വയനാട് : മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രി മേപ്പാടി കർപ്പൂരക്കാട് വച്ചാണ് സംഭവമുണ്ടായത്. വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് വാക്ക് തർക്കം ഉണ്ടായത്.
കത്തിക്കുത്തില്‍ വയറിൽ പരിക്കേറ്റ മുര്‍ഷിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. പ്രതി രൂപേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദിന്റെ സുഹൃത്തായ സിദ്ധാര്‍ഥ് ഒരു കടയുടെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇരു വിഭാഗം തമ്മില്‍ തര്‍ക്കം ആരംഭിച്ചത്.
ബൈക്ക് പാര്‍ക്ക് ചെയ്തതിന് പിന്നാലെ ചോദ്യം ചെയ്ത് രൂപേഷും സംഘവുമെത്തുകയും താക്കോല്‍ ഊരി ദൂരേക്ക് എറിഞ്ഞു. ഇത് ചോദ്യം ചെയ്യാനായി സ്ഥലത്തെത്തിയ മുര്‍ഷിദും മറ്റൊരു സുഹൃത്തായ നിഷാദും രൂപേഷുമായി തര്‍ക്കമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു. ഇതിനിടെ രൂപേഷ് മുര്‍ഷിദിനെയും നിഷാദിനെയും കുത്തി പരിക്കേല്‍പ്പിച്ചു. നിഷാദ് ഇപ്പോഴും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: