×
login
അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ സ്ഫോടന പരമ്പര; കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു, ആദ്യ സ്ഫോടനം ക്ലാസുകൾ കഴിഞ്ഞ് കുട്ടികൾ പുറത്തേയ്ക്ക് വരുമ്പോൾ

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്‍റാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ എത്രയെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകുന്നില്ല.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പടിഞ്ഞാറന്‍ കാബൂളിലെ ഒരു ഹൈസ്കൂളിലുണ്ടായ സ്ഫോടന പരമ്പരയിൽ നിരവധിപേർ കൊല്ലപ്പെട്ടതായി സൂചന. കുട്ടികളടക്കം ആറു പേർ  മരിച്ചതായാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു.  

മൂന്ന് സ്ഫോടനങ്ങളുണ്ടായത്. നിരവധി ആളുകള്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷിയ ഹസാര സമുദായത്തില്‍ പെട്ടവരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഐഎസ്എസ്  ഉള്‍പ്പടെയുള്ള സുന്നി തീവ്രവാദി സംഘടനകള്‍ പതിവായി ലക്ഷ്യമിടുന്ന ന്യൂനപക്ഷ സമൂഹമാണ് ഇവര്‍.  


ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്‍റാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ എത്രയെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകുന്നില്ല. ''അബ്ദുൾ റഹിം ഷാഹിദ് സ്കൂളിന് മുന്നിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്ഫോടനത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു അധ്യാപകൻ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ ലേഖകൻ എഹ്സാനുള്ള അമീറി റിപ്പോർട്ട് ചെയ്യുന്നു.  

കുട്ടികൾ രാവിലത്തെ ക്ലാസുകൾ കഴിഞ്ഞ് പുറത്തുവന്ന സമയത്താണ് ആക്രമണമുണ്ടായത്. രണ്ടാം സ്ഫോടനം പടിഞ്ഞാറൻ കാബൂളിൽത്തന്നെയുള്ള മുംതാസ് ട്രെയിനിംഗ് സെന്‍ററിന് സമീപത്താണുണ്ടായത് എന്നാണ് വിവരം. ഇവിടെ ഒരു ഹാൻഡ് ഗ്രനേഡ് എറിയുകയായിരുന്നു അക്രമി എന്നാണ് റിപ്പോർട്ടുകൾ. ഈ ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ


  പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയിൽ


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.