തൊഴിലാളികള്‍ക്ക് കൃത്യദിവസം കൂലി കിട്ടിയിട്ട് മാസങ്ങളായി. ചികിത്സ സഹായം ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ പോലും ലഭിക്കാറില്ല.
പ്രിയദര്‍ശിനി തേയില തോട്ടം
പഞ്ചാരക്കൊല്ലി: സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ആദിവാസികളെ പുനരധിവസിപ്പിച്ച പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി തേയില തോട്ടം വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഇതോടെ നൂറോളം ആദിവാസി കുടുംബങ്ങളും അത്ര തന്നെ മറ്റ് കുടുംബങ്ങളുമാണ് വഴിയാധാരമാവുക.
തൊഴിലാളികള്‍ക്ക് കൃത്യദിവസം കൂലി കിട്ടിയിട്ട് മാസങ്ങളായി. ചികിത്സ സഹായം ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ പോലും ലഭിക്കാറില്ല. കോണ്‍ക്രീറ്റ് വീട് ഉണ്ടെങ്കിലും സൗകര്യങ്ങള്‍ ഉള്ളവ വിരലില്ലെണ്ണാവുന്നത് മാത്രം. നിലവില്‍ തേയില ചപ്പിനും പൊടിക്കും നല്ല വില ലഭിക്കുന്നുണ്ട്. ടൂറിസം പദ്ധതി ഉണ്ടെങ്കിലും ഇതിന്റെയൊന്നും ഗുണം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.
ജില്ല കളക്ടര്‍ ചെയര്‍മാനും സബ് കളക്ടര്‍ മാനേജിംഗ് ഡയറക്ടറും തൊഴിലാളി പ്രതിനിധികള്‍ അംഗങ്ങളുമായ കമ്മിറ്റിയായിരുന്നു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. സഹകരണ വകുപ്പിലെ ഇന്‍സ്പെക്ടറെ സ്ഥിരം സെക്രട്ടറിയായും നിയമിച്ചിരുന്നു. മൂന്നു വര്‍ഷത്തിലധികമായി സെക്രട്ടറിയുടെ ചുമതല ഓഫീസ് ക്ലര്‍ക്കാണ് നിര്‍വ്വഹിക്കുന്നത്.
നിലവിലെ മാനേജിംഗ് ഡയറക്ടര്‍ തോട്ടത്തിന്റെ കാര്യത്തില്‍ താല്പര്യം കാണിക്കുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ പഞ്ചാരക്കൊല്ലി, കുഞ്ഞോം, സുഗന്ധഗിരി എന്നിവിടങ്ങളിലായി തൊള്ളായിരത്തോളം ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ സുഗന്ധഗിരി തോട്ടം ലീസിന് കൊടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഫാക്ടറി കൂടി ലീസിന് കൊടുക്കാന്‍ നീക്കവും തുടങ്ങി. ഇതോടെ തോട്ടം ലോക്കൗട്ടിലേക്ക് നീങ്ങുന്ന സ്ഥിതിയിലാണ്.
തൊഴിലാളി സംഘടനകള്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ്. ഏറെ വികസന സാധ്യതയുള്ള പ്രിയദര്‍ശിനി തോട്ടം ആര് കരകയറ്റും എന്നാണ് എല്ലാരും ഉറ്റ് നോക്കുന്നത്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ധോണിയിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കുടുങ്ങി, വനത്തിലേക്ക് തുറന്നുവിടും, കൂട് നീക്കുന്നതിനിടെ വാർഡ് മെമ്പറെ പുലി ആക്രമിച്ചു
ഹോട്ടലിലെ കച്ചവടം കുറഞ്ഞു; ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയയാള്‍ അറസ്റ്റില്‍
സാഹസിക ടൂറിസം വഴിയില്‍ പഴശ്ശി പാര്‍ക്ക്; കയാക്കിംഗിനൊരുങ്ങി മാനന്തവാടി പുഴ
എളമ്പിലേരി പുഴയില്‍ വീണ ദമ്പതികളില്‍ ഭാര്യ മരിച്ചു, ഭര്‍ത്താവ് അപകടനിലതരണം ചെയ്തു
ആദ്യരാത്രി സ്വര്‍ണ്ണവും പണവുമായി മുങ്ങി, 19 വര്‍ഷത്തിന് ശേഷം പിടിയില്‍
അക്ഷയ് മോഹന്റെ മരണം കൊലപാതകം; പിതാവ് അറസ്റ്റിൽ, ചോദ്യം ചെയ്യലിനിടെ കുറ്റസമ്മതം, യുവാവ് ലഹരിക്കടിമയെന്ന് സൂചന