×
login
മണ്ണില്‍ പുതഞ്ഞ ഒട്ടകത്തിന് രക്ഷകരായി യാത്രക്കാര്‍, അഭിന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ

ഡോഗ് പാര്‍ക്കിലേക്ക് പോകുകയായിരുന്ന ഇയാന്‍ മുര്‍ഫി, ക്രിസ്റ്റീന്‍ വില്‍സണ്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട ഒട്ടകത്തെ ആദ്യം കണ്ടത്.ദയനീയവസ്ഥ മനസിലായ ഇവര്‍ ഒട്ടകത്തെ രക്ഷിക്കുന്നതിനായി വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ഷവല്‍ ഉപയോഗിച്ച് ഒട്ടകത്തിനു ചുറ്റുമുളള മണ്ണ് നീക്കം ചെയ്യാനായിരുന്നു ഇവരുടെ ശ്രമം.

റാസല്‍ഖൈമയില്‍ പാതയോരത്ത് നനഞ്ഞുകുതിര്‍ന്ന മണ്ണില്‍ പുതഞ്ഞു കിടന്ന ഒട്ടകത്തെ രക്ഷപ്പെടുത്തി ഒരു സംഘം ആളുകള്‍.ഒട്ടകത്തിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഡോഗ് പാര്‍ക്കിലേക്ക് പോകുകയായിരുന്ന ഇയാന്‍ മുര്‍ഫി, ക്രിസ്റ്റീന്‍ വില്‍സണ്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട ഒട്ടകത്തെ ആദ്യം കണ്ടത്.

ദയനീയവസ്ഥ മനസിലായ ഇവര്‍ ഒട്ടകത്തെ രക്ഷിക്കുന്നതിനായി വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ഷവല്‍ ഉപയോഗിച്ച് ഒട്ടകത്തിനു ചുറ്റുമുളള മണ്ണ് നീക്കം ചെയ്യാനായിരുന്നു ഇവരുടെ ശ്രമം. ഇത് കണ്ട് സമീപത്തുണ്ടായിരുന്നവരും അതിനൊപ്പം കൂടി.ഒട്ടകത്തിന്റെ മുന്‍കാലുകള്‍ കെട്ടുപിണഞ്ഞ നിലയില്‍ മണ്ണിലാഴ്ന്നു പോയതിനാല്‍ അതിന് ചലിക്കാന്‍ സാധിക്കാതെ വന്നത്.


15 പേര്‍ മണിക്കൂറുകള്‍ നീണ്ട തുടര്‍ച്ചയായ ശ്രമത്തിനൊടുവിലാണ് ഒട്ടകത്തിനെ പുറത്തെത്തിക്കാന്‍ സാധിച്ചത്.ഏറെ നേരത്തിന് പരശ്രമത്തിന് ശേഷമാണ് ഒട്ടകം നടന്നത്.ഒട്ടകത്തിന്റെ ഉടമയും രക്ഷാപ്രവര്‍ത്തിന് ഒപ്പം ഉണ്ടായിരുന്നു.ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഉടമ നന്ദി അറിയിച്ചു.

ഒട്ടകം

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.