login
ആചാരലംഘനം പട്ടികജാതിക്കാരുടെ ദൗത്യമല്ല

ഴിഞ്ഞ മണ്ഡലകാലം മുതല്‍ ശബരിമലയിലെ ആചാരലംഘനം ലക്ഷ്യമാക്കി നടക്കുന്ന ഗൂഢശ്രമത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ചില യുവതികളുടെ വരവിലൂടെ കണ്ടത്. മുസ്ലീംങ്ങള്‍ക്ക് മക്കയും ക്രൈസ്തവര്‍ക്ക് യരുശലേമും പോലെ ഹൈന്ദവജനതയുടെ പരിശുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല.  ആചാരങ്ങളും വിശ്വാസങ്ങളും ഒരു ജനതയുടെ അസ്തിത്വമാണ്. അതുകൊണ്ടാണ് ആചാര ലംഘനത്തിനെതിരെ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങിയത്. അയിത്തവും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന കാലഘട്ടത്തില്‍, ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്കുപോലും ശബരിമലയില്‍ പ്രവേശനവും സാഹോദര്യത്തോടെയും സഹവര്‍ത്തിത്തത്തോടെയുമുള്ള പെരുമാറ്റവും ലഭിച്ചിരുന്നു. ശബരിമല ഒരു പൊതുഇടം എന്ന പരിഗണനയില്‍ “ജനാധിപത്യ മതേതര’ എന്നൊക്കെ ഭാവനാപരമായി വിശേഷിപ്പിച്ചു കൊണ്ട് കേവലം നൈയ്യാമിക പരിധിക്കുള്ളില്‍ ഒതുക്കുന്നതിന് പരിമിതികളേറെയുണ്ട്. കഴിഞ്ഞ മണ്ഡലകാലം മുതല്‍ വാശിയോടെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും ആചാരലംഘനത്തിന് ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നത് ദളിത് ആക്ടിവിസ്റ്റുകളും ദളിത്-പിന്നാക്ക യുവതികളുമാണ്. 

ഗൗരവതരമായ സാമൂഹിക - സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ജനതയാണ് കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹം. ഇവരുടെ ജനസംഖ്യയില്‍ 90 ശതമാനവും കോളനി- ലക്ഷംവീട് കോളനികളില്‍ താമസിക്കുന്നവരാണ്. അവശേഷിക്കുന്നവര്‍ തുണ്ടുഭൂമികളിലാണു കഴിയുന്നത്. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ മേഖല ഇവര്‍ക്ക് അന്യമാണ്. കാര്‍ഷിക - വ്യാപാര- വ്യാവസായിക മേഖലകളില്‍ നാമമാത്ര പ്രാതിനിധ്യം പോലുമില്ല. ഭൂപരിഷ്‌കരണം നടന്നിട്ടും, തെരുവോരത്തും അടുക്കള പൊളിച്ചും ശവസംസ്‌കാരം നടത്തേണ്ട ഗതികേടിലാണെന്ന അനുഭവത്തെ പ്രശ്‌നവത്കരിച്ച് അവരുടെ സാമൂഹ്യാസ്തിത്വം ഉദാഹരിക്കാന്‍ കഴിയും. ആചാര ലംഘനത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്നതാണോ ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍?  ആചാരലംഘനത്തിന് ദളിത് ആക്ടിവിസ്റ്റുകളെയും ചില ദളിത്-പിന്നാക്ക സ്ത്രീകളെയും പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്താണ്?

 കേരളത്തില്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് ഒട്ടേറെ സമുദായ സംഘടനകളുണ്ട്. അവയില്‍ ഒന്നുപോലും ശബരിമലയിലെ ആചാരലംഘനത്തിന് ആഹ്വാനം  നല്‍കിയിട്ടില്ല. ഹൈന്ദവ ആചാരലംഘനത്തിന് മുന്‍കൈയ്യെടുത്തവരെല്ലാം ദളിത് ക്രൈസ്തവ പശ്ചാത്തലമുള്ളവരോ നക്‌സലറ്റുകളോ മാവോവാദികളോ അരാജകവാദികളോ ആണ്. ദളിത് ക്രൈസ്തവ പശ്ചാത്തലമുള്ളവര്‍ ഹിന്ദുമതവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുമ്പേ തന്നെ വിച്ഛേദിച്ചവരാണ്.  മതപരിവര്‍ത്തനത്തിന്റെ ചിന്താപദ്ധതികളാണ് അവരെ ഇന്നും നയിക്കുന്നത്. ഉദ്യോഗ സംവരണം മാത്രം ലക്ഷ്യമാക്കി പുനഃപരിവര്‍ത്തനം ചെയ്ത ഇവരുടെ സാമൂഹ്യ ബന്ധങ്ങളും വിശ്വാസതലങ്ങളും ഇപ്പോഴും പഴയ രീതിയില്‍ തുടരുകയും ചെയ്യുന്നു. ഇത്തരം പുനഃപരിവര്‍ത്തിതര്‍ നയിക്കുന്ന പട്ടികജാതി സംഘടനകള്‍ പോലും സംഘടനാപരമായി ഹൈന്ദവാചാര ലംഘനത്തിനു പരസ്യ ആഹ്വാനം നല്‍കാന്‍ മടിച്ചു. കേവലം കടലാസു പുലിയായി മാറിയ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിക്കുന്നതിന് പിണറായി സര്‍ക്കാരിന്റെ പ്രേരണയായതും ഇവരാണ്. ശബരിമല ആചാരലംഘനത്തിനായി സിപിഎമ്മും പിണറായിയും മുന്‍കൈയ്യെടുത്ത്  രൂപീകരിച്ച നവോത്ഥാന സമിതി, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ചാപിള്ളയായി. എങ്കിലും പട്ടികജാതിക്കാര്‍ വളരെ ആശങ്കയോടെ കാണേണ്ട ഒന്നാണ് പുനഃപരിവര്‍ത്തിതര്‍ നേതൃത്വം നല്‍കുന്ന സംഘടനകള്‍. നാളെ  പട്ടികജാതി ലിസ്റ്റ് ഭേദഗതി ചെയ്യണമെന്ന ആവശ്യം പോലും ഇത്തരം സംഘടനകളില്‍ നിന്ന് ഉയര്‍ന്നു കൂടായ്കയില്ല.

പുത്തന്‍ ഭൂവുടമകളുടെയും അവരുടെ ഗുണ്ടകളുടെയും പോലീസിന്റെയും ആക്രമണങ്ങളെ നേരിട്ട് കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ മുന്നില്‍ നിന്നത് പട്ടികജാതി - പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അമ്മമാരും സഹോദരിമാരുമാണ്. ശബരിമല ആചാരലംഘനം ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുമെങ്കില്‍ പട്ടികജാതിയില്‍പ്പെട്ട നൂറുകണക്കിന് യുവതികള്‍ ആചാരലംഘനത്തിന് ശബരിമലയിലേക്ക് മാര്‍ച്ച് ചെയ്യുമായിരുന്നു. ഈ ജനതയുടെ പ്രശ്‌നപരിഹാരത്തിന് അഭ്യസ്ഥ വിദ്യരായ ഒരു വിഭാഗം യുവതീയുവാക്കള്‍ തേടിയ കുറുക്കുവഴിയാണ് അവരെ നക്‌സലേറ്റ് പ്രസ്ഥാനത്തിലേക്ക് നയിച്ചത്. പൊതുസമൂഹത്തില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഈ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് വികസിത വിഭാഗങ്ങളിലെ യുവത അവരുടെ സ്വന്തം ലാവണങ്ങളിലേക്ക് തിരിച്ച് സാധാരണ ജീവിതത്തില്‍ പങ്കാളികളായപ്പോള്‍ കുറുക്കുഴികള്‍ തേടിയവര്‍ നേരിട്ട അനാഥത്വം അവരില്‍ പലരേയും അരാജകവാദികളാക്കി. സ്വന്തം സമൂഹത്തിലോ രാഷ്ട്രീയ പൊതുമണ്ഡലത്തിലോ വേരുകളില്ലാത്ത ഇത്തരം അരാജകവാദികളായ യുവതീയുവാക്കളാണ് ആചാരലംഘനം പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശദ്രോഹികളുടെ പിണിയാളുകളാകുന്നത്. ഭരണഘടനാ ദിനത്തില്‍ അംബേദ്കര്‍ അനുസ്മരണം നടത്തുന്നതിനു പകരം  നിയമലംഘന പ്രവര്‍ത്തനത്തിനിറങ്ങിത്തിരിച്ച ഇവര്‍ പ്രകടിപ്പിക്കുന്ന ഭരണഘടനാ പ്രതിബദ്ധതയും നിയമവ്യവസ്ഥയോടുള്ള ആദരവും മാവോവാദികളുടേതുപോലെ തികഞ്ഞ കാപട്യമാണ്.

 

(ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന സഹസംയോജകനും ബിജെപി സംസ്ഥാന സമിതി അംഗവുമാണ് ലേഖകന്‍)

  comment
  • Tags:

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.