×
login
വാസ്തുശാസ്ത്രം ആധുനിക ആര്‍ക്കിടെക്ചറിന്റെ ആദിമരൂപം: മധു എന്‍. പോറ്റി

ചതുര്‍വേദങ്ങളുടെ ഉപവേദങ്ങളായ ആയൂര്‍വേദം, ആയോധനകല, സംഗീതശാസ്ത്രം എന്നിവ ഭാരതത്തിന്റെ വൈജ്ഞാനിക സമ്പത്തുകള്‍ തന്നെയാണ്. ഇതില്‍ ഒന്നായ വാസ്തുശാസ്ത്രം- ചിത്രശാസ്ത്രമെന്നും, ശില്‍പ ശാസ്ത്രമെന്നും, തച്ച്ശാസ്ത്രമെന്നും അറിയപ്പെടുന്നു.

സമ്പന്നമായ ഭാരതീയ സംസ്‌കാരത്തിന്റെ പുനരവലോകനത്തിരക്കിലാണ് നാം. അറിയും തോറും അടുക്കും തോറും പൗരാണിക മേന്മകള്‍ ശാസ്ത്ര  സത്യങ്ങളായിത്തീരുന്നു. അവയിലൊന്നാണ് വാസ്തു ശാസ്ത്രം. വേദാധിഷ്ടിതമായ വാസ്തു ശാസ്ത്രത്തെ ആധുനികതയുടെ അംശംചാലിച്ച് കാലിക പ്രാധാന്യം ഉള്‍ക്കൊണ്ട് കൂടുതല്‍ ലളിതമായി ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലക്കടുത്ത് തിരുവിഴ പെരിയ മനയിലെ മധു എന്‍. പോറ്റി. 

ഇതിനോടകം ഭാരതത്തിലും വിദേശരാജ്യങ്ങളിലും ചൈതന്യവത്തായ ഈ ശാസ്ത്രത്തെ എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വാസ്തു ശാസ്ത്രത്തെ കുറിച്ചും അദ്ദേഹത്തെ കുറിച്ചും നമ്മുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാം.  

വാസ്തു ശാസ്ത്രത്തിന്റെ കാലിക പ്രാധാന്യത്തെ കുറിച്ച് ഒന്ന് വ്യക്തമാക്കാമോ?  

ശ്രേഷ്ടമായ ഭാരതീയ സംസ്‌കാരത്തിലെ പൈതൃകങ്ങളില്‍ ഒന്നാണ് വാസ്തുവിദ്യ. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. ചതുര്‍വേദങ്ങളായ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവ ബ്രഹ്‌മാവിന്റെ സ്മൃതിയിലിരുന്നതും, ഗര്‍ഗ്ഗന്‍, പരാശരന്‍, വിശ്വകര്‍മ്മാവ്, മയന്‍, നാരദന്‍ തുടങ്ങിയ മുനിപരമ്പരകളിലൂടെ മുഷ്യരാശിക്ക് ലഭിച്ച അനര്‍ഘനിധിയാണ് വാസ്തുശാസ്ത്രം. അതായത് ബ്രഹ്‌മാവിന്റെ സ്മൃതിയിലിരുന്ന ശാസ്ത്രത്തെ ശ്രുതിയായി മുനിമാര്‍ക്ക് നല്‍കുകയും അവര്‍ അത് കൃതിയായി മനുഷ്യരാശിക്ക് സമ്മാനിക്കുകയും ചെയ്തുവെന്ന് വേദം പറയുന്നു. വേദം എന്ന വാക്കിന് അറിവ് എന്നാണ് അര്‍ത്ഥം.

ചതുര്‍വേദങ്ങളുടെ ഉപവേദങ്ങളായ ആയൂര്‍വേദം, ആയോധനകല, സംഗീതശാസ്ത്രം എന്നിവ ഭാരതത്തിന്റെ വൈജ്ഞാനിക സമ്പത്തുകള്‍ തന്നെയാണ്. ഇതില്‍ ഒന്നായ വാസ്തുശാസ്ത്രം- ചിത്രശാസ്ത്രമെന്നും, ശില്‍പ ശാസ്ത്രമെന്നും, തച്ച്ശാസ്ത്രമെന്നും അറിയപ്പെടുന്നു. ഒരുകാലത്ത് അന്ധവിശ്വാസമെന്നോ, അനാചാരമെന്നോ പറഞ്ഞ് നാം പുറംതിരിഞ്ഞ് നിന്ന വാസ്തു ശാസ്ത്രം കാലാന്തരത്തില്‍ മനുഷ്യന്റെ ജീവിത ഭാഗമായി മാറി. ആധുനിക ആര്‍ക്കിട്ടെക്ചറിന്റെ ആദിമരൂപമാണ് യഥാര്‍ത്ഥത്തില്‍ വാസ്തുവിദ്യ. പ്രപഞ്ചസത്യങ്ങളായ കാറ്റ്, വെളിച്ചം, സൂര്യന്‍, വെള്ളം എന്നിവയില്‍ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടിട്ടുള്ള ഇത് കാലദേശ വ്യത്യാസങ്ങളില്ലാതെ ഒളിമങ്ങാതെ ഇന്നും പ്രശോഭിക്കുന്നത് അതുകൊണ്ട് തന്നെയാണ്.  

ഒരു ഗൃഹനിര്‍മാണത്തിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം?  

വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങളെ പൊതുവെ നമുക്ക് നാലായിതിരിക്കാം. ഭൂമി, ഹര്‍മ്മ്യം, യാനം, ശയനം. അതില്‍ തന്നെ വാസസ്ഥലം എന്നരീതിയില്‍ ഭൂമി തന്നെയാണ് പ്രധാനം. ഈ ഭൂമിയെ തന്നെ നമ്മുക്ക് മൂന്ന് ഭാഗങ്ങളായി തിരിച്ചാല്‍ സ്ഥലം, ജലം, വൃക്ഷം എന്ന് മനസിലാക്കാം. ഇതില്‍ സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുമ്പ് ഉണ്ടായിരുന്നത് പോലെ ഇന്ന് ധാരാളം വസ്തു ലഭ്യമല്ല, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. നാം വികസനത്തിന്റെ പാതയില്‍ ആയതുകൊണ്ട് തന്നെ നഗരങ്ങള്‍ ഗ്രാമങ്ങളിലേക്ക് ചേക്കേറുകയാണ്. അവിടെ (നഗരങ്ങളില്‍) ചെറിയ വസ്തുക്കളില്‍ ഗൃഹങ്ങള്‍ നിര്‍മിക്കേണ്ടതായി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍പോലും നമ്മുക്ക് നമ്മുക്ക് ആശ്രയിക്കാവുന്ന ഒരു നിര്‍മാണ പദ്ധതിയാണ് വാസ്തുവിദ്യ.

വസ്തു തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ദിക്കാണ്. ഏതെങ്കിലുമൊരു മഹാദിക്കിലേയ്ക്ക് ദര്‍ശനമാക്കി ഗൃഹനിര്‍മ്മാണം നടത്താവുന്ന സ്ഥലമാണ് ഏറ്റവും അഭികാമ്യം. നിരപ്പായതോ, അല്ലെങ്കില്‍ വടക്ക് കിഴക്ക് ഭാഗത്തേയ്ക്ക് ചായ്വ് ഉള്ളതോ ആയ ഭൂമി കൂടുതല്‍ ഉത്തമം. ഉറപ്പുള്ള മണ്ണ്, സമശീതോഷ്ണമേഖല, ക്ഷേത്രസാമീപ്യം എന്നിവ സ്ഥലത്തിന്റെ ഗുണങ്ങളില്‍ ചിലത് മാത്രം. വേനല്‍ക്കാലത്തും ശുദ്ധജലം കിട്ടുന്ന ഭൂമി തെരഞ്ഞെടുത്താല്‍ പിന്നീട് വീട് നിര്‍മാണത്തിന്റെ പ്ലാനിങ് ആരംഭിക്കാം. നമ്മുടെ ആവശ്യങ്ങള്‍, ചെലവാക്കാവുന്ന പണം, അതിന് വേണ്ടിവരുന്ന സമയം, ഇവയെല്ലാം ചേര്‍ന്ന് നല്ല കാറ്റും, വെളിച്ചവും യഥേഷ്ടം ലഭിക്കുന്ന ഒരു പ്ലാന്‍ തയ്യാറാക്കി, അത് ഒരു വാസ്തു വിദ്ഗ്ധനെ കാണിച്ച് കണക്കിലാക്കി വേണ്ടമാറ്റങ്ങള്‍ വരുത്തണം. ഇതിന് ശേഷം സ്ഥാനം നിശ്ചയിച്ച് ശുഭമുഹൂര്‍ത്തത്തില്‍ ഭൂമി പൂജകഴിച്ച് ശിലാസ്ഥാപനം നടത്തണം. നിര്‍മാണത്തിന്റെ ദശാഘട്ടത്തിലും വാസ്തു പരിശോധിക്കുന്നത് ഏറ്റവും നല്ലതാണ്.  

പ്ലാന്‍ തയ്യാറാക്കുമ്പോള്‍ മുറികളുടെ സ്ഥാനം എവിടെയാണ് നിശ്ചയിക്കേണ്ടത്?  

ദര്‍ശനവശത്തിന് അനുസരിച്ച് ഗൃഹത്തിന്റെ ഇടതു പകുതിയില്‍ സൂര്യപ്രകാശം യഥേഷ്ടം കിട്ടുന്ന രീതിയില്‍ അടുക്കള ആവാം. കോണ്‍മുറികളെ പഠിപ്പിനോ, കിടപ്പിനോ ഉപയോഗിക്കാം. പഠിക്കുന്നതിന് വേണ്ടി വടക്ക്- കിഴക്ക് നോക്കി ഇരിക്കുന്നതാണ് നല്ലത്. തെക്കോട്ട്- കിഴക്കോട്ട് തലവെച്ച് കിടക്കുന്നതുപോലെ കട്ടിലുകള്‍ സ്ഥാപിക്കണം.  


എന്തുകൊണ്ടാണ് തെക്ക്- കിഴക്ക് തലവെച്ച് ഉറങ്ങരുതെന്ന് പറയുന്നത്?  

വലത്തോട്ട് തിരിഞ്ഞ് രാവിലെ ഉണര്‍ന്ന് എഴുനേല്‍ക്കുമ്പോള്‍ വടക്ക്- കിഴക്ക് കാണത്തക്കവിധമായിരിക്കണം കട്ടിലുകള്‍ സ്ഥാപിക്കേണ്ടത്. ഇത് സാധ്യമാകണമെങ്കില്‍ തെക്ക്- കിഴക്ക് തലവെച്ച് കിടക്കണം. ആവാം കിഴക്കോട്ട്, അരുതേ പടിഞ്ഞാറ്റ്, വേണമെങ്കില്‍ തെക്കോട്ട്. വേണ്ടാ വടക്കോട്ട് എന്ന് പഴമക്കാര്‍ പറയുന്നത് ഇതുകൊണ്ടാണ്.  

അടുക്കളയുടെ സ്ഥാനത്തെക്കുറിച്ച് വിശദമായൊന്ന് പറയുമോ?  

ആഹാരം പാകം ചെയ്യുന്നതില്‍ ആവശ്യമായ ഘടകങ്ങള്‍ നിലകൊള്ളുന്ന ഭാഗമാണ് അടുക്കളയ്ക്ക് അനുയോജ്യം. അപ്രകാരമെങ്കില്‍ ഈശാനമൂലയും, അഗ്‌നിമൂലയും, വായൂമൂലയും എടുക്കാം. ഈശാനമൂല എന്നാല്‍ വടക്ക് കിഴക്ക് ഭാഗം, അഗ്‌നിമൂല എന്നാല്‍ വടക്ക്- കിഴക്ക് ഭാഗം. അഗ്‌നി മൂല എന്നാല്‍ തെക്ക്- കിഴക്ക്, വായൂ മൂല എന്നാല്‍ വടക്ക്- പടിഞ്ഞാറ്. ആഹാരം പാകം ചെയ്യുന്നതിന് ആഹാരം പാകം ചെയ്യുന്നതിന് ആവശ്യമായ ഘടകങ്ങളാണല്ലോ തീയും, വെള്ളവും, കാറ്റും. ഒരു കാരണവശാലും കന്നിമൂലയില്‍ അടുക്കള പാടില്ല എന്നാണ് ശാസ്ത്രം പറയുന്നത്. മദ്ധ്യാഹ്ന സൂര്യരശ്മികള്‍ അടുക്കളയില്‍ പതിക്കരുത് എന്നതുകൊണ്ടാണ് ഇത് ഒഴിവാക്കാന്‍ പറയുന്നത്.  

കുടുംബം?  

ആലപ്പുഴ ചേര്‍ത്തലയ്ക്ക് അടുത്ത് തിരുവിഴ പെരിയമനയിലാണ് ജനിച്ചത്. ഒരു പഴയ ശാന്തി കുടുംബമായിരുന്നു. പൂര്‍വികര്‍ ആരും തന്നെ എന്റെ മേഖലയില്‍ ഇല്ല. എല്ലാവരും ക്ഷേത്രങ്ങളിലെ ശാന്തിയും കാര്‍ഷിക വൃത്തിയുമായി കഴിയുന്നു. ചെറുപ്പം മുതല്‍ പൗരാണിക നിര്‍മിതികളോട് എനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നു. അതാണ് ഈ മേഖലയിലേക്ക് നയിച്ചത്. ആലപ്പുഴ കളര്‍കോട് വെള്ളിയോട്ട് ഇല്ലത്ത് നിന്നുമാണ് വിവാഹം കഴിച്ചത്. ഭാര്യ ശ്രീജ. രണ്ട് മക്കള്‍: കൃഷ്ണവേണി, കൃഷ്ണേന്ദു. കൃഷ്ണവേണി മികച്ച ഗായികയാണ്. 

കഴിഞ്ഞ രാമായണ മാസത്തില്‍ കൃഷ്ണവേണി രാമായണ ശീലുകള്‍ വിവിധ രാഗങ്ങളാല്‍ ഏകോപിപ്പിച്ച് ഭാവസാന്ദ്രമാക്കി രാമായണ മാല എന്ന പേരില്‍ പൈതൃകം യു ട്യൂബ് ചാനലില്‍ അവതരിപ്പിച്ചിരുന്നു.

 

 

 

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.