ഇന്നലെ അബുദാബിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്താന് പൗരനും കൊല്ലപ്പെട്ടിരുന്നു. മരിച്ചതില്‍ ഒരു മലയാളിയുണ്ടെന്ന വിവരവും പുറത്തു വന്നിരുന്നു.
റിയാദ്: യുഎഇയില്‍ യെമനിലെ ഹൂതി നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടി നടത്തി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമന്‍ തലസ്ഥാനമായ സനയില്‍ സഖ്യ സേന വ്യോമാക്രമണം തുടങ്ങിയാതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീഷണിക്കും ആക്രമണത്തിനും മറുപടിയായി സനയില്‍ വ്യോമാക്രമണം ആരംഭിച്ചു. ആക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. യുഎഇക്ക് നേരെയുള്ള ഹീനമായ ആക്രമണം ശത്രുതാപരമായ നടപടിയാണ്. രാജ്യത്തും യുഎഇയിലും സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണം യുദ്ധക്കുറ്റങ്ങളാണ്. ഇതിന് കുറ്റവാളികള്‍ ഉത്തരവാദികളായിരിക്കണം, സൗദി ഭരണകൂടം വ്യക്തമാക്കി.
ഇന്നലെ അബുദാബിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്താന് പൗരനും കൊല്ലപ്പെട്ടിരുന്നു. മരിച്ചതില്‍ ഒരു മലയാളിയുണ്ടെന്ന വിവരവും പുറത്തു വന്നിരുന്നു. ആക്രമണത്തിന് തിരിച്ചടിയുണ്ടാവുമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു.
നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും
ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
കാനഡയില്‍ വാക്സിന് വിരുദ്ധ പ്രതിഷേധം: പ്രധാനമന്ത്രി ജസ്റ്റില് ട്രൂഡോ രഹസ്യകേന്ദ്രത്തിലൊളിച്ചു; തലസ്ഥാനം സ്തംഭിച്ചു
മതം മാറ്റി കാനഡയിലെ ഒരു ഗോത്രവര്‍ഗ്ഗത്തെ തന്നെ തുടച്ചുനീക്കിയ കത്തോലിക്കാസഭ; ഈ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്