×
login
ക്ഷേത്രത്തിനു പുറത്തെ ബലിവട്ടം

വാസ്തുവിദ്യ - 66

ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനു പുറത്തായി വലിയ ബലികല്ല് കൂടാതെ പുറത്തെ ബലിവട്ടത്തില്‍ സാധാരണയായി എട്ട് ബലിക്കല്ലുകള്‍ ആണ് ഉണ്ടാവുക. ഇവ നാല് പ്രധാന ദിക്കിലും നാല് കോണ്‍ ദിക്കിലുമായാണ് സ്ഥാപിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ദേവീദേവന്മാരെ ആശ്രയിച്ച് ഈ ബലിക്കല്ലുകളുടെ  എണ്ണത്തില്‍ ചിലപ്പോള്‍ വര്‍ദ്ധനവ് ഉണ്ടാകാം.

ഈ ബലിക്കല്ലുകള്‍ക്ക് ധ്വജ ദേവതകള്‍ എന്നും പറയാറുണ്ട്. ക്ഷേത്രങ്ങളില്‍ ഉത്സവസമയത്ത് കൊടിയേറ്റിനുശേഷം ദിക് കൊടികള്‍ സ്ഥാപിക്കുന്നത് ഈ മേല്‍പ്പറഞ്ഞ ബലിക്കല്ലുകളുടെ സ്ഥാനങ്ങളിലാണ്. ഇവര്‍ ക്ഷേത്രത്തിലെ പ്രധാന ദേവന്റെ സേവകരാണ്. ക്ഷേത്ര സംരക്ഷണ ചുമതല ഇവരുടെ  ഉത്തരവാദിത്വത്തില്‍ വരുന്നതാണ്. ഈ ഓരോ ബലിക്കല്ലിനു ചുറ്റും അനേകം ഭൂതഗണങ്ങള്‍ വേറെയും ഉണ്ട് എന്നാണ് സങ്കല്പം. പ്രധാന ദേവനെ ആശ്രയിച്ച് ഇവരുടെ എണ്ണത്തിലും മാറ്റം ഉണ്ടാവുന്നുണ്ട്. ഓരോരുത്തര്‍ക്കും സേവകരായി വേറെയും നിരവധി ഭൂതഗണങ്ങള്‍ ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ക്ഷേത്രങ്ങളിലെ പുറത്തെ ബലിവട്ടത്തിലെ ബലിക്കല്ലുകള്‍ സാമാന്യേന കാഴ്ച്ചയില്‍ സമാനമാകുന്നുവെങ്കിലും അതില്‍ വസിക്കുന്നവര്‍ക്ക് പ്രതിഷ്ഠ അനുസരിച്ചു ഭേദം ഉണ്ടാകും. അപ്രകാരം പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു എങ്കില്‍ കുമുതന്‍, കുമുതക്ഷന്‍, പൂണ്ഡരികന്‍, വാമനന്‍, ശങ്കുകര്‍ണ്ണന്‍, സര്‍വ്വനേത്രന്‍, സുമുഖന്‍, സുപ്രതിഷ്ഠന്‍ എന്നിവരാണ് കിഴക്കു തുടങ്ങി ഈ എട്ടു ബലികല്ലുകളില്‍ കല്പ്പിച്ചിരിക്കുന്ന സേവകര്‍.  

പ്രധാന ദേവന്‍ പരമശിവന്‍ എങ്കില്‍, നന്ദി, മഹാകാളന്‍, ഭൂതാനന്തന്‍, മഹിധരന്‍, പര്‍വ്വദേശന്‍, മഹേശന്‍, കാലപാശന്‍, കപാലി എന്നിവരായിരിക്കും പ്രധാന സേവകര്‍. അപ്രകാരം ദുര്‍ഗ്ഗാ ക്ഷേത്രമെങ്കില്‍, കാളി, കരാളി, വിരജ, വന്ദര, വിന്ധ്യവാസിനി, സുപ്രഭ, സിംഹവക്ത്ര, ദൈത്യമര്‍ദ്ദിനി എന്നിവരായിരിക്കും പുറത്തെ ബലിവട്ടത്തില്‍. പ്രതിഷ്ഠ സുബ്രഹ്മണ്യനെങ്കില്‍, ദേവസേനാപതി, അഗ്‌നിലോചനന്‍, ദണ്ഡഹസ്തന്‍, അസിധാരിണി, പാശപാലന്‍, ധ്വജശേഖരന്‍, ഗതി, ശൂലവാസി എന്നിവര്‍ക്കായിരിക്കും ബലി പീഠങ്ങള്‍.  

ഇപ്രകാരം ഗണപതിക്ക്, വജ്രദന്തന്‍, ഗജാസ്യന്‍, ഭീമന്‍, മഹിഷാസ്യന്‍, മേഘനാഥന്‍, വിരൂപാക്ഷന്‍, വരദന്‍, സര്‍വ്വതാക്ഷന്‍ എന്നിവരും ശാസ്താവെങ്കില്‍ ഗോത്രന്‍, പിംഗളക്ഷന്‍, വീരസേനന്‍, ശാബവാന്‍, ത്രിനേത്രന്‍, ശൂലന്‍, ദക്ഷന്‍, ബീമരൂപന്‍ എന്നിവരും ബലിപീഠസ്ഥരാകുന്നു. ഭദ്രകാളി ക്ഷേത്രത്തിലെ പുറത്തെ ബലി വട്ടത്തിലെ  ബലിക്കല്ലുകളില്‍ എട്ട് ഭൈരവന്‍മാരും, പത്ത് ക്ഷേത്രപാലകന്‍മാരും സ്ഥിതിചെയ്യുന്നതായിട്ടാണ് സങ്കല്പം.

അസിതാംഗ ഭൈരവന്‍, രുരു ഭൈരവന്‍, ചണ്ഡ ഭൈരവന്‍, ക്രോധ ഭൈരവന്‍, ഉന്മത്ത ഭൈരവന്‍, കപാല ഭൈരവന്‍, തീക്ഷ്ണ ഭൈരവന്‍, സംഹാര ഭൈരവന്‍ എന്നിവരാണ് അഷ്ട ഭൈരവന്‍മാര്‍. ഹേതുക- ത്രിപുരാന്തക-അഗ്‌നിജിഹ്വ-വേതാളജിഹ്വ-കളാക്ഷ-കരാള-ഏകബാല-ബീമരൂപ-അലോഹ(വടക്ക് കിഴക്ക് )അഷ്ടകോശപാലകന്‍(തെക്കുപടിഞ്ഞാറ്) എന്നിവരാണ് ഈ പത്തു ക്ഷേത്രപാലകന്മാര്‍.

ഇത് കൂടാതെ വടക്കു കിഴക്ക് ഭാഗത്ത് പ്രധാനമായ മറ്റൊരു ബലിപീഠമാണ് ക്ഷേത്രപാലന്റേത്. അകത്തെ ബലിവട്ടത്തില്‍ നിര്‍മ്മാല്യധാരിക്ക് സമാനമായ സ്ഥാനമാണ് പുറത്തെ ബലിവട്ടത്തില്‍ ക്ഷേത്രപാലന്മാര്‍ക്കുള്ളത്. ദേവന്റെ ഏതൊരു നിവേദ്യവും നിര്‍മ്മാല്യ ധാരിക്ക് നിവേദിച്ചു നിര്‍മ്മാല്യമാക്കി കൊടുക്കുകയാണ് ക്ഷേത്രത്തില്‍ ചെയ്യുന്നത്. ദേവന്റെ നിവേദ്യം പ്രാണാഹുതി പുരസ്സരം നിര്‍മ്മാല്യ ധാരിക്ക് അവസാനം നിവേദിക്കുകയാണ് പതിവ്. അപ്രകാരം തന്നെ ബലിയുടെ അവസാനം 'ക്ഷേത്രപാലന് പാത്രത്തോടെ' നിവേദിക്കുകയാണ് ചെയ്യുന്നത്. ദേവപരമായ നിവേദ്യ ശേഷം നിര്‍മ്മാല്യ ധാരിക്കും ഭൂതപരമായ ബലിശേഷം ക്ഷേത്രപാലനുമാണ് സമര്‍പ്പിക്കുന്നത്. അതിനാല്‍ സൂക്ഷ്മശരീരമായ അകത്തെ ബലിവട്ടത്തിന്റെയും സ്ഥൂലശരീരമായ പുറത്തെ ബലിവട്ടത്തിന്റെയും പാലകന്മാരായ നിര്‍മ്മാല്യധാരിയുടെയും ക്ഷേത്രപാലന്മാരുടെയും സങ്കല്‍പ്പങ്ങള്‍ ഒന്ന് തന്നെയാകുന്നു.  

അകത്തെ ബലിവട്ടത്തിലെ ബലിക്കല്ലില്‍ നിര്‍മ്മാല്യധാരിക്ക് പ്രധാന ദേവീ ദേവന് അനുസരിച്ച് മാറ്റമുണ്ടാവും. പ്രതിഷ്ഠയുടെ ഭേദം അനുസരിച്ചു മഹാദേവന് ചണ്ഡേശന്‍, മഹാ വിഷ്ണുവിനു വിഷ്വക്‌സേനന്‍, ഗണപതിക്ക് കുംഭോദരന്‍, സുബ്രഹ്മണ്യനു ധൂര്‍ത്തസേനന്‍, ശാസ്താവിനു ഘോഷാവതി, സൂര്യനു തേജശ്ചണ്ടന്‍, ദുര്‍ഗ്ഗക്ക് മുണ്ഡിനി, ഭദ്രകാളിക്കു പ്രോം ശേഷിക, പാര്‍വ്വതിക്ക് സുഭഗ, ഭഗവതിക്ക് ധൃതി, സരസ്വതിക്ക് യതി എന്നിവരാണ് നിര്‍മ്മാല്യധാരികള്‍.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.