×
login
അബ്ഖാസിയയിലെ അത്ഭുത ഗുഹകള്‍

ആല്‍പ്‌സ് പര്‍വതങ്ങളില്‍ മഞ്ഞുപെയ്യുന്ന കാലമാണിത്. വെണ്മയുടെയും നൈര്‍മല്യത്തിന്റെയും പ്രതീകമായ മഞ്ഞ് മലിനീകരണത്തിന്റെ അടിവേരുകള്‍ തേടിയ ഒരുപിടി ശാസ്ത്രജ്ഞന്മാര്‍ അവിടെ മഞ്ഞു പരിശോധന നടത്തിയപ്പോള്‍ ഞെട്ടി. വെണ്‍മയുടെ പ്രതീകമായ മഞ്ഞില്‍ നിറയെ കുഞ്ഞന്‍ പ്ലാസ്റ്റിക്കുകള്‍-നാനോ പ്ലാസ്റ്റിക്കും മൈക്രോ പ്ലാസ്റ്റിക്കും. വ്യാവസായിക നഗരങ്ങളില്‍ നിന്നു മാത്രമല്ല ആയിരക്കണക്കിന് മൈല്‍ അകലെ സ്ഥിതിചെയ്യുന്ന അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള പ്ലാസ്റ്റിക്കുകള്‍ വരെ അവര്‍ മഞ്ഞ് കണങ്ങളില്‍ കണ്ടെത്തി.

കരിങ്കടലും കോക്കസസ് പര്‍വത നിരകളും അതിരിടുന്ന അബ്ഖസിയ അത്ഭുത ഗുഹാ തുരങ്കങ്ങളുടെ നാടാണ്. ലോകത്തെ ഏറ്റവും ആഴമുള്ള നാല് ഗുഹാ തുരങ്കങ്ങളും ഈ കൊച്ച് രാജ്യത്താണ്. അബ്ഖാസിയയിലെ ചുണ്ണാമ്പു പാറകള്‍ നിറഞ്ഞ അറബിക പര്‍വത നിരകളിലാണ് ഈ തുരങ്കങ്ങളെല്ലാം. അവയില്‍ ഒന്നാമന്‍ 'വെരിവ്കിന.' ലോകത്തെ ഏറ്റവും ആഴമേറിയ ഗുഹാ തുരങ്കം. കൃത്യമായി പറഞ്ഞാല്‍ 2212 മീറ്റര്‍ ആഴം/ദൈര്‍ഘ്യം.

അറബിക മലനിരകളിലെ ഏകാന്തതയില്‍ ഒളിച്ചുകടന്ന വെരിവ്കിനയെ കണ്ടെടുത്തത് അബ്ഖാസിയയിലെ ഗുഹാ പഠന വിദഗ്ദ്ധ (സ്പിലോളോജിസ്റ്റുകള്‍)രായിരുന്നു. 1968 ല്‍ അന്ന് അവര്‍ അതിന് നിശ്ചയിച്ചെടുത്ത ആഴം കേവലം 115 മീറ്റര്‍ മാത്രം വീണ്ടും വീണ്ടും നടന്ന പര്യവേഷണങ്ങള്‍ ഒരു കാര്യം വ്യക്തമാക്കി. ഗുഹയുടെ ഭാഗങ്ങള്‍ മൂടിക്കിടക്കുകയാണ്. ചെളിയും മണ്ണും പായലും ചുണ്ണാമ്പുകല്ലുകളുമൊക്കെ ചേര്‍ന്ന് പര്യവേഷകരുടെ വഴിമുടക്കി. പക്ഷേ അത്യാധുനിക റഡാറുകള്‍ അടക്കമുള്ള ഉപകരണങ്ങളുമായി തുനിഞ്ഞിറങ്ങിയ സാഹസികര്‍ക്കു മുന്നില്‍ ഗുഹാ തുരങ്കം തലകുനിച്ചു. പെറാവോ സ്പിറോവ, സ്പിലിയോ ക്ലബ് പെറോവോ എന്നിങ്ങനെ രണ്ട് സാഹസിക സംഘങ്ങള്‍ 2018 ല്‍ അവര്‍ വെരിവ്കിനയുടെ അന്ത്യം കണ്ടെത്തി. അളവ് നിശ്ചയിച്ചു. 7257 അടി.

ഗുഹയുടെ അടിത്തട്ട് കണ്ടെത്താന്‍ തുനിഞ്ഞിറങ്ങിയ സംഘത്തിന് ലക്ഷ്യത്തിലെത്താന്‍ നാല് ദിവസം യാത്ര ചെയ്യേണ്ടി വന്നു. വഴിയില്‍ ക്യാമ്പുകള്‍ സ്ഥാപിച്ച് വിശ്രമിക്കേണ്ടി വന്നു. സുരക്ഷ ഉറപ്പാക്കാനും സാമ്പിളുകള്‍ ശേഖരിക്കാനും അവര്‍ വല്ലാതെ വിഷമിച്ചു. തിരിച്ചു കയറാനും വേണ്ടിവന്നു നാലുനാള്‍. ഗുഹയുടെ അടിത്തട്ടില്‍ ആദ്യമായി കാലുകുത്തിയ വ്യക്തി എന്ന ബഹുമതി പര്യവേഷകനായ പാവേല്‍ ദിമിഡോവിനാണ് ലഭിച്ചത്. പക്ഷേ മറ്റൊരു ഗുഹായാത്രക്കിടെ ഭൂഗര്‍ഭത്തിലുണ്ടായ ഒരു അപകടത്തില്‍പ്പെട്ട് അദ്ദേഹം മരണമടഞ്ഞു.

പക്ഷേ ജീവന്‍ പണയം വച്ചു നടന്ന ഈ സാഹസിക സംരംഭം മനുഷ്യവര്‍ഗത്തിന് ചെറുതല്ലാത്ത നേട്ടമാണ് സമ്മാനിച്ചത്. അത്ഭുതകരമായ നിരവധി ജീവജാതികളെ പര്യവേഷകര്‍ കണ്ടെത്തി. ഭൂമുഖത്ത് ഇന്നുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത അപൂര്‍വയിനം ചെമ്മീനുകള്‍, പ്രത്യേകതരം തേളുകള്‍ എന്നിവയൊക്കെ അവരുടെ കണ്ണില്‍ പെട്ടു. ശാസ്ത്രത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്ത അതി സൂക്ഷ്മ ജീവജാലങ്ങളും പാറകളില്‍ പതിഞ്ഞിരുന്ന ആയിരത്താണ്ടുകള്‍ പഴക്കമുള്ള ഫോസിലുകളും കണ്ടെത്തിയത് മറ്റൊരു നേട്ടം. ഭൂമിയുടെ പ്രായത്തെയും ജീവന്റെ ഉത്പത്തിയെയും കാലാവസ്ഥാ മാറ്റത്തെയും കുറിച്ച് അവ നമ്മോട് സംസാരിക്കും. മനുഷ്യരാശിയെ രക്ഷിക്കാനുതകുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ നിര്‍മാണത്തിന് അപൂര്‍വ ബാക്ടീരിയകള്‍ വേദിയൊരുക്കും. ഫോസില്‍ പഠന ശാസ്ത്രത്തിന് അവ കരുത്തു പകരും.

വെരിവ്കിനയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട ഗവേഷകര്‍ അറബിക പര്‍വതനിരകളില്‍ കിളച്ചു മറിച്ചു. ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറുകളുടെ സഹായത്തോടെ ഗുഹാതുരങ്കങ്ങള്‍ തേടി. അങ്ങനെയാണ് ലോകത്തിലെ ഏറ്റവും ആഴമുള്ള നാല് ഗുഹാതുരങ്കളും തങ്ങളുടെ നാട്ടിലാണെന്ന് അവര്‍ക്ക് കണ്ടുപിടിക്കാനായത്. വെരിയോ കിന (2212 മീറ്റര്‍), ക്രുബീറ വൊറോന്‍ജ (2199 മീറ്റര്‍), സര്‍മ (1830 മീറ്റര്‍), സ്‌നിസ നാജ (1760 മീറ്റര്‍) എന്നിങ്ങനെ നാല് ഗംഭീര ഗുഹാതുരങ്കള്‍. അവയില്‍ നിന്നെല്ലാം സാമ്പിള്‍ ശേഖരിക്കാനും ഫോസിലുകള്‍ സംഭരിക്കാനും ശാസ്ത്ര ലോകത്തിന് കൈമാറാനും പര്യവേഷകര്‍ മറന്നില്ല. ഇനിയും കൂടുതല്‍ ഗുഹകള്‍ ഈ പര്‍വതഭൂമിയില്‍ ഒളിഞ്ഞുകിടക്കുന്നുണ്ടാവുമെന്ന് അവര്‍ കരുതുന്നു.


മെക്‌സിക്കോയിലെ അക്‌സാക്ക മേഖലയില്‍ കണ്ടെത്തിയ ചീവ് ഗുഹാ തുരങ്കങ്ങള്‍ അറബിക മലകളിലെ ഗുഹകളുടെ ദൈര്‍ഘ്യം അഥവാ ആഴത്തിലുള്ള ലോക റിക്കോര്‍ഡ് തകര്‍ക്കുമെന്ന് കരുതുന്നവരുമുണ്ട്. ചീവ് ഗുഹകള്‍ക്ക് രണ്ടര കിലോമീറ്ററെങ്കിലും ആഴമാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

റഷ്യന്‍ മേഖലയിലാണല്ലോ ജോര്‍ജിയയും അബ്ഖാസിയയുമൊക്കെ സ്ഥിതിചെയ്യുന്നത്. ഇതേ റഷ്യയ്ക്കും ഉണ്ട് ഒരു തുരങ്ക റെക്കോര്‍ഡ്. പണ്ട് സോവിയറ്റ് യൂണിയനായി നിന്ന കാലത്ത് നേടിയെടുത്തതാണ് മനുഷ്യനെ ചന്ദ്രനില്‍ അയക്കാനൊരുങ്ങിയ അമേരിക്കയോട് മത്സരിച്ച് നേടിയ ലോക റെക്കോര്‍ഡ്. ശീതയുദ്ധത്തിന്റെ ബാക്കി പത്രമെന്നും പറയാം. 1970 മുതല്‍ 1994 വരെയുള്ള ദീര്‍ഘമായ കാലയളവില്‍ അവര്‍ ഭൂകേന്ദ്രത്തിലേക്ക് ഒരു തുരങ്കം നിര്‍മിച്ചു. ഒടുവില്‍ 12262 മീറ്റര്‍ ആഴമെത്തിയപ്പോള്‍ കുഴികുത്തുന്നത് അസാധ്യമെന്ന് കണ്ട് നിര്‍ത്തി. പിന്നെ ലോക റെക്കോര്‍ഡ് നേടിയ കുഴിക്ക് അടുപ്പിട്ടു. കോലാ സൂപ്പര്‍ ഡീപ്പ് ബോര്‍ഹോള്‍ എന്നറിയപ്പെടുന്ന ഈ തുരങ്കം കുഴിച്ചപ്പോഴും അത്യപൂര്‍വമായ ഫോസിലുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞു. ചെറു നഗരമായ 'സപ്പോളിയാര്‍നി'യില്‍ ഈ തുരങ്ക നിര്‍മാണത്തിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്.

ആല്‍പ്‌സ് പര്‍വതങ്ങളില്‍ മഞ്ഞുപെയ്യുന്ന കാലമാണിത്. വെണ്മയുടെയും നൈര്‍മല്യത്തിന്റെയും പ്രതീകമായ മഞ്ഞ് മലിനീകരണത്തിന്റെ അടിവേരുകള്‍ തേടിയ ഒരുപിടി ശാസ്ത്രജ്ഞന്മാര്‍ അവിടെ മഞ്ഞു പരിശോധന നടത്തിയപ്പോള്‍ ഞെട്ടി. വെണ്‍മയുടെ പ്രതീകമായ മഞ്ഞില്‍ നിറയെ കുഞ്ഞന്‍ പ്ലാസ്റ്റിക്കുകള്‍-നാനോ പ്ലാസ്റ്റിക്കും മൈക്രോ പ്ലാസ്റ്റിക്കും. വ്യാവസായിക നഗരങ്ങളില്‍ നിന്നു മാത്രമല്ല ആയിരക്കണക്കിന് മൈല്‍ അകലെ സ്ഥിതിചെയ്യുന്ന അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള പ്ലാസ്റ്റിക്കുകള്‍ വരെ അവര്‍ മഞ്ഞ് കണങ്ങളില്‍ കണ്ടെത്തി.

സ്വിസ് ഫെഡറല്‍ ലബോറട്ടറീസ് ഫോര്‍ മെറ്റീരിയല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയും. ഏഷ്യന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെറ്റീരിയോളജി ആന്റ് ജിയോഫിസിക്‌സും ചേര്‍ന്നാണ് പരീക്ഷണം നടത്തിയത്. സമുദ്ര നിരപ്പില്‍ നിന്ന് 3100 മീറ്റര്‍ ഉയരമുള്ള ആസ്ട്രിയയിലെ ഹോഹെ തവേണ്‍ നാഷണല്‍ പാര്‍ക്കിലെ ഹോഹെര്‍ സൊനെന്‍ ബ്ലിക് മലയില്‍ നിന്നായിരുന്നു സാമ്പിള്‍ ശേഖരണം. മഞ്ഞിന്റെ മേല്‍പാളി മാത്രമാണ് അവര്‍ ശേഖരിച്ചത്.  

ഗവേഷകരുടെ വസ്ത്രത്തിലെ പൊടിപോലും അതില്‍ വീഴാത്തത്ര ശ്രദ്ധയോടെ മൂന്നിലൊന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും 200 കിലോമീറ്റര്‍ ചുറ്റളവിലുള്ള നഗരങ്ങളില്‍ നിന്നാണെന്ന് അവര്‍ കണ്ടെത്തി. പത്ത് ശതമാനം അറ്റ്‌ലാന്റിക്കിലെ തിരമാലകളില്‍നിന്ന് കാറ്റില്‍ പറന്നെത്തുന്നതും. ഇത്തരം കുഞ്ഞന്‍ പ്ലാസ്റ്റിക് കണങ്ങള്‍ 43 ട്രില്യന്‍ എങ്കിലും സ്വിറ്റ്‌സര്‍ലന്റില്‍ പതിക്കുന്നുണ്ടത്രെ. ഇവ ശ്വാസകോശത്തില്‍ കടക്കാം. രക്തത്തില്‍ കലരാം. പിന്നെ പലതും സംഭവിക്കാം. ഗവേഷണങ്ങള്‍ നടന്നുവരികയാണ്. പക്ഷേ നാം ഓര്‍ക്കുക-പ്ലാസ്റ്റിക്കിനെ നിയന്ത്രിക്കാന്‍ അമാന്തിച്ചാല്‍ അവ നമ്മെയാവും നിയന്ത്രിക്കുക.

  comment

  LATEST NEWS


  ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.