×
login
കാബൂളില്‍ മുനിസിപ്പാലിറ്റിയില്‍ സ്ത്രീകള്‍ ജോലി ചെയ്യേണ്ടെന്ന് താലിബാന്‍‍; 3000 സ്ത്രീകള്‍ക്ക് ജോലി നഷ്ടമായി

സ്ത്രീകളായ ജീവനക്കാര്‍ ഇനി കാബൂളിലെ മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യേണ്ടെന്ന് കാബൂളിലെ താലിബാന്‍ മേയര്‍.സത്രീകള്‍ തല്‍ക്കാലം ജോലി ചെയ്യുന്നത് തടയേണ്ടത് അത്യാവശ്യമായാണ് താലിബാന്‍ കാണുന്നതെന്ന് ഹംദുല്ല നോമാനി പറഞ്ഞു. കാബൂളിലെ മുനിസിപ്പാലിറ്റിയില്‍ 3,000 പേര്‍ സ്ത്രീകളാണെന്നും മേയര്‍ പറഞ്ഞു

കാബൂള്‍: സ്ത്രീകളായ ജീവനക്കാര്‍ ഇനി കാബൂളിലെ മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യേണ്ടെന്ന് കാബൂളിലെ താലിബാന്‍ മേയര്‍.

സത്രീകള്‍ തല്‍ക്കാലം ജോലി ചെയ്യുന്നത് തടയേണ്ടത് അത്യാവശ്യമായാണ് താലിബാന്‍ കാണുന്നതെന്ന് ഹംദുല്ല നോമാനി പറഞ്ഞു. കാബൂളിലെ മുനിസിപ്പാലിറ്റിയില്‍ 3,000 പേര്‍ സ്ത്രീകളാണെന്നും മേയര്‍ പറഞ്ഞു. 'ഉദാഹരണത്തിന്, സ്ത്രീകള്‍ സ്ത്രീകളുടെ ടോയ്‌ലറ്റിലാണ് ജോലി ചെയ്യുക. അവിടെ പുരുഷന്മാര്‍ക്ക് എങ്ങിനെ പോകാനാവും?' മേയര്‍ ചോദിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നേരെ താലിബാന്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. 190കളിലെ താലിബാന്‍ ഭരണകാലത്ത് സ്ത്രീകളെ വിദ്യാഭ്യാസത്തില്‍ നിന്നും തൊഴിലില്‍ നിന്നും പൂര്‍ണ്ണമായും വിലക്കിയിരുന്നു.

ഞായറാഴ്ച ഇതില്‍ പ്രതിഷേധിച്ച് സ്ത്രീകളുടെ ഒരു സംഘം പ്രകടനം നടത്തി. മറ്റൊരു സംഘം താലിബാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്ന് പ്രസ്താവിച്ച് വാര്‍ത്താസമ്മേളനവും നടത്തി.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്ലാമിക ശരിയത്ത് നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മാത്രമേ പരിഗണിക്കാന്‍ സാധിക്കൂ എന്ന് താലിബാന്‍ വ്യക്തമാകകിയിരുന്നു. ശരിയത്ത് നിയമം കര്‍ശനമായി നടപ്പിലാക്കാനാണ് താലിബാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അധികാരത്തിലെത്തിയ ഉടനെ സ്ത്രീകളോട് ക്രമസമാധാന നില ശരിയാകുന്നതുവരെ വീട്ടിലിരിക്കാന്‍ താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഹൈസ്‌കൂളുകള്‍ തുറന്നപ്പോള്‍ ആണ്‍കുട്ടികളേയും അവരെ പഠിപ്പിക്കാനുള്ള ആണ്‍ അധ്യാപകര്‍ക്കും മാത്രമാണ് വീണ്ടും സ്‌കൂളുകളില്‍ പ്രവേശനം അനുവദിച്ചത്. പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് താലിബാന്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള നടപടികള്‍ ആയിട്ടില്ല.

    comment

    LATEST NEWS


    പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


    നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


    കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


    മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


    ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


    പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.