×
login
കെഎസ്ആര്‍ടിസി‍ ബസ് യാത്രയ്‌ക്കിടെ ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ത്ഥിയുടെ ഇടതു കൈ അറ്റുപോയി, അപകടം ചുള്ളിയോട് അഞ്ചാം മൈലിൽ

അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന റോഡിൽ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം.

കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബസ് യാത്രയ്‌ക്കിടെ ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ച്‌ വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. ആനപ്പാറ കുന്നത്തൊടു സ്വദേശി അസ്ലമിന്റെ (18) കൈയാണ് അറ്റുപോയത്. ചുള്ളിയോട് അഞ്ചാം മൈലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

വിദ്യാര്‍ത്ഥിയുടെ ഇടതു കൈയാണ് അറ്റുപോയത്. ചുള്ളിയോടില്‍ നിന്ന് ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന റോഡിൽ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.  

കുട്ടിയുടെ കൈ ബസിന് പുറത്തായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

    comment

    LATEST NEWS


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


    "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു


    ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് 2023 ലെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഗീതാ മേനോന്


    നീതിന്യായ വ്യവസ്ഥയെ ബൈഡന്‍ ഭരണകൂടം ആയുധമാക്കുന്നുവെന്നു ട്രംപ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.