×
login
താലിബാന്‍‍റെ കറുത്ത ഹിജാബ് ധരിക്കാനുള്ള ആഹ്വാനത്തെ തള്ളി ലോകമെമ്പാടുമുള്ള അഫ്ഗാന്‍ സ്ത്രീകള്‍; ബഹുവര്‍ണ്ണ ഫാഷന്‍ അണിഞ്ഞ് പ്രതിഷേധം

അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കറുത്ത ഹിജാബ് മാത്രം ധരിക്കണമെന്ന താലിബാന്‍ ശാസനത്തെ വര്‍ണ്ണശബളമായ പല ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ലോകമെമ്പാടുമുള്ള അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചു.

കാബൂള്‍: അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കറുത്ത ഹിജാബ് മാത്രം ധരിക്കണമെന്ന താലിബാന്‍ ശാസനത്തെ വര്‍ണ്ണശബളമായ പല ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ലോകമെമ്പാടുമുള്ള അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചു.

ക്ലാസ്മുറികള്‍ വേര്‍തിരിക്കാനും വിദ്യാര്‍ത്ഥിനികളും വനിതാഅധ്യാപകരും വനിതാ ജീവനക്കാരും ശരിയത്ത് നിയമമനുസരിച്ചുള്ള കറുത്ത ഹിജാബ് മാത്രമേ ധരിക്കാവൂ എന്ന് ഈയിടെ താലിബാന്‍ ശാസന പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാബൂള്‍ സര്‍വ്വകലാശാലയില്‍ താലിബാന്‍ കൊടി വീശി ശിരസ്സ് മുതല്‍ പാദം വരെ ശരീരത്തെ മൂടുന്ന കറുത്ത ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതോടെ ശനിയാഴ്ച മുതലേ അഫ്ഗാനിസ്ഥാന് പുറത്തുള്ള അഫ്ഗാന്‍ സ്ത്രീകള്‍ വര്‍ണ്ണാഭമായ വിവിധ ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കാന്‍ ആരംഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റിയായ ബാഹര്‍ ജലാലിയാണ് ആദ്യമായി കടുംവര്‍ണ്ണത്തിലുള്ള വസ്ത്രം ധരിച്ച് ഫോട്ടോ ലിങ്ക്ഡ് ഇന്‍ പേജില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധത്തിന് ആരംഭം കുറിച്ചത്. പിന്നീട് ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അഫ്ഗാന്‍ സ്ത്രീകളുടെ ബഹുവര്‍ണ്ണ വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകളുടെ പ്രവാഹമായിരുന്നു.

'അഫ്ഗാനിസ്ഥന്‍റെ ചരിത്രത്തില്‍ സ്ത്രീകളാരും ഇതുപോലെ വസ്ത്രം ധരിച്ചിട്ടില്ല. ഇത് തനി വിദേശീയമാണ്, അഫ്ഗാന്‍ സംസ്‌കാരത്തിന് അന്യമാണ്.,' അടിമുടി മൂടിയ, മുഖം പോലും മറച്ച ഹിജാബ് ധരിച്ച സ്ത്രീയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ജലാലി കുറിച്ചു.

പരമ്പരാഗത അഫ്ഗാന്‍ ഡ്രസണിഞ്ഞ് നില്‍ക്കുന്ന തന്റെ ചിത്രം പങ്കുവെച്ച് ഡിഡബ്ല്യു ന്യൂസ് മേധാവി വാസ്ലത്ത് ഹസ്രത്ത് നസീമി കുറിച്ചതിങ്ങിനെ: 'ഇതാണ് അഫ്ഗാന്‍ സ്ത്രീയുടെ പരമ്പരാഗ വസ്ത്രം'.

അഫ്ഗാനിസ്ഥാന്‍റെ പരമ്പരാഗത വേഷം ധരിച്ച് ബിബിസിയില്‍ ജോലി ചെയ്യുന്ന സന സഫിയും തന്‍റെ ഫോട്ടോ പങ്കുവെച്ചു.

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.