×
login
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 60 ഹിന്ദുക്കളെ കൂട്ടത്തോടെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം‍ നടത്തി; വീഡിയോ

അബ്ദൂള്‍ റൗഫ് നിസാമനി എന്നയാളാണ് കൂട്ട മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ഇസ്ലാമബാദ്: ജൂലൈ ഏഴിന്(ബുധനാഴ്ച) പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 60 ഹിന്ദുക്കളെ ഇസ്ലമിലേക്ക് കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തി. അബ്ദൂള്‍ റൗഫ് നിസാമനി എന്നയാളാണ് കൂട്ട മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. 'ഇന്ന് എന്റെ മേല്‍നോട്ടത്തില്‍ 60 ആളുകള്‍ ഇസ്ലാം സ്വീകരിച്ചു. ദയവായി അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം' എന്ന് ഇയാള്‍ പിന്നീട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ അനുസരിച്ച് പാക്കിസ്ഥാനിലെ സിന്ധിലുള്ള മത്‌ലിയിലെ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ് അബ്ദൂള്‍ റൗഫ് നിസാമനി. 

4,275 പേര്‍ നിസാമനിയുടെ പ്രൊഫൈല്‍ പിന്തുടരുന്നുണ്ട്. 60 ഹിന്ദുക്കള്‍ക്ക് കൂറ് വ്യക്തമാക്കുന്ന ഇസ്ലാമിക പ്രതിജ്ഞ(കല്‍മ) മുസ്ലിം പണ്ഡിതന്‍ ചൊല്ലിക്കൊടുക്കുന്നത് വീഡിയോയില്‍ കാണാം. പൂര്‍ണായും മതപരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നും ഇയാള്‍ ഉറപ്പാക്കുന്നു. അവരുടെ ആദ്യ പ്രാര്‍ഥനയുടെ ഭാഗമായി ചൊല്ലിയതായിരുന്നു അതെന്ന് പിന്നീട് മതപണ്ഡിതന്‍ വീഡിയോയില്‍ പറയുന്നുണ്ട്. 


അല്ലാഹുവിനെ പ്രീതിപ്പെടുത്തുകയാണ് മുസ്ലിമിന്റെ ജീവിതത്തിലെ ഏക ലക്ഷ്യം. അപ്പോള്‍ മാത്രമാണ് നിങ്ങളുടെ ജീവിതലക്ഷ്യം പൂര്‍ണമാകൂ. അല്ലാഹു അനുവദിക്കുന്ന ജീവിതങ്ങളെ മുന്നോട്ടുപോകൂവെന്നും പുതിയതായി മതംമാറിയവരോട് പണ്ഡിതന്‍ പറയുന്നു.

  

 

  comment

  LATEST NEWS


  വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച; അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതിലും പിഴവുണ്ട്


  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.