×
login
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്‍

അക്രമി സ്‌ഫോടനവസ്തുക്കള്‍ പള്ളിക്കുള്ളില്‍ ഒളിപ്പിച്ചുവെയ്ക്കുകയും അള്ളാഹുവെന്ന് വിളിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല പോലീസ് വക്താവ് ഖാരി ഒബൈദുള്ള അബൈദി വ്യക്തമാക്കി.

കാബുള്‍: താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്റെ ഭരണം പിടിച്ചതിന് പിന്നാലെ വീണ്ടും മുസ്ലീം പള്ളിയില്‍ സ്‌ഫോടനം. എട്ടു പള്ളികളിലാണ് ഇതുവരെ സ്‌ഫോടനം ഉണ്ടായത്. വടക്കന്‍ അഫ്ഗാനിസ്താനില്‍ ജുമുഅ നമസ്‌കാരത്തിനിടെയാണ് ഇന്നു സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു, 10 പേര്‍ക്ക് ഗുരുതര പരിക്ക്. ഇമാം ഷാഹിബ് ജില്ലയിലെ അലിഫ് ബിര്‍ദി പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്.

അക്രമി സ്‌ഫോടനവസ്തുക്കള്‍ പള്ളിക്കുള്ളില്‍ ഒളിപ്പിച്ചുവെയ്ക്കുകയും അള്ളാഹുവെന്ന് വിളിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല പോലീസ് വക്താവ് ഖാരി ഒബൈദുള്ള അബൈദി വ്യക്തമാക്കി. സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.


അഫ്ഗാന്റെ ഭരണം 2021ല്‍ താലിബാന്‍ വീണ്ടും ഏറ്റെടുത്തത് മുതല്‍ രാജ്യത്ത് തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ പതിവാണ്. ഏപ്രിലില്‍ വടക്കന്‍ പ്രവിശ്യയിലെ കുന്ദൂസ് ജില്ലയില്‍ ഉണ്ടായ സമാന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.