വാസ്തുവിദ്യ
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍വിഘ്ന പരിസമാപ്തി കാംക്ഷിച്ചു യഥാവിധി ആചാരപ്രകാരം ചെയ്തു വരുന്ന ചടങ്ങാണ് ഗൃഹാരംഭം. ഉചിത അതിര്‍ത്തി നിശ്ചയിച്ചു കുറ്റി അടിച്ചു നാട്ടി ദിക്ക് നിര്‍ണയം നടത്തി വീടിനു സ്ഥാനം കാണുക, യഥാവിധി പൂജാപൂതമായ കല്ലിട്ടു ഗൃഹനിര്‍മാണം ആരംഭിക്കുക എന്നിവയാണ് പ്രാദേശികമായി ഭേദം നിലനില്‍ക്കെ സാമാന്യമായി ഗൃഹാരംഭം എന്ന നിലയില്‍ പരിഗണിക്കുന്നത്.
ദേവദാരു, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളാണ് സാധാരണയായി കുറ്റി അടിക്കാന്‍ ഉപയോഗിച്ച് വരുന്നത്. ഉണങ്ങാത്തതും കേടുകളില്ലാത്തതും ഉചിതമായ ലക്ഷണങ്ങളോടും കൂടിയ കുറ്റി കടഭാഗം കൂര്‍പ്പിച്ചു അളവുകൊണ്ടു ചേര്‍ത്ത് വാസ്തു പുരുഷ മണ്ഡലത്തില്‍ നിരൃതി ഭാഗത്തോ ബ്രഹ്മസ്ഥാനത്തോ ഈശ കോണിലോ ഗമന നിയമമനുസരിച്ചു തറയ്ക്കുന്നതാണ് പതിവ്.
വാസ്തുശാസ്ത്രപ്രകാരം കുറ്റിയടി, കല്ലിടല്‍ എന്നീ രണ്ടു ചടങ്ങുകളും ഗൃഹാരംഭം ആണെന്നിരിക്കെ പ്രധാന ചടങ്ങായി സൂചിപ്പിക്കുന്നത് ശിലാന്യാസം അഥവാ തറക്കല്ലിടുന്നതിനെയാണ്. ഗൃഹത്തെ വാസ്തു പുരുഷമണ്ഡലമായി സങ്കല്പ്പിച്ചു ചരണ ഭാഗത്തോ, ഉദയരാശിയുടെ പത്താം രാശിയിലോ ശിലയെ ന്യസിക്കേണ്ടതാകുന്നു. ഗൃഹനാഥനോ, നിര്‍ദ്ദേശപ്രകാരം ആചാര്യനോ, പുത്രനോ, ചേര്‍ന്നോ വേണം ചടങ്ങ് നിര്‍വഹിക്കുവാന്‍. ഓജസ്സുള്ള പുരുഷന്മാരാല് ശിലാന്യാസം ചെയ്യുന്നതാണുചിതം. സ്ത്രീ ആകുന്ന ഭൂമിയില്‍ ഗര്‍ഭന്യാസം നിര്‍വഹിക്കുന്നു എന്ന സങ്കല്‍പ്പത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. പുല, വാലായ്മ, അശുദ്ധി, ഗൃഹനാഥ പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥ, എന്നീ സന്ദര്‍ഭങ്ങളില്‍ ഗൃഹാരംഭം അരുത്.
ഗൃഹാരംഭ മുഹൂര്‍ത്തത്തിനായി മിഥുനം, കര്‍ക്കിടകം, കന്നി, ധനു, മീനം എന്നീ മാസങ്ങളും കാര്‍ത്തിക ഞാറ്റുവേലയും വര്‍ജ്യങ്ങളാണ്. ഊണ് നാളുകളായ രോഹിണി, മകയിരം, ചതയം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ഉത്രാടം, തിരുവോണം, അവിട്ടം, ഉത്രട്ടാതി, രേവതി, അശ്വതി, ചോതി, അനിഴം, മകം, മൂലം എന്നീ നാളുകളും ഗൃഹാരംഭത്തിന് ഉത്തമമാണ്.
ഗൃഹാരംഭ മുഹൂര്ത്തത്തിനു മകരം, തുലാം, മേടം, കര്‍ക്കിടകം എന്നിവയൊഴിച്ചുള്ള രാശികളും കൊള്ളാം. എന്നാല്‍ ഉദയരാശി സമയത്ത് ഗൃഹാരംഭം പാടില്ലാത്തതാണ്. മുഹൂര്‍ത്ത രാശിയുടെ നാലാം ഭാവത്തില്‍ ഗ്രഹങ്ങളൊന്നും ഇല്ലാത്തതും അഷ്ടമത്തില്‍ ചൊവ്വ ഇല്ലാത്തതുമായ സമയവും ചൊവ്വ, ഞായര്‍ ഒഴിച്ചുള്ള ദിവസങ്ങളും മുഹൂര്‍ത്തതിനായി സ്വീകരിക്കണം. ഗൃഹനാഥന്റെ നക്ഷത്രവും, നക്ഷത്രത്തിനു വേധമില്ലാത്ത നക്ഷത്രങ്ങളും, കൂറ് അനുസരിച്ച് അഷ്ടമരാശിക്കൂറ് വരുന്ന നക്ഷത്രങ്ങളും ഒഴിവാക്കണം.
ഗൃഹാരംഭത്തിന് ദിവസം ഗണിക്കുമ്പോള്‍ തിഥി'കളില്‍ ചതുര്‍ഥി, ചതുര്ദശി, സപ്തമി, അഷ്ടമി, നവമി എന്നീ തിഥികള്‍ പാടില്ല. കല്ലിടുന്നതിനായി 1, 3, 4, എണ്ണത്തിലുള്ള കല്ലുകള്‍ ആണ് ഉപയോഗിക്കേണ്ടത്.
ഉചിതമായ ആരംഭം കര്‍മഫലത്തെ സൂചിപ്പിക്കുന്നു എന്നതിനാല്‍ പ്രാധാന്യമര്‍ഹിക്കുന്നതും ആചാരപ്രധാനവുമാകുന്നു. സൂചനകളാല്‍ ഗോചരമായ വിഘ്നങ്ങളെ വിവിധങ്ങളായ ഉപായങ്ങളാല്‍ നിവാരണം ചെയ്ത് കര്‍മഫല പ്രാപ്തിക്കായി ഗൃഹനാഥന് യത്നിക്കണം.
ഡോ. രാധാകൃഷ്ണന് ശിവന്
രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും
ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി
പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം
മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി
കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന് മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന് യജ്ഞം ആരംഭിച്ചു; രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വിവിധ വാസ്തുപുരുഷ മണ്ഡലങ്ങള്‍