×
login
ആരാണ് ആ സീരിയല്‍ കില്ലര്‍?; അമേരിക്കയിലേക്ക് കുടിയേറിയ മുസ്ലിംങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൊല്ലപ്പെടുന്നു; മരിച്ചവരുടെ എണ്ണം നാലായി

അതേസമയം, കൊലപാതകങ്ങളെ അപലപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡല്‍ കുറ്റവാളിയെ ഉടന്‍ കണ്ടെത്തുമെന്നും രാജ്യത്തെ മുസ്ലിം വിഭാഗത്തോടൊപ്പമാണ് തങ്ങളെന്നും അറിയിച്ചു.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ന്യൂ മെക്‌സിക്കോ സിറ്റിയില്‍ ഉള്‍പ്പെടെ അടുത്തടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായി കുടിയേറിയ മുസ്ലിംങ്ങള്‍ കൊല്ലപ്പെടുന്നതില്‍ അന്വേഷണം ശക്തമാക്കി. കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയര്‍ന്നതോടെ സീരിയല്‍ കില്ലറാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന നിഗമനത്തിലാണ് ആല്‍ബ്‌കെര്‍ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. ന്യൂ മെക്‌സിക്കോ സ്‌റ്റേറ്റില്‍ സ്ഥിരതാമസമാക്കിയ അഭയാര്‍ഥികള്‍ക്ക് സാമൂഹിക പിന്തുണ നല്‍കുന്ന ലൂഥറന്‍ ഫാമിലി സര്‍വീസസിന്റെ പാര്‍ക്കിങ് ലോട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് അവസാന കൊലപാതകം നടന്നത്. നയീം ഹുസൈന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ല്‍ബുക്കര്‍ക് നഗരത്തില്‍ വെടിയേറ്റ് മരിച്ച രണ്ട് മുസ്‌ലിംകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ന്യൂ മെക്‌സിക്കോയിലെ ഇസ്‌ലാമിക് സെന്ററില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഒത്തുകൂടിയവരില്‍ നയീം ഹുസൈനും ഉണ്ടായിരുന്നു. ഈ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഹുസൈന്‍ കൊല്ലപ്പെട്ടു. യുഎസിലേക്ക് കുടിയേറുന്നതിന് മുമ്പ് പെഷവാറിലും ഇസ്ലാമാബാദിലും കുടുംബത്തോടൊപ്പം താമസിച്ചിരുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥിയായിരുന്നു അദ്ദേഹം.

ഇതിനു മുന്‍പ് മുഹമ്മദ് അഫ്‌സല്‍ ഹുസൈന്‍ (27) കഴിഞ്ഞ തിങ്കളാഴ്ച ന്യൂ മെക്‌സിക്കോ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിലും അഫ്താബ് ഹുസൈന്‍ (41) ജൂലൈ 26 ന് നഗരത്തിലെ ഒരു കെട്ടിടത്തിലുമാണ് കൊല്ലപ്പെട്ടു. സീരിയല്‍ കൊലപാതകത്തിന്റെ ആദ്യ ഇര 62 കാരനായ മുഹമ്മദ് അഹമ്മദിയായിരുന്നു. നവംബറിലാണ് ഇയാള്‍ ഹലാല്‍ മാര്‍ക്കറ്റിന് പിന്നില്‍ കൊല്ലപ്പെട്ടത്.  


മൂന്നു മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് അല്‍ബുക്കര്‍ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും എഫ്ബിഐയും കരുതുന്നയായി അവര്‍ തങ്ങളെ അറിയിച്ചെന്ന്  ഇസ്ലാമിക് സെന്റര്‍ ഓഫ് ന്യൂ മെക്‌സിക്കോയിലെ (ഐസിഎന്‍എം) പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ താഹിര്‍ ഗൗബ. ഇതിനു ശേഷമാണ് നയീം ഹുസൈന്റെ മൃതദേഹം കണ്ടെത്തുന്നത്.  

റാവല്‍പിണ്ടിയില്‍ നിന്ന് കുടിയേറിയ അഫ്‌സല്‍, ഒരു ആര്‍ക്കിടെക്റ്റും ന്യൂ മെക്‌സിക്കോ സര്‍വകലാശാലയില്‍ (യുഎന്‍എം) ബിരുദധാരിയുമായിരുന്നു, കൂടാതെ യുഎന്‍എം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു ഗ്രൂപ്പിന്റെ തലവനായിരുന്നു. ജൂലൈ 26ന് കൊല്ലപ്പെട്ട അഫ്താബ് പെഷവാറില്‍ നിന്നുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥി കൂടിയായിരുന്നു. അതേസമയം, കൊലപാതകങ്ങളെ അപലപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡല്‍ കുറ്റവാളിയെ ഉടന്‍ കണ്ടെത്തുമെന്നും രാജ്യത്തെ മുസ്ലിം വിഭാഗത്തോടൊപ്പമാണ് തങ്ങളെന്നും അറിയിച്ചു.

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.