×
login
ഇന്ദ്രനീലത്തിലെ ഇരുണ്ട രേഖകള്‍

ലോകബാങ്കിന്റെ ലഭ്യമായ രേഖകള്‍ പ്രകാരം 1999 ല്‍ മാത്രം നൂറ് ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന ഇന്ദ്രനീല (സഫയര്‍)വും മറ്റ് രത്‌നങ്ങളുമാണ് മഡഗാസ്‌കറില്‍നിന്നും പുറംനാട്ടുകാര്‍ അടിച്ചുമാറ്റിയത്. പക്ഷേ ദാരിദ്ര്യരേഖയില്‍ നിന്ന് അല്‍പ്പംപോലും മുകളിലേക്ക് കയറാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ലെന്നത് കേവല സത്യം. അവരറിയാതെ രാജ്യത്തിന്റെ സമ്പത്ത് ചോര്‍ന്നുപോകുന്നു.

മഡാഗാസ്‌കറിലെ സംരക്ഷിത വനങ്ങള്‍ നിറയെ കുഴികളാണ്. മരങ്ങള്‍ നിന്നിടത്തെല്ലാം കുറ്റികളാണ്. കിളികള്‍ ചിലച്ചു കളിച്ച കാടുകള്‍ നിശബ്ദമാണ്. എല്ലാറ്റിനുംകാരണം രത്‌നം തേടിയുള്ള പരക്കംപാച്ചില്‍. രത്‌നങ്ങളില്‍ കേമനായ ഇന്ദ്രനീലം കുഴിച്ചെടുക്കാനുള്ള തത്രപ്പാടില്‍ കാട്ടിലെ പച്ചപ്പും അവിടെ രാപാര്‍ക്കുന്ന അപൂര്‍വ ജീവികളും അന്യംനില്‍ക്കുകയാണെന്നതാണ് മഡഗാസ്‌കറിന്റെ ഗതികേട്. ഭൂഗോളത്തിലെ അപൂര്‍വജീവിയെന്നു വിശേഷിപ്പിക്കപ്പെടുന്ന 'ലെമൂറുകള്‍' വിനാശ ഭീഷണിയെ നേരിടുകയാണ്. മാമരങ്ങളില്‍ കൂകിയാര്‍ത്ത് ചാടിപ്പറക്കുന്ന മനോഹരജീവിയായ ലെമൂറുകള്‍... അവയിലെ പല വര്‍ഗങ്ങളും അന്യംനിന്നു കഴിഞ്ഞു. പക്ഷേ പട്ടിണി പരവതാനി വിരിച്ച പാവം മഡഗാസ്‌കര്‍കാര്‍ക്ക് ലെമൂറല്ല പ്രശ്‌നം, തങ്ങളുടെ അരച്ചാണ്‍ വയറ് നിറയ്ക്കുന്നതാണ്. അതിനവര്‍ നാടു മുഴുവന്‍ കുഴിച്ച് ഇന്ദ്രനീലം തെരയുന്നു. തുച്ഛമായ വിലക്ക് കാട്ടുകള്ളന്മാര്‍ അത് കൈക്കലാക്കി കടല്‍ കടത്തുന്നു.

ലോകബാങ്കിന്റെ ലഭ്യമായ രേഖകള്‍ പ്രകാരം 1999 ല്‍ മാത്രം നൂറ് ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന ഇന്ദ്രനീല (സഫയര്‍)വും മറ്റ് രത്‌നങ്ങളുമാണ് മഡഗാസ്‌കറില്‍നിന്നും പുറംനാട്ടുകാര്‍ അടിച്ചുമാറ്റിയത്. പക്ഷേ ദാരിദ്ര്യരേഖയില്‍ നിന്ന് അല്‍പ്പംപോലും മുകളിലേക്ക് കയറാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ലെന്നത് കേവല സത്യം. അവരറിയാതെ രാജ്യത്തിന്റെ സമ്പത്ത് ചോര്‍ന്നുപോകുന്നു.  

ബ്രസീലും ഇന്‍ഡോനേഷ്യയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റുമധികം ജൈവവൈവിധ്യമുള്ള നാടാണ് മഡഗാസ്‌കര്‍ അവിടെ കാണുന്ന ഓരോപത്ത് സസ്യ ഇനങ്ങളില്‍ എട്ടും അന്നാട്ടില്‍ മാത്രം കാണപ്പെടുന്നവയാണത്രേ. ജന്തുജാലങ്ങളുടെ കണക്കും അങ്ങനെ തന്നെ. മഡഗാസ്‌കറിന് സ്വന്തമെന്നു പറയാവുന്ന ഉരഗവര്‍ഗങ്ങളുടെ എണ്ണം തന്നെ 300 വരും. ഉഭയജീവികളും ഏതാണ്ട് അത്രതന്നെ. ഇവയില്‍ ബഹുഭൂരിപക്ഷത്തെയും നേരില്‍ കാണണമെങ്കില്‍ മഡഗാസ്‌കറില്‍ത്തന്നെ പോകണം.

അതില്‍ ഏറ്റവും പ്രധാനം ലെമൂറുകളാണ്. മഡഗാസ്‌കറില്‍ മാത്രം കാണുന്ന സുന്ദരജീവികള്‍. ആകെ നൂറ്റിപ്പതിമൂന്ന് ഇനം ലെമൂറുകളാണ് ഈ നാട്ടിലുള്ളത്. അതില്‍ മുപ്പത്തിയെട്ട് എണ്ണം വംശനാശത്തെ അഭിമുഖീകരിക്കുന്നവ. പതിനേഴ് എണ്ണമാവട്ടെ വംശനാശം സംഭവിച്ചു കഴിഞ്ഞവയും. ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന ലെമൂറുകളാണ് 'ഇന്ദ്രിസ്' എന്ന പേരില്‍ അറിയപ്പെടുന്നവ. ലെമൂറുകളെയും മറ്റ് അപൂര്‍വ മൃഗങ്ങളെയും കാണുന്നതിനു വേണ്ടി മാത്രം പ്രതിവര്‍ഷം മൂന്ന് ലക്ഷത്തില്‍പ്പരം സഞ്ചാരികളാണ് മഡഗാസ്‌കറിലെത്തുന്നത്. രാജ്യത്തിന്റെ ജിഡിപി വരുമാനത്തിന്റെ ആറുശതമാനവും ലഭിക്കുന്നത് ഈ സഞ്ചാരികളില്‍ നിന്നാണ്.

പക്ഷേ പാവം ലമൂറുകളുടെ അവസ്ഥ വളരെ ദയനീയമാണ്. അവയുടെ പ്രകൃതിദത്തമായ ആവാസകേന്ദ്രങ്ങളില്‍ വ്യാപകമായി രത്‌നഖനനം നടക്കുകയാണ്. വ്യാപകമായ മരംവെട്ടും കാട് വെട്ടിത്തെളിച്ച് നടക്കുന്ന സ്വകാര്യ കൃഷിയും, കുഴിവെട്ടും വേട്ടയും ചേര്‍ന്ന് ലെമൂറുകളുടെ ജീവിതം വഴിമുട്ടിക്കുന്നു. ഇന്ന് ലെമൂറുകള്‍ക്ക് വേണ്ടത്ര ഭക്ഷണമില്ല. ആവശ്യത്തിന് പോഷണം ലഭിക്കുന്നില്ല. ചാടിമറിയാനും ഇണചേരാനും കാടിന്റെ മരങ്ങളും മറവുമില്ല. അമിതമായ പ്രകൃതിവിഭവശോഷണവും ലെമൂറുകളുടെ വംശനാശത്തിന് വഴിയൊരുക്കുന്നു. കാട്ടുചെടികള്‍ ശേഖരിച്ച് കടത്തുകയും കാട്ടുമൃഗങ്ങളെ കെണിവെച്ച് പിടിച്ച് കയറ്റി അയക്കുകയും ചെയ്യുന്ന കാട്ടുകള്ളന്മാരും ഇന്ന് മഡഗാസ്‌കറിന് ചില്ലറ തലവേദനയല്ല നല്‍കുന്നത്.


ഒരു ലെമൂര്‍ കുടുംബത്തിന് ചുരുങ്ങിയത് 20 ഏക്കര്‍ വനമെങ്കിലും അത്യാവശ്യമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പക്ഷേ....

മഡഗാസ്‌കറിലെ വനനശീകരണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറിമാറി വന്ന ഭരണാധികാരികള്‍ അതിന്റെ അപകടവും അറിഞ്ഞിരുന്നു. നാട്ടുരാജാവായ ആന്ദ്രിയാനം പോയ്‌നി മെറീന ജീവനുള്ള മരങ്ങളെ മുറിക്കുന്നത് 1700 ല്‍ത്തന്നെ നിരോധിച്ചുവെന്നാണ് ചരിത്രം. തൊട്ടടുത്ത നൂറ്റാണ്ടില്‍ ഫ്രഞ്ചുകാര്‍ നടത്തിയ കടന്നുകയറ്റത്തില്‍ മഡഗാസ്‌കറിലെ വനങ്ങളില്‍ 75 ശതമാനവും നശിച്ചു. എന്നാല്‍ ലെമൂര്‍വേട്ട നിരോധിച്ചതും ഇതേ ഫ്രഞ്ചുകാര്‍ തന്നെ. 1927 ല്‍. എന്നാല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതോടെ വനശോഷണത്തിന്റെ വേഗത വീണ്ടും വര്‍ധിച്ചു. നാട്ടിലുണ്ടായിരുന്ന മരങ്ങളില്‍ പകുതിയും സ്വാതന്ത്ര്യം നേടി ആദ്യ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ നശിച്ചുവെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നു.

യു.എന്‍. ഏജന്‍സികളുടെ കണക്ക് പ്രകാരം മനുഷ്യനിര്‍മിത ഗ്രീന്‍ഹൗസ് മലിനവാതകങ്ങളില്‍ പതിനാല് ശതമാനത്തിനും കാരണം വളര്‍ത്തുമൃഗങ്ങളാണ് സംഗതി. അങ്ങനെയെങ്കില്‍ അവയുടെ മാംസം തന്നെയാണല്ലോ വില്ലന്‍. അതിനാല്‍ നെതര്‍ലന്റിലെ ഹാര്‍ലെം നഗരം ഒരു തീരുമാനമെടുത്തു. മാംസ ഉല്‍പ്പാദനം കാലാവസ്ഥാ മാറ്റത്തിനു കാരണമാകുന്നുവെന്നത് പരിഗണിച്ച് പൊതുസ്ഥലങ്ങളില്‍ മാംസത്തിന്റെ പരസ്യം നിരോധിച്ചു. ഒന്നരലക്ഷത്തിലേറെ ജനസംഖ്യയുള്ള ഈ നഗരം ആസ്റ്റംര്‍ഡാമിനു തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. ഗ്രീന്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എടുത്ത ഈ തീരുമാനം 2024 ല്‍ പ്രാബല്യത്തില്‍ വരും.

മാംസ പരസ്യങ്ങള്‍ക്കുവേണ്ടി പൊതുസ്ഥലങ്ങള്‍ വാടകയ്ക്ക് കൊടുക്കില്ലെന്നും ഹാര്‍ലെം അധികാരികള്‍ പ്രഖ്യാപിച്ചു. മനുഷ്യന്‍ മൂലമുണ്ടാകുന്ന ആഗോളതാപനം വര്‍ധിപ്പിക്കുന്ന ഒരു നടപടിക്കും ഇനി തങ്ങളില്ലെന്നാണ് അധികാരിപക്ഷം. ഇതോടെ  ഇറച്ചിയുടെ പരസ്യം പൊതുസ്ഥലങ്ങളില്‍ നിരോധിക്കുന്ന ആദ്യ യൂറോപ്യന്‍ നഗരം അഥവാ ആദ്യലോകനഗരം എന്ന പദവിയിലേക്ക് ഹാര്‍ലെം ഉയരുകയാണ്. എന്നാല്‍ മാംസ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എതിര്‍പ്പുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഈ തീരുമാനം തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവസരം ഇല്ലാതാക്കുന്നതാണെന്ന് അവര്‍ പറയുന്നു. അതിദ്രുത കൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വിലകുറഞ്ഞ എല്ലാ മാംസപദാര്‍ത്ഥങ്ങളും പ്രകൃതിവിരുദ്ധമാണെന്നാണ് ഗ്രീന്‍പാര്‍ട്ടിയുടെ വാദം. പന്നി കര്‍ഷകരും ഇതിനെതിരെ നിരത്തിലിറങ്ങിയിട്ടുണ്ട്.

ആംസ്റ്റര്‍ഡാം, ഹേഗ് എന്നീ നഗരങ്ങള്‍ ഇതിനോടകം ഡീസല്‍കാര്‍, ഫോസില്‍ ഇന്ധനങ്ങള്‍ തുടങ്ങിയവയുടെ പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് മാംസപരസ്യങ്ങള്‍ക്കെതിരായ ഹാര്‍ലെം നഗരത്തിന്റെ നീക്കം. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതിന് നൈട്രജന്‍ ഉത്സര്‍ജനം കുറയ്ക്കാന്‍ നെതര്‍ലന്റും മറ്റും നടത്തുന്ന നീക്കങ്ങളില്‍ കര്‍ഷകര്‍ ഏറെ ആശങ്കാകുലരാണ്. രാജ്യത്തെ നാല്‍പതു ലക്ഷം വരുന്ന കന്നുകാലി സംഖ്യ മൂന്നിലൊന്നായി കുറയ്ക്കണമെന്നും അധികമായി കന്നുകാലി ഫാമുകള്‍ പൂട്ടിക്കെട്ടണമെന്നും ഉള്ള സര്‍ക്കാര്‍ നിലപാടും ഏറെ വിവാദമായിക്കഴിഞ്ഞു.

  comment

  LATEST NEWS


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുക്കുന്ന സുനക് മകളിലും പകര്‍ന്നത് ഭാരതീയ പാരമ്പര്യം


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.