×
login
കർണാടക കടക്കാനാവാതെ കർഷകർ; കൊവിഡിലും വിലക്കയറ്റത്തിലും കോടികളുടെ നഷ്ടം, ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യം

കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ പിടിച്ചുപറി കൂടിയായതോടെ കൃഷി അവസാനിപ്പിക്കുകയല്ലാതെ ഇനി മറ്റ് മാർഗങ്ങളില്ലെന്ന് കർഷകർ പറയുന്നു.

വയനാട്: ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും. കർണാടകയിലേക്ക് കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടി വരുമെന്ന് കർഷകർ പറയുന്നു.  

കൊവിഡിന്റെ ഒന്നാം തരംഗത്തിൽ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് കർണാടകയിലേക്ക് കടക്കാൻ പ്രത്യേക പാസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പാസ് പിന്നീട് പുതുക്കി നൽകിയില്ല. കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് കർണാടക നിയന്ത്രണങ്ങൾ ശക്തമാക്കിയത്. കേരളത്തിൽ ഇപ്പോൾ കൊവിഡ് കുറഞ്ഞുവരികയാണ്. എന്നാൽ ചട്ടങ്ങളിൽ മാറ്റം വരുത്താൻ കർണാടക തയാറായിട്ടില്ല.  

കൊവിഡ് മഹാമാരിയും വിളകളുടെ വില തകർച്ചയും മൂലം കർണാടക അതിർത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കർഷകർ കോടികളുടെ നഷ്ടമാണ് നേരിട്ടത്. കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ പിടിച്ചുപറി കൂടിയായതോടെ കൃഷി അവസാനിപ്പിക്കുകയല്ലാതെ ഇനി മറ്റ് മാർഗങ്ങളില്ലെന്ന് കർഷകർ പറയുന്നു. കർണാടകയിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മലയാളികളും പ്രതിസന്ധിയിലാണ്.  

നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ജില്ലയിൽ നിന്നുള്ളസ് ദൈനംദിന യാത്രക്കാരുടെ ഫോറമായ സത്യാർത്ഥിയുടെ ഭാരവാഹികൾ കർണാടക മന്ത്രിമാരെ കണ്ടിരുന്നു. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ ചട്ടങ്ങളിൽ ഇളവ് വരുത്താനാവുകയുള്ളൂവെന്നാണ് അതിർത്തി ജില്ലകളിലെ ഭരണകൂടത്തിന്റെ നിലപാട്.  

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.