ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കോടതി 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബത്തേരി കെ. എസ് ആര് ടി സി ഗ്യാരേജിന് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പാലക്കാട് കോട്ടമല ചിറ്റൂര്‍ സ്വദേശിയായ പുത്തന്‍വീട്ടില്‍ വിനോദ് എന്ന മുജീബിനെ (43) യാണ് കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്
ബലാത്സംഗ കേസില്‍30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
കല്‍പ്പറ്റ:ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കോടതി 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബത്തേരി കെ.എസ് ആര് ടി സി ഗ്യാരേജിന് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പാലക്കാട് കോട്ടമല ചിറ്റൂര്‍ സ്വദേശിയായ പുത്തന്‍വീട്ടില്‍ വിനോദ് എന്ന മുജീബിനെ (43) യാണ് കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2018 ജൂലൈ 25 ന് ആണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള സഹോദരനെ സന്ദര്‍ശിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും പ്രതിയുടെ മകന് വിളിച്ചു കൊണ്ടു വരികയായിരുന്നു. സമയം വൈകിയതിനാല്‍ അന്നേ ദിവസം ആശുപത്രിയില്‍ പോകാനായില്ല. അന്ന് വിനോദിന്റെ വീട്ടില്‍ താമസിച്ച പെണ്‍കുട്ടിയെ അവിടെവച്ചാണ് പ്രതി ബലാത്സംഗം ചെയ്തത്.
പിറ്റേദിവസം പെണ്‍കുട്ടിയും വിനോദിന്റെ മകനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിയെ സന്ദര്‍ശിച്ച് മടങ്ങി. തിരിച്ചു സ്കൂളിലെത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം പ്രകടമായതിനെത്തുടര്‍ന്ന് അധ്യാപികമാരാണ് കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്. കൗണ്‍സിലിംഗില്‍ ആണ് ബലാല്‍സംഗ വിവരം പുറത്തായത് . പെണ്‍കുട്ടിയുടെ സഹോദരനും പിതാവും പിന്നീട് മരണപ്പെട്ടതിനെ തുടര്‍ന്ന് കേസ് വൈകി.ഇപ്പോള്‍ ഡി.വൈ.എസ്.പിയും ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായിരുന്ന എം .ഡി സുനില്‍, എഎസ് ഐ മാരായ ശശികുമാര്‍,ഉമ്മര്‍ , ഹരീഷ് കുമാര്‍ ഹെഡ് കോണ്‍സ്ററബിള്‍ മോന്‍സി,എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വിവിധ വകുപ്പുകളിലായി 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിക്ടിം കോമ്പന്‍സേഷന്‍ പ്രകാരം അര്‍ഹമായ നഷ്ടപരിഹാരവുമാണ് വിധിച്ചിട്ടുള്ളത്.പോക്സോ കോടതി ജഡ്ജി കെ.രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ പ്രതി ഒരുമിച്ച് അനുഭവിച്ചാല്‍ മതി.പിഴയായി അടയ്ക്കുന്ന ഒരു ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണം.വിക്റ്റിം കോമ്പന് സേഷന് പ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആണ് അര്‍ഹമായ നഷ്ടപരിഹാരം നല്‍കേണ്ടത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി സിന്ദു ഹാജരായി.
പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം
നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ
കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍
ദൃഢചിത്തനായ ഹനുമാന്
ഇരിങ്ങോള്‍കാവിലെ ശക്തിസ്വരൂപിണി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ധോണിയിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കുടുങ്ങി, വനത്തിലേക്ക് തുറന്നുവിടും, കൂട് നീക്കുന്നതിനിടെ വാർഡ് മെമ്പറെ പുലി ആക്രമിച്ചു
ഹോട്ടലിലെ കച്ചവടം കുറഞ്ഞു; ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയയാള്‍ അറസ്റ്റില്‍
സാഹസിക ടൂറിസം വഴിയില്‍ പഴശ്ശി പാര്‍ക്ക്; കയാക്കിംഗിനൊരുങ്ങി മാനന്തവാടി പുഴ
എളമ്പിലേരി പുഴയില്‍ വീണ ദമ്പതികളില്‍ ഭാര്യ മരിച്ചു, ഭര്‍ത്താവ് അപകടനിലതരണം ചെയ്തു
ആദ്യരാത്രി സ്വര്‍ണ്ണവും പണവുമായി മുങ്ങി, 19 വര്‍ഷത്തിന് ശേഷം പിടിയില്‍
അക്ഷയ് മോഹന്റെ മരണം കൊലപാതകം; പിതാവ് അറസ്റ്റിൽ, ചോദ്യം ചെയ്യലിനിടെ കുറ്റസമ്മതം, യുവാവ് ലഹരിക്കടിമയെന്ന് സൂചന