×
login
ഇസ്രയേലിലെ ഹൈഫ തുറമുഖംഅദാനി‍‍ ഗ്രൂപ്പ്‍ വാങ്ങുന്നു; പണം നല്‍കാന്‍ കൂടുതല്‍ സമയം ഇസ്രയേല്‍ ഭരണ കൂടം‍ അനുവദിച്ചു

മെഡിറ്ററേനിയന്‍ തീരത്തെ പ്രധാനവ്യാപാര ഹബ്ബായ ഇസ്രയേലിലെ ഹൈഫ തുറമുഖം അദാനിഗ്രൂപ്പ് വാങ്ങുന്നു. ഇതിന് പണം നല്‍കാനുള്ള അവസാന സമയം നീട്ടിനല്‍കാന്‍ ഇസ്രയേല്‍ ഭരണകൂടം തീരുമാനിച്ചു.

ജെറുസലെം: മെഡിറ്ററേനിയന്‍ തീരത്തെ പ്രധാനവ്യാപാര ഹബ്ബായ ഇസ്രയേലിലെ ഹൈഫ തുറമുഖംഅദാനിഗ്രൂപ്പ് വാങ്ങുന്നു. ഇതിന് പണം നല്‍കാനുള്ള അവസാന സമയം നീട്ടിനല്‍കാന്‍ ഇസ്രയേല്‍ ഭരണകൂടം തീരുമാനിച്ചു.  

പുതിയ തീരുമാനമനുസരിച്ച് നവമ്പര്‍ 27നുള്ളില്‍ മുഴുവന്‍ പണവും നല്‍കിയാല്‍ മതിയാകും. അദാനി ഗ്രൂപ്പും ഇസ്രയേലിലെ ലോജിസ്റ്റിക്സ് ബിസിനസ് രംഗത്തെ ഗദോതും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് തുറമുഖം വാങ്ങാന്‍ ടെന്‍ഡര്‍ പിടിച്ചത്. 120 കോടി ഡോളറിനാണ് ഈ തുറമുഖം വാങ്ങുന്നത്.  


ഒരു ബഹുരാഷ്ട്രക്കമ്പനിയായി മാറുന്നതിന്‍റെ ഭാഗമായുള്ള ചുവടുവെപ്പിന്‍റെ ഭാഗമാണ് അദാനി ഗ്രൂപ്പിന്‍റെ ഈ നീക്കം. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരിന്‍റെ കൂടി പിന്തുണയോടെ വന്‍ അന്താരാഷ്ട്ര ബിസിനസ് ഇടപാടുകളിലേക്ക് കൂടി കടക്കുകയാണ് അദാനി ഗ്രൂപ്പ്.  ശ്രീലങ്കയില്‍ കാറ്റില്‍ നിന്നും വൈദ്യുതിയുണ്ടാക്കാനുള്ള പദ്ധതിയും ഇതിന്‍റെ ഭാഗമാണ്. 

 

 

    comment

    LATEST NEWS


    മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


    പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


    ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


    ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


    12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


    തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.