×
login
ആലപ്പുഴ മെഡി. കോളേജ്‍ ആശുപത്രിയിലെ വീഴ്ച; നടപടി ഉറപ്പെന്ന് മന്ത്രി

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരെ സംബന്ധിച്ചും, മരിച്ച രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കും.

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. കൊവിഡ് ഐസിയുവിലെ ഗുരുതരവീഴ്ചകള്‍  അന്വേഷിക്കാനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടിയുണ്ടാകും. എവിടെയൊക്കെയാണ് പ്രശ്‌നങ്ങള്‍ എന്ന് കണ്ടെത്തും. അതിന് പരിഹാരം കാണാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

കൊവിഡ് മരണം കൃത്യമായി രേഖപ്പെടുത്താനും അത് കൃത്യമായി ബന്ധുക്കളെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.    ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരെ സംബന്ധിച്ചും, മരിച്ച രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കും. തീവ്രപരിചരണ വിഭാഗത്തിലെയും മോര്‍ച്ചറിയിലെയും ജീവനക്കാരില്‍ നിന്നും മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാതോമസ്, എംഎല്‍എമാരായ എച്ച്. സലാം, പി. പി ചിത്തരഞ്ജന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. ആര്‍ റംലാബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ശശികല, സൂപ്രണ്ട് സജീവ് ജോര്‍ജ് പുളിക്കല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാം, ആര്‍എംഒ നോനാന്‍ ചെല്ലപ്പന്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആര്‍. കെ രാധാകൃഷ്ണന്‍, വിവിധ വകുപ്പ് മേധാവികള്‍, സംഘടന പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

 

 

 

  comment

  LATEST NEWS


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.