×
login
ഇന്ത്യാക്കാരനാണെന്ന് അറിഞ്ഞതോടെ ഡാനിഷിന്റെ തലയിലൂടെ താലീബാന്‍ വാഹനം കയറ്റിയിറക്കി; വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷിയായ സൈനികന്‍

പലതവണ താലീബന്‍ വെടിയുതിര്‍ത്തു. ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത് എന്ന് അറിഞ്ഞതോടെ അവര്‍ മൃതദേഹത്തോട് ക്രൂരത കാട്ടാന്‍ തുടങ്ങി.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തിനോട് താലീബാന്‍ കാണിച്ച ക്രൂരത വെളിപ്പെടുത്തി അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥന്‍. ഡാനിഷിനെ വധിക്കുകയും ഇന്ത്യാക്കാരന്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹത്തെ വികലമാക്കുകയും ചെയ്തതായി ബിലാല്‍ അഹമ്മദ് വ്യക്തമാക്കി.  

പലതവണ താലീബന്‍ വെടിയുതിര്‍ത്തു. ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത് എന്ന് അറിഞ്ഞതോടെ അവര്‍ മൃതദേഹത്തോട് ക്രൂരത കാട്ടാന്‍ തുടങ്ങി. പലതവണ തലയില്‍ക്കൂടി വാഹനം കയറ്റിയിറക്കി ഓടിച്ച് രസിച്ചതായും ബിലാല്‍ അഹമ്മദ് പറഞ്ഞു. എങ്ങനെയൊക്കെ വികലമാക്കാമോ അങ്ങനെയൊക്കെ മൃതദേഹത്തെ ആക്കിയെന്നും അഫ്ഗാന്‍ കമാന്‍ഡര്‍ ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

എന്നാല്‍ ഡാനിഷിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് താലീബാന്‍ ഇപ്പോഴും വാദിക്കുന്നത്. ഡാനിഷ് ശത്രുപക്ഷമായ അഫ്ഗാന്‍ േസനയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഒപ്പമുള്ള കാര്യം താങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും താലീബന്‍ വക്താവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

റോയിട്ടേര്‍സ് ഫോട്ടോഗ്രാഫറായിരുന്നു കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖി. ദിവസങ്ങളായി താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശമായ സ്പിന്‍ ബോല്‍ദാക്ക് യുദ്ധമേഖലയിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. പുലിറ്റ്‌സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകനായിരുന്നു അദേഹം. മുംബൈ സ്വദേശിയാണ്.

 

 

  comment

  LATEST NEWS


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ


  ചുഴലിക്കാറ്റ്; ആറു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കടലാസിലൊതുങ്ങി, നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകർന്നത് 32 ഓളം വീടുകള്‍


  കോവിഡ് വാക്‌സിനേഷന്‍; വ്യാജ പ്രചാരണത്തിന് കേസെടുത്തു, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവർ ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കരുത്


  വിദ്യാര്‍ത്ഥിയുടെ പഠനാവശ്യം കണക്ഷന്‍ നല്കാന്‍ പോയ ടെലികോം ജീവനക്കാര്‍ക്ക് പോലീസിന്റെ പെറ്റി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.