ഇംഗ്ലണ്ടിലെ ചില നഗരങ്ങളില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന വര്‍ഗ്ഗീയ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ചു.
200 മുഖം മൂടിധരിച്ചെത്തിയ സംഘം ബര്‍മിംഗ്ഹാമിലെ ഹിന്ദു ക്ഷേത്രത്തിന് മുന്‍പില്‍ അക്രമം നടത്തുന്നു. നോക്കിനില്‍ക്കുന്ന യുകെ പൊലീസ്.
ലണ്ടന്‍: ഇംഗ്ലണ്ടിലെ ചില നഗരങ്ങളില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന വര്‍ഗ്ഗീയ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ചു.
ലെസ്റ്റര്‍, ബര്‍മിംഗ്ഹാം നഗരങ്ങളിലായിരുന്നു ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടന്നത്. നേരിട്ടുള്ള ആക്രമണങ്ങള്‍ക്കു പുറമെ സമൂഹ മാധ്യമങ്ങളിലും ഹിന്ദു സമൂഹത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു.
ബാപ്സ് ശ്രീ സ്വാമിനാരായണ്‍ സന്‍സ്ത യുകെ, ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്‍റ് അസോസിയേഷന്‍ യുകെ, ഇസ്കോണ്‍ മാഞ്ചസ്റ്റര്‍, ഹിന്ദു ലോയേഴ്സ് അസോസിയേഷന്‍ യുകെ, നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ടെംപിള്‍സ്, ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെ, ഇന്‍സൈറ്റ് യുകെ എന്നീ സംഘടനകളും ഒപ്പുവെച്ചിട്ടുണ്ട്.
ബ്രിട്ടീഷ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നവരാണ് ഹിന്ദുക്കള്‍. കുറ്റകൃത്യങ്ങളുടെ കണക്കെടുത്താല്‍ ഹിന്ദുസമൂഹം നിയമം അനുസരിക്കുന്നവരാണെന്ന് മനസ്സിലാകും. ലണ്ടനിലെ വെംബ്ലിയിലെ സനാതന്‍ മന്ദിറിന് പുറത്ത് ഹിന്ദു സമൂഹത്തെ ഉപദ്രവിച്ചതും ബര്‍മിംഗ്ഹാമിലെ ക്ഷേത്രത്തിന് പുറത്ത് വെച്ച് നടന്ന ആക്രമണങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഭയത്തില്‍ ജീവിക്കുന്ന പല ഹിന്ദു കുടുംബങ്ങളും അവരുടെ താമസസ്ഥലം വിട്ടുപോയതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടന് തന്നെ ഭീഷണിയാവുകയാണ് തീവ്രവാദമെന്നും ഇത് ബ്രിട്ടന്‍ തന്നെ തിരിച്ചറിയണമെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു