×
login
ആമ ജീവിതം

കവിത

മനോജ് ചാരുംമൂട്

സങ്കട വള്ളികളില്‍

ഊഞ്ഞാലുകെട്ടിയാടുമ്പോള്‍

ഒരു മാനം നിറയെ മഴ

കരിഞ്ഞ പുല്‍ച്ചെടി

തുമ്പിലേക്കിരച്ചു വീണതു

ജീവന്റെ വര്‍ഷം

 

ഒരുമയുടെ വേരുകള്‍

ചികഞ്ഞു ചികഞ്ഞൊരു

വളവിലെത്തുമ്പോളവിടെ

അചരിചിതരുടെ കാല്‍പ്പാടുകള്‍

നിറഞ്ഞൊരു മതില്‍ക്കെട്ടാണ്

അതിനപ്പുറം നിഗൂഡം

 

വിശപ്പിന്റെ താവഴികള്‍

പടര്‍ന്നെരിഞ്ഞ  

അസ്ഥിച്ചാരങ്ങള്‍ക്കു

മുകളിലൂടെ പീരങ്കികള്‍

ശബ്ദിച്ചു കൊണ്ടു പായുന്നു

 

തല വലിച്ചകത്തിട്ട ആമകള്‍


വെറും പുറന്തോടു കാട്ടി

ഒളിച്ചിരിപ്പുണ്ട്

മാനങ്ങള്‍ നിറയെ മഴ  

പെയ്യുമ്പോഴും പുല്ലാകെ

ഉണങ്ങിയതു തീക്കാറ്റിലാണ്

 

ജീവന്റെ വര്‍ഷങ്ങള്‍ക്കു മീതേ

ചിതറിച്ചെറിച്ചു വീഴുന്നതൊക്കെയും

കട്ട പിടിച്ച ചുമപ്പാണ്

ആമക്കു പുറംതോടൊരു

മതിലെങ്കില്‍ പല മതില്‍ക്കെട്ടില്‍

ആമ ജീവിതങ്ങള്‍

സമ്പാദിച്ചും ഉണ്ടും ഉറങ്ങിയും

ആഘോഷങ്ങളിലാണ്

 

പൂത്തിരികള്‍ കത്തുന്നത്

ഉത്സവമാണവര്‍ക്ക്

എരിഞ്ഞു വീഴുന്നതൊക്കെ

അവരുടേതല്ല

കൂട്ടത്തിലാരുമവര്‍ക്കു

പ്രിയപ്പെട്ടവരല്ല

പിന്നെന്തിനവര്‍...?

  comment

  LATEST NEWS


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.