×
login
ലോട്ടറിടിക്കറ്റില്‍ 300 ഡോളര്‍ അടിച്ചപ്പോള്‍ സമ്മാനത്തുകയുടെ പാതി ടിക്കറ്റ് തന്ന കടയിലെ കാഷ്യര്‍ക്ക് നല്‍കി 86 കാരി; വീഡിയോ വൈറല്‍

86കാരി മുത്തശ്ശിയെ 5 ലക്ഷം ഡോളര്‍ ജാക്‌പോട്ട് സമ്മാനത്തുകയുള്ള ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിച്ചത് അവര്‍ സ്ഥിരമായി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന മിനി സ്‌റ്റോറിലെ കാഷ്യര്‍. മുത്തശ്ശിയായ മരിയോണ്‍ ഫോറസ്റ്റ് ഡ്യൂക്‌സ് മിനി മാര്‍ക്ക് എന്നറിയപ്പെടുന്ന മിനി സ്‌റ്റോറിലെ നിത്യ സന്ദര്‍ശകയാണ്.

ന്യൂദല്‍ഹി: 86കാരി മുത്തശ്ശിയെ 5 ലക്ഷം ഡോളര്‍ ജാക്‌പോട്ട് സമ്മാനത്തുകയുള്ള ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിച്ചത് അവര്‍ സ്ഥിരമായി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന മിനി സ്‌റ്റോറിലെ കാഷ്യര്‍. മുത്തശ്ശിയായ മരിയോണ്‍ ഫോറസ്റ്റ് ഡ്യൂക്‌സ് മിനി മാര്‍ക്ക് എന്നറിയപ്പെടുന്ന മിനി സ്‌റ്റോറിലെ നിത്യ സന്ദര്‍ശകയാണ്. അവിടുത്തെ കാഷ്യറായ വാള്‍ട്ടറാണ് അവരെ ഫാന്‍റസി 5 ലോട്ടോ ടിക്കറ്റ് എടുക്കാന്‍ പ്രേരിപ്പിച്ചത്.

ലോട്ടറിയെടുക്കുമ്പോള്‍ മരിയോണ്‍ ഫോറസ്റ്റ് ഒരു വാഗ്ദാനം വാള്‍ട്ടറിന് നല്‍കിയിരുന്നു. ' ജാക്‌പോട്ട് പ്രൈസടിച്ചാല്‍ പാതി നിനക്ക് തരും'. ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം മുത്തശ്ശി വീണ്ടും കടയിലെത്തി. അപ്രതീക്ഷിതമായി അവര്‍ കാഷ്യറായ വാള്‍ട്ടറിന് കുറെ വര്‍ണ്ണ ബലൂണുകളും ഒരു കവറും നീട്ടി. കവറില്‍ 150 ഡോളറാണ്. അവര്‍ക്ക് ലോട്ടറിടിക്കറ്റില്‍ ജാക്പോട്ടടിച്ചില്ലെങ്കിലും ചെറിയൊരു സമ്മാനം കിട്ടി-300 ഡോളര്‍. അതിന്‍റെ പാതി തുകയാണ് അവര്‍ കാഷ്യറായ വാള്‍ട്ടറിന് സമ്മാനിച്ചത്.  

പിന്നെ ഇരുവരും കെട്ടിപ്പിടിച്ചുള്ള ആഹ്ലാദനിമിഷങ്ങളായിരുന്നു. അപ്പോള്‍ ആ മിനിസ്‌റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ മറ്റ് ആളുകളും ഇവരുടെ കെട്ടിപ്പിടിത്തവും തുള്ളിച്ചാട്ടവും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഈ വിഡിയോ ഹെയ്ദി ഫോറസ്റ്റ് എന്ന വ്യക്തിയാണ് അവരുടെ ഇന്‍സ്റ്റഗ്രാമില്‍ ആദ്യം പങ്കുവെച്ചത്. വൈകാതെ ഈ വീഡിയോ ഗുഡ് ന്യൂസ് മൂവ്‌മെന്‍റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചതോടെയാണ് വൈറലായത്. 40 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.