login
പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത

പതിനെട്ടിനും അറുപത് വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുക. എന്നാല്‍ കോവിഡ് രോഗവിമുക്തി നേടിയവര്‍ പ്ലാസ്മ നല്‍കുന്നതില്‍ വൈമനസ്യം കാണിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കല്‍പ്പ: അത്യാസന്ന നിലയിലുള്ള കൊറോണ രോഗികളുടെ പ്ലാസ്മതെറാപ്പി ചികിത്സിക്കാനായി ആവശ്യമായ പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത.  ജില്ലയില്‍ ഇതിനോടകം 231 യൂണിറ്റ് പ്ലാസ്മയാണ് ലഭിച്ചത്. യാതൊരു ദോഷഫലങ്ങളുമില്ലാത്ത പ്ലാസ്മദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് പ്ലാസ്മനല്‍കുന്നതിന് തടസ്സമാവുന്നതെന്നാണ് സൂചന. 

കൊറോണ വൈറസ് ബാധയില്‍ മുക്തരായവരുടെ രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ചെടുത്ത് കടുത്ത രോഗമുള്ളവര്‍ക്ക് നല്‍കുന്ന ചികിത്സാ രീതിയാണ് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായി 28 ദിവസത്തിനും മൂന്ന് മാസത്തിനിടിയിലുമുള്ളവരില്‍ നിന്നാണ് രക്തം ശേഖരിച്ച് പ്ലാസ്മ വേര്‍തിരിച്ചെടുക്കുന്നത്. പതിനെട്ടിനും അറുപത് വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുക. എന്നാല്‍ കോവിഡ് രോഗവിമുക്തി നേടിയവര്‍ പ്ലാസ്മ നല്‍കുന്നതില്‍ വൈമനസ്യം കാണിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് വരെ ജില്ലയില്‍ 231 യൂണിറ്റ് പ്ലാസ്മമാത്രമാണ് ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലൂടെ ലഭ്യമായത്.  ഇതില്‍ 200 ഓളം യൂണിറ്റ് നൂറോളം രോഗികള്‍ക്കായി നല്‍കുകയും ചെയ്തു. 

രക്തദാനം ചെയ്യുന്നത് പോലെ ലഘുവായ പ്രക്രിയയാണിതെന്നും യാതൊരുവിധ ആശങ്കക്കും അടിസ്ഥാനമില്ലെന്നും ജില്ലാ ആശുപത്രിയിലെ ബ്ലഡ്ബാങ്ക് ചുമതലയുള്ള ഡോക്ടര്‍ ബിനീജ മെറിന്‍ പറയുന്നു. കൂടുതല്‍ പേര്‍ പ്ലാസ്മ നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നാല്‍ ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

  comment

  LATEST NEWS


  'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.