×
login
ഇസ്രയേലിനു പിന്നാലെ സൗദിക്കും കിരീടാവകാശിക്കും പിന്തുണ അറിയിച്ച് നരേന്ദ്ര മോദി; മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്താനുള്ള ബൈഡന്റെ നീക്കം അനുവദിക്കില്ല

ജോ ബൈഡനും ഡെമോക്രാറ്റുകളും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇസ്രയേലിനു പിന്നാലെ ഇന്ത്യയും നിലപാട് വ്യക്തമാക്കിയത്.

ന്യൂദല്‍ഹി: മിഡില്‍ ഈസ്റ്റിലും പ്രത്യേകിച്ച് സൗദി അറേബ്യയില്‍ യുഎസിലെ ജോ ബൈഡന്‍ ഭരണകൂടം നടത്തുന്ന അതിരുവിട്ട ഇടപെടലില്‍ പ്രതികരണവുമായി നരേന്ദ്ര മോദി സര്‍ക്കാറും. ബൈഡന്റെ വിനാശകരമായ മിഡില്‍ ഈസ്റ്റ് നയത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യയ്ക്കു യാതൊരു താത്പര്യവുമില്ലെന്നും ഇന്ത്യ മിഡില്‍ ഈസ്റ്റിന്‍ഡറെ സമാധാനത്തിലും സുസ്ഥിരതയിലും പങ്കാളികളായി സൗദി അറേബ്യയുമായി വ്യക്തമായി നിലകൊള്ളുന്നുവെന്നും യുഎസ് ഭരണകൂടത്തോട് ഇന്ത്യ വ്യക്തമാക്കി.  

ജോ ബൈഡനും ഡെമോക്രാറ്റുകളും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇസ്രയേലിനു പിന്നാലെ ഇന്ത്യയും നിലപാട് വ്യക്തമാക്കിയത്. സൗദി കിരീടാവകാശിയെ പുറത്താക്കാനുള്ള നീക്കം ബൈഡന്‍ അവസാനിപ്പിക്കണെന്നാണ് ഇന്ത്യയുടെ നിലപാട്.  

രണ്ടു ദവസങ്ങള്‍ക്കു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇന്ത്യയും ഗള്‍ഫ് രാജ്യവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചായിരുന്നു ചര്‍ച്ച . കോവിഡ് പ്രതിരോധത്തിന് പരസ്പരം പിന്തുണ നല്‍കുന്നതിന് ഇരു നേതാക്കളും സമ്മതിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ കിരീടാവകാശിക്ക് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം ആവര്‍ത്തിക്കുകയും ചെയ്തു. ഈ സംഭാഷണത്തിലാണ് ബൈഡന്‍ സര്‍ക്കാരിന്റെ അതിരകടന്ന ഇടപെടലിനെ ചെറുക്കുന്നതില്‍ നയതന്ത്ര പിന്തുണ ഇന്ത്യ സൗദിയെ അറിയിച്ചത്. ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം സൗദിയുമായി അത്ര നല്ല ബന്ധമല്ല യുഎസ് കാത്തുസൂക്ഷിക്കുന്നത്. യുഎസ് നിവാസിയായ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സല്‍മാനും പങ്കുണ്ടെന്ന രഹസ്യാന്വേഷ റിപ്പോര്‍ട്ട് വരെ യുഎസ് പുറത്തുവിട്ടിരുന്നു.  

 

 

 

 

 

  comment

  LATEST NEWS


  അഹാനയും സണ്ണി വെയ്‌നും ആദ്യമായി ഒരുമിക്കുന്നു; ക്രൈം കോമഡി സിനിമ 'പിടികിട്ടാപ്പുള്ളി'യുടെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് പുറത്ത്


  ഉത്തര്‍പ്രദേശിലെ മാമ്പഴങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വിവാദത്തില്‍; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


  'ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും'; കിറ്റെക്‌സ് ഗ്രൂപ്പിനെ ക്ഷണിച്ച് ശ്രീലങ്ക; ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൊച്ചിയിലെ കമ്പനിയുടെ ആസ്ഥാനത്തെത്തി


  റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍; സഹകരിക്കാതെ കേരളം


  വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം; അന്വേഷണം ശക്തമായായാല്‍ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും


  വനിതാ കണ്ടക്ടറുടെ അടി തടയാനായി ഒഴിഞ്ഞുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി; ഉദ്യോഗസ്ഥന്‍ ജീവനക്കാര്‍ക്ക് മാതൃകയല്ലെന്ന് കെഎസ്ആര്‍ടിസി


  ലഡാക്കില്‍ ചൈനയെ ചെറുക്കാന്‍ 15,000 സൈനികരെക്കൂടി വിന്യസിച്ച് ഇന്ത്യ


  മീരാഭായ് ചാനുവിന്‍റേത് വനത്തിനുള്ളില്‍ വിറകുകെട്ടുകള്‍ പൊക്കി തുടങ്ങിയ ഭാരോദ്വഹനം; ടോക്യോ വരെ എത്തിച്ചത് ഭാരം പൊക്കാനുള്ള ആവേശം...

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.