login
അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി

സംഭവസ്ഥലത്ത് വച്ചുതന്നെ കേശവന്‍ മരിച്ചു. കഴുത്തിന് വെട്ടേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മാവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും രാത്രി ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.

കല്‍പ്പറ്റ: വയനാട് നെല്ലിയമ്പത്തെ കാവടത്തുണ്ടായ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു. പടക്കോട്ട് പത്മാലയത്തില്‍ റിട്ട അദ്ധ്യാപകനായ കേശവനും (75) ഭാര്യ പത്മാവതിയുമാണ് മരിച്ചത്.  രാത്രി 8.30 ഓടെ മുഖംമൂടി ധരിച്ച് വീട്ടിനുള്ളിലേക്ക്  അതിക്രമിച്ച്‌ കയറി അജ്ഞാതസംഘം ഇവരെ വെട്ടുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ചുതന്നെ കേശവന്‍ മരിച്ചു. കഴുത്തിന് വെട്ടേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മാവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും രാത്രി ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.

അജ്ഞാത സംഘം ഇവരെ വെട്ടുകയായിരുന്നു. മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹം രാത്രി പ്രദേശത്ത് ക്യാമ്പ്  ചെയ്തിരുന്നു. പ്രതികള്‍ക്കായുള്ള അന്വോഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

  comment

  LATEST NEWS


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.