login
ജീവന് ഭീഷണിയായി ചീരവയലിലെ വൈദ്യുതി‍ ലൈനുകള്‍

നിരവധി തവണ പരാതി എഴുതി പനമരം കെഎസ്ഇബി ഓഫീസില്‍ കൊണ്ടുപോയിക്കൊടുത്തിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ല. ഒരു തവണ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ ഉടന്‍ പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞതല്ലാതെ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

നാട്ടുകാര്‍ക്ക് ഭീഷണിയായി ചീരവയലില്‍ താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈന്‍

പനമരം: പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും ഭീഷണിയാകുന്നു. നടന്നുപോകുമ്പോള്‍ തലയില്‍ മുട്ടുന്ന വിധമാണ് പല സ്ഥലത്തും വൈദ്യുതി ലൈനുകള്‍ സ്ഥിതി ചെയ്യുന്നത്. വൈദ്യുതി പോസ്റ്റുകള്‍ പലതും ചെരിഞ്ഞാണ് നില്‍ക്കുന്നത്.  മഴക്കാലം ആരംഭിക്കുന്നതോടെ ചെരിഞ്ഞുനില്‍ക്കുന്നെൈവദ്യുതി പോസ്റ്റുകള്‍ പലതും നിലംപൊത്താന്‍ സാധ്യതയുമുണ്ട്. 

നിരവധി തവണ പരാതി എഴുതി പനമരം കെഎസ്ഇബി ഓഫീസില്‍ കൊണ്ടുപോയിക്കൊടുത്തിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ല. ഒരു തവണ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ ഉടന്‍ പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞതല്ലാതെ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നെയ്ക്കുപ്പ സിഎം കോളജിനു സമീപത്തുനിന്നുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് ചീരവയല്‍കുന്നിലേക്ക് വൈദ്യുതി എത്തുന്നത്. നെയ്ക്കുപ്പയില്‍ നിന്നുള്ള ലൈന്‍ തോട്ടത്തിനുളളിലൂടെയാണ് ചീരവയലിലേക്ക് എത്തിച്ചിരിക്കുന്നത്. 

വയലില്‍ കൂടി പോകുന്ന വൈദ്യുതി ലൈനാണ് താഴ്ന്നുകിടക്കുന്നത്. ഏകദേശം 20 വര്‍ഷം മുമ്പാണ് ചീരവയല്‍കുന്നിലേക്ക് വൈദ്യുതി എത്തിയത്. അന്ന് 100 മീറ്ററിലധികം ദൂരത്തിലാണ് പല പോസ്റ്റുകളും സ്ഥാപിച്ചത്.  ഇതാണ് ലൈന്‍ അപകടകരമാംവിധം താഴ്ന്നുകിടക്കാന്‍ കാരണം. നിലവില്‍ കെഎസ്ഇബി പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് 50 അല്ലെങ്കില്‍ 60 മീറ്റര്‍ ദൂരത്തില്‍ മാത്രമാണ്.  ലൈന്‍ താഴ്‌നുകിടക്കുന്നതിനാല്‍ വയലില്‍ ജോലി ചെയ്യാന്‍ ഭയക്കുകയാണ് കര്‍ഷകര്‍. വയലില്‍ കൃഷി ചെയ്ത വാഴകള്‍ ലൈനിനേക്കാള്‍ ഒന്നരമീറ്ററോളം ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഇതുമൂലം വാഴത്തോട്ടത്തില്‍ ജോലി ചെയ്യാന്‍ ആളുകള്‍ മടിക്കുന്നു. 

പോസ്റ്റുകള്‍ ചെരിഞ്ഞതിനാല്‍ രണ്ടു ലൈനുകളും ഒരേ കമുകില്‍ തട്ടി ചെരിഞ്ഞു നില്‍ക്കുന്നുണ്ട്. ഇത്, മഴ പെയ്യുന്ന സമയങ്ങളില്‍ പ്രദേശമാകെ വൈദ്യുതി പ്രവഹിക്കാനുളള സാധ്യത വര്‍ധിപ്പിക്കുന്നു. കാട്ടാന ശല്യമുള്ള പ്രദേശമാണ് ചീരവയല്‍. വയലില്‍ കൂടി ആനകള്‍ കടന്നുപോകുമ്പോള്‍ ഷേക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദേശവാസിയായ ഒരാളുടെ പശു വയലില്‍ വെച്ച് ഷോക്കേറ്റ് ചത്തിരുന്നു. പശുവിനെ അഴിക്കാന്‍ പോയ വീട്ടമ്മ ഭാഗ്യത്തിനാണ് രക്ഷപെട്ടത്.

തോട്ടത്തിലൂടെ വൈദ്യുതി ലൈന്‍ താഴ്ന്നുകിടക്കുന്നതിനാല്‍ ചീരവയലില്‍ വൈദ്യുതി തടസം പതിവാണ്. കമുകിന്റെ പാള വീണാണ് വൈദ്യുതി തടസമേറെയും. എല്ലാമഴക്കാലവും ചീരവയല്‍ പ്രദേശവാസികള്‍ക്ക് തലവേദനയാണ്.  കഴിഞ്ഞ മഴക്കാലത്ത് ഈ പ്രദേശത്ത് നാലുദിവസത്തോളം തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയിരുന്നു. തോട്ടങ്ങളിലൂടെ കടന്നുപോകുന്ന, അപകടകരമായ വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കാന്‍ കെഎസ്ഇബിക്ക് പ്രത്യേക പദ്ധതി ഉണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. തോട്ടങ്ങളേറെയും കാടുപിടിച്ചുകിടക്കുന്നതിനാല്‍ കെഎസ്ഇബി ജീവനക്കാര്‍ക്ക് വൈദ്യുതി തകരാര്‍ കണ്ടുപിടിക്കുന്നതിനും ബുദ്ധിമുട്ടാണ്.  ഇനിയും നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ മനുഷ്യാവകാശ കമ്മീഷനും കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.

 

 

 

  comment

  LATEST NEWS


  സ്വര്‍ണക്കടത്ത്: രണ്ട് വിമാനകമ്പനികള്‍ക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു; സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാനകമ്പനികൾ


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.