×
login
വിപ്ലവത്തിന്റെ വിലാപകാവ്യം

ഷിക്കാഗോയിലെ കാറ്റ്-2 ഷിക്കാഗോ സംഭവങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് സോഷ്യലിസ്റ്റുകള്‍ മെയ് ദിനം തൊഴിലാളി ദിനമായി അംഗീകരിച്ചെങ്കിലും, സോവിയറ്റ് യൂണിയന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ അത് അംഗീകരിക്കാന്‍ പിന്നെയും വൈകി. 1992ല്‍ ആണ് അവര്‍ ഔദ്യോഗികമായി അത് അംഗീകരിച്ചത്. പക്ഷേ, ഇന്ന് അവരാണ് അതിന്റെ വക്താക്കള്‍. കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ തുടര്‍ന്ന് പോരുന്ന അവസരവാദ ശൈലി ആഗോള കമ്യൂണിസത്തിന്റെ സംഭാവന തന്നെയായിരിക്കാം. അല്ലെങ്കില്‍ ഇങ്ങനെ വരില്ലല്ലോ. ഒരു സംശയം. ഷിക്കാഗോയിലെ ആ സെമിത്തേരിയില്‍ കണ്ട സ്തൂപത്തിലെ ലിഖിതത്തില്‍ അടങ്ങിയ മുന്നറിയിപ്പ് ലോക കമ്യൂണിസ്റ്റുകളെ ഉദ്ദേശിച്ചുള്ളതായിരിക്കില്ലേ?

ത്സവ ക്രീഡകള്‍ കഴിഞ്ഞു കാലം വിശ്രമിക്കുന്ന കളിക്കളം പോലെ എന്ന് എംടി എഴുതിയത്, ഭഗവാന്റെ സ്വര്‍ഗാരോഹണത്തിന് ശേഷമുള്ള ദ്വാരകയെക്കുറിച്ചാണ്. ഷിക്കാഗോ നഗരത്തിനോട് ചേര്‍ന്ന വാള്‍ഡ് ഹേം ഫോറസ്റ്റ് പാര്‍ക്കില്‍ എത്തുമ്പോള്‍ ആ വര്‍ണന ഓര്‍മ്മവരും. കോളിളക്കത്തിനു ശേഷം അടങ്ങിയ കൊടുങ്കാറ്റിന്റെ ബാക്കി പൊലെ ഷിക്കാഗോയിലെ കാറ്റ് അവിടെ പ്രകൃതിയെ തലോടിക്കൊണ്ടിരിക്കുന്നു. പാര്‍ക്കിനോട് ചേര്‍ന്ന്, കാലത്തിന്റെ വിശ്രമത്താവളം പോലെ, ആത്മാക്കള്‍ ഉറങ്ങുന്ന ഫോറസ്റ്റ് ഹോം സെമിത്തേരി. തലമുറകള്‍ നിത്യവിശ്രമംകൊള്ളുന്ന അവിടെ അഞ്ചു പേര്‍ ചരിത്രത്തിന്റെ ഭാഗമായി ഉറങ്ങി കിടപ്പുണ്ട്. സ്വന്തം കല്ലറയ്ക്കു മേല്‍ കുറിച്ച പേരുകള്‍ക്കപ്പുറം അറിയപ്പെടാത്ത അവര്‍, ലോക തൊഴില്‍ ദിനമെന്ന നിലയിലുള്ള മെയ്ദിനത്തിന്റെ പിറവിക്കു കാരണഭൂതരാണ്. ആ ദിനത്തിന്റെ ഓര്‍മകള്‍ക്ക് അവരുടെ രക്തത്തിന്റെ ഗന്ധമുണ്ട്. ഒരു ശ്മശാനത്തിലെ ശവകുടീരങ്ങളെ നോക്കി ആംഗല കവി തോമസ് ഗ്രേ പാടിയ വിലാപകാവ്യം ഓര്‍മ്മവന്നു.

ഇന്നു മെയ് ദിനത്തിന്റെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും മൊത്തം അവകാശികളായി നടിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്, സത്യത്തില്‍ അതിനു പിന്നിലെ സംഭവങ്ങളുമായി ബന്ധമൊന്നുമില്ല. ഷിക്കാഗോയില്‍ നടന്ന ഒരു സംഭവത്തിന്റെ കുത്തകാവകാശം  ലോക കമ്യൂണിസം ഏറ്റെടുക്കുന്നത് അത് നടന്നിട്ട് ഒന്നര പതിറ്റാണ്ടിലേറെ കഴിഞ്ഞാണ്.

ആ സെമിത്തേരിയോട് ചേര്‍ന്ന് ഒരു സ്മാരക സ്തൂപം. വീണുകിടക്കുന്നൊരു തൊഴിലാളിക്കു സമീപം മാലാഖയെപ്പോലൊരു വനിതാരൂപം. 1887 എന്ന വര്‍ഷം കുറിച്ചിട്ട ശില്‍പത്തിനു  താഴെ ഒരു ലിഖിതം: ''നിങ്ങളുടെ അട്ടഹാസങ്ങള്‍ക്ക് മേല്‍ ഞങ്ങളുടെ നിശ്ശബ്ദത കരുത്താര്‍ജിക്കുന്ന കാലം വരും.''

ആര്‍ക്കുള്ളതായിരിക്കാം ആ കുറിപ്പ്?  

അഖില ലോക തൊഴിലാളി ദിനമാണ് ഇന്നിപ്പോള്‍ മെയ് ഒന്ന്. ആ മെയ് ദിനത്തിന് മുഖം രണ്ടാണ്. ആഘോഷത്തിന്റെയും ആചരണത്തിന്റെയും. അമേരിക്കയിലും മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അതു വസന്തോത്സവത്തിന്റെ തുടക്കമാണ്. പൂക്കളെ വരവേല്‍ക്കുന്ന കാലം. പ്രസരിപ്പിന്റെയും വര്‍ണപ്പകിട്ടിന്റെയും കാലം. നമ്മുടെ ഓണംപോലെ എന്നു പറയാം. കര്‍ക്കടകത്തിന്റെ ശോകഛായ പിന്നിട്ടു പ്രകൃതി പുഞ്ചിരിക്കുന്ന പൊന്നിന്‍ ചിങ്ങത്തിലാണല്ലോ ഓണം.

അതേസമയം, മറ്റു ചിലര്‍ക്ക് അത് രാജ്യാന്തര തൊഴിലാളി  ദിനമാണ്. കമ്യൂണിസ്റ്റ് ലോകത്തിന് അത് അവകാശ സമരങ്ങളുടേയും പ്രസംഗങ്ങളുടെയും പോരാട്ടങ്ങളുടെയും ദിനമാണ്. രാജ്യാന്തര തൊഴില്‍ ദിനം. ചരിത്രത്തിന്റെ പിറവി, ചില അവിചാരിത സംഭവങ്ങളില്‍ നിന്ന് ആയിരിക്കുമത്രേ. എങ്കില്‍ ഷിക്കാഗോയില്‍ പിറന്ന ഒരു ചരിത്രത്തിന്റെ ഭാഗമാണ് ഫോറസ്റ്റ് ഹോം സെമിത്തേരി. ആ നഗരത്തിന്റെ ഉയര്‍ച്ച താഴ്ചകളുടെ ചരിത്രവുമായി അതു കെട്ടുപിണഞ്ഞു കിടക്കുന്നു. ഒന്നര നൂറ്റാണ്ടോളം പഴക്കമുണ്ടതിന്. 1800 കളിലെ ഷിക്കാഗോയുടെ അതിവേഗ വളര്‍ച്ച അങ്ങോട്ടുള്ള കുടിയേറ്റങ്ങളുടെ ചരിത്രം കൂടിയാണ്. വ്യവസായ, വാണിജ്യ രംഗങ്ങളില്‍ കൈവരിച്ച വളര്‍ച്ച, അവസരങ്ങള്‍ തുറന്നിട്ടു. അതു കുടിയേറ്റങ്ങളുടെ ഒഴുക്കിന് ആക്കമുണ്ടാക്കി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമൊക്കെയുണ്ടായ വന്‍തോതിലുള്ള കുടിയേറ്റം തൊഴില്‍ മേഖലയില്‍ ചലനമുണ്ടാക്കി. തീവ്ര ചിന്താഗതിക്കാരും അരാജകവാദികളും അടക്കമുള്ളവരുടെ വരവ് അസ്വസ്ഥതയായി വളര്‍ന്നു. അവകാശ സമരങ്ങള്‍ പിറവിയെടുത്തു. അതിന്റെ ഫലമായിരുന്നു ഷിക്കാഗോയിലെ 1886 മെയ് മാസത്തിലെ ഹെയ്മാര്‍ക്കറ്റ് സംഭവങ്ങള്‍.


എട്ടുമണിക്കൂര്‍ ജോലി സമയത്തിനായുള്ള ദേശീയ സമരത്തിന് അമേരിക്കയിലെ തൊഴിലാളികള്‍ തെരഞ്ഞെടുത്ത ദിവസമായിരുന്നു 1886 മെയ് ഒന്ന്. രാജ്യ വ്യാപകമായി നടന്ന സമരത്തില്‍ പോലിസ് ഇടപെടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിക്കാന്‍ ഷിക്കാഗോയിലെ ഹെയ്മാര്‍ക്കറ്റ് സ്‌ക്വയറില്‍ മെയ് നാലിന് സംഘടിപ്പിച്ച സമ്മേളനം അക്രമത്തിലും പോലിസ് വെടിവയ്പ്പിലും ചെന്നെത്തി. പോലിസ് സംഘത്തിനു നേരെ ജനക്കൂട്ടത്തില്‍ നിന്ന് ആരോ ബോംബ് എറിഞ്ഞതിനെത്തുടര്‍ന്ന് എഴു പോലീസുകാര്‍ മരിച്ചു. ഇതാണത്രേ വെടിവയ്പ്പിന് കാരണം. സമരക്കാരില്‍ ഇരുപതോളം പേര്‍ മരിച്ചു, ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.  

വിചാരണയില്‍ എട്ടുപേര്‍ കുറ്റക്കാരായി കണ്ടെത്തി. ഏഴു പേര്‍ക്ക് വധ ശിക്ഷയും ഒരാള്‍ക്ക് 15 വര്‍ഷം തടവും വിധിക്കപ്പെട്ടു. നാലു പേര്‍ 1887ല്‍ തൂക്കിലേറ്റപ്പെട്ടു. ഒരാള്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. ബാക്കി മൂന്നുപേര്‍ക്ക് പിന്നീട് ഭരണകൂടം മാപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, ആ ബോംബ് എറിഞ്ഞ വ്യക്തി ആരെന്ന കാര്യം ദുരൂഹമായി അവശേഷിച്ചു.

തൊഴില്‍ സമരത്തിനു തുടക്കം കുറിച്ച മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാന്‍ പിന്നീട് തൊഴിലാളി സംഘടന തീരുമാനിക്കുകയായിരുന്നു. അമേരിക്ക പക്ഷേ, അത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അവിടെ ഇന്നും സപ്തംബറിലാണ് തൊഴിലാളിദിനം.

തൂക്കിലേറ്റപ്പെട്ട നാലുപേര്‍ അന്ത്യ വിശ്രമംകൊള്ളുന്ന ഫോറസ്റ്റ് ഹോം സെമിത്തേരിയില്‍ 1893ല്‍ ആണ് സ്മാരക സ്തൂപം സ്ഥാപിക്കപ്പെട്ടത്. അതിനു മുന്‍പ് 1889ല്‍, മരണം വരിച്ച പോലിസ് ഉദ്യോഗസ്ഥരുടെ ഓര്‍മയ്ക്കായി ഹെയ്മാര്‍ക്കറ്റ് സ്‌ക്വയറില്‍ സ്ഥാപിക്കപ്പെട്ട സ്ഥൂപം പിന്നീട് തകര്‍ക്കപ്പെട്ടു. അതിന്റെ ഒരു പ്രതിരൂപം ഷിക്കാഗോ പോലിസ് അക്കാദമി ആസ്ഥാനത്ത് കാണാം.

ഷിക്കാഗോ സംഭവങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് സോഷ്യലിസ്റ്റുകള്‍ മെയ് ദിനം തൊഴിലാളി ദിനമായി അംഗീകരിച്ചെങ്കിലും, സോവിയറ്റ് യൂണിയന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ അത് അംഗീകരിക്കാന്‍  പിന്നെയും വൈകി. 1992ല്‍ ആണ് അവര്‍ ഔദ്യോഗികമായി അത് അംഗീകരിച്ചത്. പക്ഷേ, ഇന്ന് അവരാണ് അതിന്റെ വക്താക്കള്‍. കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ തുടര്‍ന്ന് പോരുന്ന അവസരവാദ  ശൈലി ആഗോള കമ്യൂണിസത്തിന്റെ സംഭാവന തന്നെയായിരിക്കാം. അല്ലെങ്കില്‍ ഇങ്ങനെ വരില്ലല്ലോ.

ഒരു സംശയം. ഷിക്കാഗോയിലെ ആ സെമിത്തേരിയില്‍ കണ്ട സ്തൂപത്തിലെ ലിഖിതത്തില്‍ അടങ്ങിയ മുന്നറിയിപ്പ് ലോക കമ്യൂണിസ്റ്റുകളെ ഉദ്ദേശിച്ചച്ചുള്ളതായിരിക്കില്ലേ? സ്വാമി വിവേകാനന്ദന്റെ പ്രസംഗം പകര്‍ന്ന ഊര്‍ജത്തിനൊപ്പം ഈ സന്ദേശവും ഷിക്കാഗോയിലെ കാറ്റില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്നു തോന്നുന്നു.

(അവസാനിക്കുന്നില്ല)

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.