×
login
നയാപൈസയില്ല; അഫ്ഗാനില്‍ ബാങ്കുകളുടെ തകര്‍ച്ച; ജനങ്ങള്‍ കൂട്ടത്തോടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചു; താലിബാന്‍‍ തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി

രാജ്യത്തെ എല്ലാ ബാങ്കുകളില്‍ നിന്നും വലിയ തുകകളാണ് പിന്‍വലിക്കപ്പെടുന്നത്. പണം നിക്ഷേപിക്കാനും ജനങ്ങള്‍ ബാങ്കുകള്‍ തെരഞ്ഞെടുക്കുന്നില്ല. ഇതോടെ തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ഇസ്ലാമിക് ബാങ്ക് ഓഫ് അഫ്ഗാനിസ്ഥാന്റെ സിഇഒ സയ്യദ് മൂസ ഖലീം അല്‍-ഫലാഹി പറയുന്നു.

കാബൂള്‍:  അഫ്ഗാനില്‍ ആക്രമണത്തോടെ ഭരണം പിടിച്ച താലിബാന്‍ തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ബാങ്കുകളുടെ തകര്‍ച്ച. താലിബാന്റെ ക്രൂരത ഭയന്ന് ബാങ്കുകളില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുകയാണ്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാനില്‍. രാജ്യത്തെ എല്ലാ ബാങ്കുകളില്‍ നിന്നും വലിയ തുകകളാണ് പിന്‍വലിക്കപ്പെടുന്നത്. പണം നിക്ഷേപിക്കാനും ജനങ്ങള്‍ ബാങ്കുകള്‍ തെരഞ്ഞെടുക്കുന്നില്ല. ഇതോടെ തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ഇസ്ലാമിക് ബാങ്ക് ഓഫ് അഫ്ഗാനിസ്ഥാന്റെ സിഇഒ സയ്യദ് മൂസ ഖലീം അല്‍-ഫലാഹി പറയുന്നു.

രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അവശേഷിക്കുന്നവ ഭാഗികമായ സേവനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ചതോടെ  അഫ്ഗാനിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിലെ 9.5 ബില്യണ്‍ ഡോളര്‍ വരുന്ന ആസ്തി അമേരിക്ക മരവിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാന് തങ്ങളുടെ പഴയ സാമ്പത്തിക സ്രോതസുകളെ ഇനി നല്‍കാനാവില്ലെന്ന് ഐഎംഎഫ് നിലപാട് എടുത്തിരുന്നു.  ലോകബാങ്കും അഫ്ഗാനിസ്ഥാനിലെ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തുകയാണെന്നും ഐഎംഎഫ് രേഖമൂലം വ്യക്തമാക്കിയിരുന്നു.  

 

 

 

 

  comment

  LATEST NEWS


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.