംഘത്തിന്റെ ഭാരതീയ പ്രതിനിധി സഭ ചണ്ഡിഗഡില്‍ ചേര്‍ന്നപ്പോഴാണ് സംഭവം. കടും വേനലായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് യോഗസ്ഥലത്തുനിന്ന് വസതിയിലേക്ക് പുറപ്പേടാന്‍ നേരത്ത് പെട്ടെന്ന് കാറ്റും മഴയും വന്നു. അടല്‍ജിക്കും അദ്വാനിജിക്കും മറ്റും അല്‍പ്പം അകലെയുള്ള സര്‍ക്കാര്‍ വിശ്രമ മന്ദിരത്തില്‍ പോകാന്‍ വരെ ഉപയോഗിച്ചത് എന്റെ 'കാലന്‍'  കുടയായിരുന്നു. കുട മാഹാത്മ്യം ഇന്നും തുടരുന്നു. കുട ഇക്കാലത്തും ഊന്നുവടിയുടെ ഉപയോഗവും നിര്‍വഹിക്കുന്നുണ്ടല്ലോ.

ഇന്നും നമ്മുടെ നേതൃനിരയിലുള്ള ഒരു ശതാവധാനിയെ  പരാമര്‍ശിക്കാതെ ഇത് അവസാനിപ്പിക്കുന്നത് ഉചിതമാവില്ല. ഏതാണ്ട് അരനൂറ്റാണ്ട് കാലമായി ബിജെപിയുടെ നേതൃനിരയിലെ പ്രചോദനമായ അഡ്വക്കേറ്റ് കെ. അയ്യപ്പന്‍പിള്ള സാറിനെയാണ് ഉദ്ദേശിക്കുന്നത്. പരമേശ്വര്‍ജിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മറ്റുള്ളവര്‍ക്കൊപ്പം വിചാരകേന്ദ്രത്തിലും അയ്യങ്കാളി ടൗണ്‍ ഹാളിലും എത്തിയത് ടിവിയിലൂടെ കണ്ടപ്പോള്‍ അഭിമാനംകൊണ്ട് ഞാന്‍ തലകുനിച്ചു. ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ എന്ന പുസ്തക രചനയ്ക്കായുള്ള വിവരശേഖരണത്തിന് തിരുവനന്തപുരത്തെ മാരാര്‍ജി ഭവനില്‍ താമസിച്ചപ്പോള്‍ രാമന്‍പിള്ള സാറുമൊത്ത് അയ്യപ്പന്‍ പിള്ള സാറിന്റെ വീട്ടിലും ചെന്നു സംസാരിച്ചത് ഓര്‍മ വരുന്നു. സൗമ്യവും കാര്യമാത്രപ്രസക്തവുമായ അദ്ദേഹത്തിന്റെ വാക്കുകള്‍ നമുക്ക് വിവരവും വിശ്വാസവും തരുന്നതാണ്. തിരുവനന്തപുരത്തിന്റെ ചരിത്രത്തിലെ സംഭവബഹുലമായ ചരിത്രത്തിന്റെ നേര്‍സാക്ഷിയായ അയ്യപ്പന്‍പിള്ള സാറിന്റെ അറിവുകളെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയുന്നുണ്ടോ എന്നേ സംശയമുള്ളൂ. കേശവന്‍ നായരാശാന്റെ കാര്യവുമായി തുടങ്ങിയ ഈ പ്രകരണം എവിടെയൊക്കെയോ കറങ്ങി തിരുവനന്തപുരത്തെത്തി. ഇനി നിര്‍ത്താം.

 

  comment
  • Tags:

  LATEST NEWS


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.