×
login
ചന്ദ്രപ്രഭയില്‍ ഒരു ചാക്യാര്‍

രവിചന്ദ്ര ചാക്യാരും കുടുംബവും ആ തിരുപ്പതിയാത്രയിലായിരുന്നു. കൂടെ കുട്ടിപ്പട്ടാളവും ഉണ്ട്. അവരെ വിരസതയകറ്റുന്നതിന് കുട്ടിക്കാലത്തെ കണ്ട് ശീലിച്ച കൂത്തിന്റെ രസികതകള്‍ വിളമ്പി. ഈ തമാശകള്‍ കേട്ട് ആര്‍ത്തുചിരിക്കുന്ന കുട്ടികളെ കണ്ട് അനുജന്റെ ഭാര്യ ചോദിച്ചു,

രവിചന്ദ്ര ചാക്യാരും കുടുംബവും ആ തിരുപ്പതിയാത്രയിലായിരുന്നു. കൂടെ കുട്ടിപ്പട്ടാളവും ഉണ്ട്. അവരെ വിരസതയകറ്റുന്നതിന് കുട്ടിക്കാലത്തെ കണ്ട് ശീലിച്ച കൂത്തിന്റെ രസികതകള്‍ വിളമ്പി. ഈ തമാശകള്‍ കേട്ട് ആര്‍ത്തുചിരിക്കുന്ന കുട്ടികളെ കണ്ട് അനുജന്റെ ഭാര്യ ചോദിച്ചു, ''ഏട്ടന് കൂത്തു പറഞ്ഞുകൂടേ.'' ആ ചോദ്യം എവിടെയോ കൊണ്ടു. സമയത്തിന്റെ സ്വര്‍ണമയം തിളങ്ങി. അമ്പത്തിനാലാം വയസില്‍ രവിചന്ദ്രന്റെ ഉദയം സൂര്യനും  ചന്ദ്രനുമായി ശോഭിച്ചു. ഇരുവരും താമസിച്ചിരുന്ന മുംബൈയില്‍ 1997 ലായിരുന്നു ഒരു ക്ഷേത്രത്തില്‍ കൂത്ത് തുടങ്ങിയത്. അവിടുത്തെ അരങ്ങില്‍നിന്നും പിറ്റേന്നുതന്നെ ഒരു ബുക്കിങ്. ഗണപതിപ്രാതലായിരുന്നു. ഭക്ഷണപ്രിയനായ വിനായകന്‍ ഈ ചാക്യാരെ ഇരുകരവും ശിരസില്‍വച്ച് അനുഗ്രഹിച്ചു. അത് ഒരൊന്നൊന്നര അനുഭവമായിരുന്നു.

ഒരുവര്‍ഷത്തില്‍ നൂറ് നൂറ്റമ്പത് അരങ്ങുകള്‍ കിട്ടും. ഇദ്ദേഹമാണ് കൂത്ത് പറയുന്നവരില്‍വച്ച് പ്രായം ചെന്ന ചാക്യാര്‍. എണ്‍പത് വയസിലെത്താന്‍ (അശീതി) ഇനി അധികം ദൂരമില്ല. ബാല്യം മുതല്‍ കേട്ടു വളര്‍ന്ന കൂത്തില്‍നിന്നും തെന്നിമാറി വിവിധ വിഷയങ്ങള്‍ പഠിച്ചു. കുട്ടികളും കുടുംബവുമായി കേരളത്തില്‍ ഉണ്ടാവുന്ന സമയം കുറവാകും. കുടുമയും ഉടുത്തു കെട്ടുമായി ജനത്തിനെ കയ്യിലെടുക്കുവാനുള്ള വശ്യത പറയാതെ തരമില്ല. രാമായണവും ഭാരതവുമായി മാറിമാറി പറഞ്ഞുതീര്‍ത്ത അരങ്ങുകളില്‍നിന്നും കിട്ടുന്ന അനുഭവം ചെറുതല്ല. മുംബൈ നഗരത്തില്‍ മാത്രമല്ല കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലും കേരളകലാമണ്ഡലത്തിലും ഇദ്ദേഹത്തിന്റെ കൂത്തിന്റെ അലകള്‍ പ്രതിഫലിച്ചു.

പൈങ്കുളം എന്ന ഗ്രാമത്തിലെ കൊയ്പ ചാക്യാര്‍മഠത്തിലെ ചാക്യാരാണ് രവിചന്ദ്രന്‍. പഴയ പേരുകളാണ് അന്ന് വിളിച്ചുവന്നിരുന്നത്. രവിയുടെ അമ്മയുടെ പത്തു മക്കളില്‍ എട്ടാമനാണ്. ഇനി പുതിയ പേരാവട്ടേ എന്നുവച്ച് രവീന്ദ്രന്‍ എന്നാണ് വിളിച്ചുവശായത്. വിദൂഷകന്മാരിലെ പ്രമാണിയായ പൈങ്കുളം രാമചാക്യാരുടെ മരുമകനാണ് ചന്ദ്രന്‍. കൂത്ത് പറയുവാന്‍ അത്ര മോശമാവില്ലല്ലോ. വെങ്ങാനല്ലൂര്‍ അമ്പലത്തില്‍ നാല്‍പ്പത്തി ഒന്ന് ദിവസം കൂത്തും തുടര്‍ന്ന് കൂടിയാട്ടവും നിര്‍ബന്ധമാണ്. അവധിക്കാലമായതിനാല്‍ അമ്മാവന്റെ പ്രിയശിഷ്യനായി ഒപ്പംനിന്നു.  മേടം 1 മുതല്‍ ഇടവം 11 വരെയായിരുന്നു വെങ്ങാനല്ലൂരിലെ കൂത്ത്.

കുട്ടിക്കാലത്ത് പാരമ്പര്യക്കാര്‍ ശീലിക്കേണ്ട കുടുംബക്കാര്‍ക്കുള്ള അടിത്തറ നിലത്തെഴുത്താണ്. അതിനുശേഷമാണ് പെരുക്കല്‍ പട്ടിക. നാളും പക്കവും അങ്ങനെ പലതും. ആറാം ക്ലാസിലെ പരീക്ഷക്കിരിക്കും. തുടര്‍ന്ന് അക്കാദമി വിദ്യാഭ്യാസം. അതിനിടയില്‍ അമ്മാവന്റെ കൂത്തിന് പോകണം. അക്കാലത്തെ ക്ലാസ് വിഷയങ്ങള്‍ കൂട്ടുകാരില്‍നിന്നും പകര്‍ത്തും. പത്താം ക്ലാസും പ്രീയൂണിവേഴ്‌സിറ്റിയും തീര്‍ത്തു. അതിനിടെ സ്‌കൂള്‍ യുവജനോത്സവത്തില്‍ ചാക്യാര്‍കൂത്ത്, അക്ഷരശ്ലോകം എന്നിവയില്‍ മത്സരിച്ച് സമ്മാനങ്ങള്‍ നേടി. കോളജ് തലത്തിലും ഇതിന്റെ ആവര്‍ത്തനം ഉണ്ടായി.

ഇരുപതാം വയസില്‍ അടുത്ത ബന്ധു വഴി മുംബൈയ്ക്ക് പോയി. അത് അമ്മാവന്മാര്‍ക്ക് ഇഷ്ടമായില്ല. അതൊന്നും കണ്ടില്ലെന്നുവച്ചു. തൊഴിലും പഠനവും മുറയ്ക്കു നടന്നു. ഡിഗ്രിയും സമ്പാദിച്ചു. 'നെരോലാക്ക്' കമ്പനിയിലായിരുന്നു തൊഴില്‍. മുഖത്ത് ചായം തേക്കേണ്ട ചാക്യാര്‍ ചായം നിര്‍മാണത്തില്‍ കരുത്ത് നേടി. അക്കാലത്ത് നിരവധി ചെറുപ്പക്കാര്‍ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തൊഴില്‍ തേടി പോകുന്നുണ്ടായിരുന്നു. ടൈപ്പും ഷോര്‍ട്ട്ഹാന്റും അക്കാലത്തെ കലയായിരുന്നു. തൊഴില്‍ നേടുവാന്‍ എളുപ്പം ഇതായിരുന്നു.


പൈങ്കുളം രാമചാക്യാര്‍ ഈ രംഗത്തെ ചട്ടക്കൂടുകളും നിബന്ധനകളും തകര്‍ത്ത വിപ്ലവകാരിയായിരുന്നു. കേരള കലാമണ്ഡലത്തിലെ ചെയര്‍മാന്‍ ഡോ. കെ.എന്‍. പിഷാരടിയാണ് ചാക്യാര്‍കൂത്തിനെ കൂത്തമ്പലത്തില്‍നിന്നും പുറത്തു കൊണ്ടുവരുന്നതിന് പൈങ്കുളത്തിനെ ഉപദേശിച്ചയാള്‍. ആദ്യമൊന്നും സമ്മതിക്കാതിരുന്ന ചാക്യാര്‍ ഒരുവിധം മനസുവച്ചു. ഈ കൂടിയാട്ടം കല 'യുനസ്‌കോ'യുടെ അംഗീകാരം നേടിയ ക്ഷേത്രകലയാണ്. ഒട്ടേറെ വിദേശ തീയറ്ററുകളില്‍ നിറഞ്ഞാടുകയാണ്. അഭിനയസാധ്യത നിറഞ്ഞ ഈ കലയെ വൈകിയാണെങ്കിലും രവിചന്ദ്രചാക്യാര്‍ പിന്തുടര്‍ന്നു.

കോഴിക്കോട് എന്‍ഐടിയില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്കു മുന്‍പില്‍ ഏട്ടന്‍ പൈങ്കുളം ദാമോദരചാക്യാര്‍ കൂത്തു പറഞ്ഞു. മലയാളം തിരിഞ്ഞുവരുന്ന ഇവര്‍ക്കുമുന്നില്‍ വിവിധ ഭാഷകളില്‍ അവതരിപ്പിക്കുന്ന കഥയെ ചുരുക്കി അവതരിപ്പിച്ചു. അതും കൂത്തുപോലെ രസികതയാര്‍ന്ന അനുഭവമായിരുന്നു. ഏട്ടനു ലഭിച്ചപോലെ പൊന്നാട അനുജനും നേടുകയുണ്ടായി. രവിയുടെ മൂത്ത ജ്യേഷ്ഠന്‍ കൂത്തു പറയുവാന്‍ നില്‍ക്കാതെ പട്ടാളത്തില്‍ ചേര്‍ന്നു. അദ്ദേഹം കൂത്തിന്റെ രംഗത്ത് നിന്നിരുന്നെങ്കില്‍ എനിക്ക് ഈ കീര്‍ത്തി ലഭിക്കുമായിരുന്നില്ലെന്ന് രാമചാക്യാര്‍ പറഞ്ഞു.

പില്‍ക്കാലത്ത് കേരള കലാമണ്ഡലത്തില്‍ കൂടിയാട്ടത്തിന്റെ വിഭാഗം തുടക്കം കുറിച്ചു. പൈങ്കുളം രാമചാക്യാരായിരുന്നു വകുപ്പുതലവന്‍. ഒട്ടേറെ കലാകാരന്മാര്‍ ഈ രംഗത്ത് വളര്‍ന്നുവരുന്നു.

ഇപ്പോള്‍ രവിചന്ദ്രചാക്യാര്‍ കേരളത്തില്‍ താമസമാക്കി. അത്യാവശ്യം പരിപാടികള്‍ക്ക് മാത്രം വടക്കേ ഇന്ത്യയില്‍ പോകും. അതുപോലെ തിരിച്ചുവരും. ഒരു ചാക്യാര്‍ എന്നതിന് അംഗീകാരം ലഭിക്കാത്ത ചാക്യാര്‍ സയന്‍സും യോഗയും ചേര്‍ത്ത് ക്ലാസുകള്‍ നയിക്കുന്നുണ്ട്. ചിട്ടയാര്‍ന്ന ജീവിതത്താല്‍ പൂര്‍ണ ആരോഗ്യവാനാണ്.

ഏഴിക്കോട് രാമന്‍ നമ്പൂതിരിയുടെയും കൊയ്പ ശ്രീദേവി ഇല്ലോടമ്മയുടെയും മകനാണ് രവിചന്ദ്രന്‍. അനുജന്‍ വിജയന്റെ ഭാര്യ മണിയുടെ ഒരു കണ്ടെത്തല്‍ വെറുതെയായില്ല.  ഔദ്യോഗിക ജോലി മാത്രമല്ലാതെ കുലത്തൊഴിലുമായി ഒരു രണ്ടാം ജന്മം, അവതാരംതന്നെയായിരുന്നു. അമ്മാവന്റെ ഒപ്പം നടന്ന് നേടിയ കഥാപരിജ്ഞാനം അറിഞ്ഞ് വിളമ്പാനായി. മുംബൈക്കാരനായ രാജന്‍ ചാക്യാരുടെ കൂത്തിന് മിഴാവും രവിചന്ദ്രന്‍ചാക്യാര്‍ പ്രയോഗിച്ചു. അയ്യരായ രാജന്‍ മുറി ഇംഗ്ലീഷും ഹിന്ദിയും ചേര്‍ത്ത് അവതരിപ്പിക്കുന്നത് ഹാസ്യവേദിയാവാറുണ്ട്. ഏതായാലും വേണ്ടതെല്ലാം ചേരുംപടി ചേര്‍ത്ത് ധാരാളം കഥകള്‍ രവി ചാക്യാര്‍ അവതരിപ്പിക്കുന്നുണ്ട്. പൈങ്കുളം ചാക്യാരായി പാരമ്പര്യം കാത്ത ഇദ്ദേഹത്തിന്റെ ഭാര്യ ഭാനുമതി. രാജീവും രജനിയും മക്കള്‍. അവര്‍ ഉദ്യോഗസ്ഥരാണ്.

 

  comment
  • Tags:

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.