×
login
വിവിധ വാസ്തുപുരുഷ മണ്ഡലങ്ങള്‍

വാസ്തുവിദ്യ - 92

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ഓരോ ശാസ്ത്രത്തിനും അതിന്റെ തത്വങ്ങളെ സൂക്ഷ്മമായി മനസിലാക്കുന്നതിനായി ഓരോ സൂചകങ്ങള്‍ ഉണ്ടായിരിക്കും. ബാഹ്യമായ ചിന്തയില്‍ അതൊരു സങ്കല്‍പം മാത്രമാകും. അതിന്റെ അന്തസാര മനസിലാക്കുന്ന മാത്രയില്‍ അതിലടങ്ങിയിരിക്കുന്ന ഗൂഢ ശാസ്ത്ര തത്വം കരതലാമലകം പോലെ വെളിവാകും. ഭാരതീയ ദര്‍ശന ശാസ്ത്രങ്ങളെല്ലാം തന്നെ ഈ രീതിയാണ് പിന്തുടര്‍ന്ന് വരുന്നത്. ന്യായദര്‍ശന ഭാഷയും വ്യാകരണ സൂത്രങ്ങളും സംഖ്യന്മാരുടെ തത്വങ്ങളും ആയുര്‍വേദ സിദ്ധാന്തങ്ങളും ഇതിന്റെ നിദര്‍ശനങ്ങളാകുന്നു.  

ഭാരതീയ വാസ്തു ആചാര്യന്മാരാല്‍ ഇത്തരത്തില്‍ സ്വീകരിക്കപ്പെട്ട ഒന്നാണ് വാസ്തു പുരുഷ മണ്ഡലം. ശാസ്ത്രസൂചികള്‍ക്ക് അത് വെറും ദേവനോ അസുരനോ മാത്രമാകുന്നുവെങ്കില്‍ ശാസ്ത്ര ജ്ഞാനികള്‍ക്കു അത് ശാസ്ത്ര സത്തയാകുന്നു. അതിനെ ശരിയായി മനസിലാക്കിയാല്‍ ശാസ്ത്രം കണ്മുന്നില്‍ സദാ വിളങ്ങി നില്‍ക്കുന്നു.  

1ഃ11 അടിസ്ഥാന പദ സങ്കല്പത്തിലുള്ള 'ശകലം' തുടങ്ങി 32ഃ32 1024 പദം വരെയുള്ള സങ്കല്പത്തിലുള്ള ഇന്ദ്രകാണ്ഡം വരെയുള്ള മണ്ഡല സങ്കല്‍പ്പങ്ങളുണ്ട്. പദങ്ങളുടെ ക്രമത്തില്‍ 1ഃ1 സകലവും 2ഃ2 പേചകം, പിന്നീട് ക്രമത്തില്‍ പീഠം, മഹാ പീഠം, ഉപ പീഠം, ഉഗ്ര പീഠം, സ്ഥാന്‍ഡിലം, മണ്ടൂകം, പരമസയികം, ആസനം, സ്ഥാനിയം, ദേശീയം, ഉഭയ ചാണ്ടിലം, ഭദ്ര മഹാസനം, പദ്മഗര്‍ഭം, ത്രിയുതം, വൃതഭോഗം, കര്‍ത്താഷ്ടകം, ഗണിതം, സൂര്യ വിശാലകം, സുസംഹിതം, സുപ്രതികാന്തം, വിശാലം, വിപ്ര ഗര്‍ഭം, വിശ്വേശം, വിപുല ഭോഗം, വിപ്രതികാന്തം, വിശാലക്ഷം, വിപ്രതി ഭക്തികം, വിശ്വേശ്വരം, ഈശ്വരകാന്തം, ഇന്ദ്രകാന്തം എന്നിങ്ങനെയാണ് പ്രധാന വാസ്തു മണ്ഡലങ്ങള്‍.

ഈ മണ്ഡലങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളവയാണ് 8ഃ8 64 പദങ്ങളുള്ള മണ്ഡൂകം അപ്രകാരം തന്നെ 9ഃ9 81 പദങ്ങളുള്ള പരമസായിക മണ്ഡലവും. മണ്ഡൂകം സാമാന്യമായി ദേവാലയ നിര്‍മിതിക്കാണ് ഉപയോഗിക്കുന്നത്. പരമസായികം മനുഷ്യാലയങ്ങള്‍ക്കും. ഒരു പദമുള്ള സകലം ചെറിയ ഹോമകുണ്ഡങ്ങള്‍ക്കും വലിയ പദങ്ങളുള്ള മണ്ഡലങ്ങളാല്‍ നഗര ഗ്രാമ ക്രമീകരണങ്ങളുമാണ് ചെയ്യേണ്ടത്.  


സാമാന്യമായി 45 ദേവന്മാരുടെ സാന്നിധ്യമാണ് വാസ്തു പുരുഷ ശരീരാന്തര്‍ഭാഗത്തുള്ളത്. ഈശാനന്‍, പര്‍ജന്യന്‍, ജയന്തന്‍, മഹേന്ദ്രന്‍, ആദിത്യന്‍, സത്യകന്‍, ഭ്രുശന്‍, അന്തരീക്ഷന്‍, അഗ്‌നി, പൂഷാവ്, വിതഥന്‍, ഗൃഹക്ഷതന്‍, യമന്‍, ഗന്ധര്‍വ്വന്‍, ഭ്രുഗന്‍, മൃഗന്‍, നിരൃതി, ദ്വാരപാലകന്‍, സുഗ്രീവന്‍, പുഷ്പദന്തന്‍, വരുണന്‍, അസുരന്‍, ശോഷന്‍, രോഗന്‍, വായു, നാഗന്‍, മുഖ്യന്‍, ഭല്ലാടന്‍, ഇന്ദു, അര്‍ഗളന്‍, അദിതി,ദിതി, ആപന്‍, അപവത്സന്‍, ആര്യകന്‍, സവിതാവ്, സവിത്രന്‍, വിവസ്വാന്‍, ഇന്ദ്രന്‍, ഇന്ദ്രജിത്ത്, മിത്രകന്‍, രുദ്രന്‍, രുദ്രജിത്ത്, ഭൂധരന്‍, ബ്രഹ്മാവ് എന്നിവരാണ് അകത്തെ ആവൃതിയിലുള്ളത്. ഇത് കൂടാതെ ശര്‍വ്വ സ്‌കന്ദന്‍, ആര്യമാവ്, ജ്രുംഭകന്‍, പിലിപിഞ്ചകന്‍, ചരകി, വിദാരി, പൂതനിക, പാപരാക്ഷസി എന്നിവര്‍ അഷ്ട ദിക്കുകളിലായി പുറത്തെ ആവൃതിയിലുമുണ്ട്.  

വാസ്തു പുരുഷന്‍ അഞ്ജലി ബദ്ധനായി കാലുകള്‍ ചേര്‍ത്ത് വെച്ച് വടക്കു പടിഞ്ഞാറു ശിരസ്സും തെക്കു പടിഞ്ഞാറ് ചരണങ്ങളും, വരുന്ന വിധം കമിഴ്ന്നു അല്ലെങ്കില്‍ മലര്‍ന്നു കിടക്കുന്നു വെന്നാണ് സങ്കല്‍പം.  

ഓരോ മണ്ഡലക്രമം അനുസരിച്ചു ദേവ പദങ്ങള്‍, ശരീര സ്ഥാനങ്ങള്‍ എന്നിവ വ്യത്യാസപ്പെടുന്നുവെങ്കിലും സാമാന്യമായി മൂര്‍ദ്ധാവില്‍ ഈശനും, വലതു കണ്ണില്‍ പര്‍ജന്യനും ഇടതു കണ്ണില്‍ ദിതിയും, മുഖത്ത് ആപനും കഴുത്തില്‍ ആപവത്സനും, വലത്തേ ചെവിയില്‍ ജയന്തന്‍, ഇടത്തെ ചെവിയില്‍ അദിതിയും സ്ഥിതി ചെയ്യുന്നു. വലത്തേ ചുമലില്‍ മഹേന്ദ്രനും ഇടത്തെ ചുമലില്‍ അര്‍ഗളനുമുണ്ട്. വലതു കയ്യില്‍ ആദിത്യനും, ഇടതു കയ്യില്‍ ഇന്ദുവും സവിതാവും സവിത്രനും വലതു പ്രകോഷ്ഠത്തിലും, രുദ്രന്‍, രുദ്രജിത്ത് എന്നിവര്‍ ഇടത്തെ പ്രകോഷ്ഠത്തിലും സ്ഥിതി ചെയ്യുന്നു. ആര്യകന്‍ വക്ഷസില്‍ വലതു വശത്തും ഭൂധരന്‍ ഇടതു വശത്തും ഇരിക്കുന്നു. വിവസ്വാന്‍, മിത്രകന്‍ എന്നിവര്‍ വയറിന്റെ വലത്തും ഇടത്തും പൊക്കിള്‍ പ്രദേശത്തു ബ്രഹ്മാവും ലിംഗത്തില്‍ ഇന്ദ്രനും വൃഷണങ്ങളില്‍ ഇന്ദ്രജിത്തും പ്രധാനമായി നിലകൊള്ളുന്നു.  

ഗൃഹനിര്‍മാണങ്ങളുടെ രൂപകല്‍പന ഈ ദേവന്മാര്‍ക്കും സ്ഥാനങ്ങള്‍ക്കും അടിസ്ഥാനപ്പെടുത്തിയാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. മര്‍മ്മവേധങ്ങള്‍ അംഗഹീനത, അവയവങ്ങള്‍ക്കുണ്ടാവുന്ന ശല്യപീഡ എന്നിവ ദോഷകരമാകുന്നു. വാസ്തു പുരുഷന്റെ അവയവങ്ങള്‍ക്കുണ്ടാകുന്ന പീഡ ഗൃഹ കര്‍ത്താവിന്റെ അംഗങ്ങള്‍ക്ക് ഭവിക്കുന്നു എന്നാണ് സങ്കല്പം. കുറ്റിയടി, ശിലാ സ്ഥാപനം, പാല് കാച്ചല്‍ തുടങ്ങി എല്ലാ ഗൃഹാരംഭ ഗൃഹപ്രവേശ ചടങ്ങുകളും വാസ്തു പുരുഷ പൂജ സങ്കല്‍പ്പത്തിലാണ് ചെയ്തു വരുന്നത്.  

സമമിതിയും തുലനശക്തിയും അനുപാതവും പാലിച്ചു നിര്‍മാണത്തില്‍ കൃത്യത വരുത്തുക എന്നതാണ് വാസ്തു പുരുഷ മണ്ഡലത്തിന്റെ പ്രാധാന്യം അതുതന്നെയാണ് ശാസ്ത്രത്തിന്റെ ആത്യന്തികലക്ഷ്യവും.

  comment
  • Tags:

  LATEST NEWS


  ജൂലൈ ഒന്നുവരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി


  ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.