×
login
താലിബാന്‍‍ തീവ്രവാദികളുടെ കണ്ണ് വെട്ടിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നും 35 വനിതാഫുട്ബാള്‍ സംഘം സുരക്ഷിതമായി യുകെയില്‍ എത്തി

35 പേരടങ്ങുന്ന അഫ്ഗാനിസ്ഥാനിലെ വനിതകളായ ഫുട്ബാള്‍ കളിക്കാരുടെ സംഘം താലിബാന്‍റെ കണ്ണ് വെട്ടിച്ച് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ വ്യാഴാഴ്ച എത്തി. 13നും 19നും ഇടയില്‍ പ്രായമുള്ള 35 പെണ്‍കുട്ടികളാണ് പാകിസ്ഥാനില്‍ നിന്നും ഒറ്റരാത്രികളൊണ്ട് ലണ്ടനില്‍ എത്തിയതെന്ന് ഖാമാ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കാബൂള്‍: 35 പേരടങ്ങുന്ന അഫ്ഗാനിസ്ഥാനിലെ വനിതകളായ ഫുട്ബാള്‍ കളിക്കാരുടെ സംഘം താലിബാന്‍റെ കണ്ണ് വെട്ടിച്ച് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ വ്യാഴാഴ്ച എത്തി. 13നും 19നും ഇടയില്‍ പ്രായമുള്ള 35 പെണ്‍കുട്ടികളാണ് പാകിസ്ഥാനില്‍ നിന്നും ഒറ്റരാത്രികളൊണ്ട് ലണ്ടനില്‍ എത്തിയതെന്ന് ഖാമാ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ നടിയും ടിവി താരവുമായ കിം കാര്‍ദാഷിയാന്‍ ആണ് ജൂതന്മാരുടെ സന്നദ്ധ സംഘടന ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനത്തിന്‍റെ ചെലവ് വഹിച്ചത്. 'ഈ ദൗത്യം സാക്ഷാല്‍ക്കരിച്ചു,' അഫ്ഗാന്‍ വനിതാ ദേശീയ ഫുട്ബാള്‍ ടീമിന്‍റെ മുന്‍ മാനേജരായിരുന്ന ഖാലിദ പോപല്‍ പറഞ്ഞു. ഡെന്മാര്‍ക്കിലിരുന്ന് ഇവരാണ് ടീമിന്‍റെ രക്ഷപ്പെടല്‍ ആസൂത്രണം ചെയ്തത്.

ദാരിദ്ര്യത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ ഏറ്റെടുത്ത് പരിശീലിപ്പിക്കുന്ന ടീം നേരത്തെ അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഭീകരാക്രണ ഭീഷണിയുള്ളതിനാല്‍ അവര്‍ക്ക് കാബൂള്‍ വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. അന്ന് അഫ്ഗാന്‍ അതിര്‍ത്തി കടന്ന് ടീം പാകിസ്ഥാനിലേക്ക് എത്തി. താല്‍ക്കാലിക വിസയില്‍ പാകിസ്ഥാനില്‍ കഴിയുകയായിരുന്ന ടീമിന് പിന്നീടാണ് ബ്രിട്ടന്‍ വിസ അനുവദിച്ചത്.

മറ്റൊരു രക്ഷാദൗത്യത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്ത്രീകളുടെ ദേശീയ ഫുട്ബാള്‍ ടീം ആസ്‌ത്രേല്യയിലേക്ക് കടന്ന് രക്ഷപ്പെട്ടു. ദേശീയ ഫുട്ബാള്‍ ടീമിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 100 വനിതാ ഫുട്ബാള്‍ കളിക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒക്ടോബറില്‍ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവര്‍ പോര്‍ച്ചുഗലിലാണ്.

എന്തായാലും സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ അഫ്ഗാനില്‍ വര്‍ധിച്ചുവരികയാണ്. ആഗസ്ത് 15ന് താലിബാന്‍ ഭരണമേറ്റെടുത്ത ശേഷം പ്രത്യേകിച്ചും. ഡസന്‍കണക്കിന് വനിതാ ഫുട്ബാള്‍ കളിക്കാരുടെ സംഘം ഇപ്പോഴും യുദ്ധത്താല്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നതായി ബിബിസി പറയുന്നു.

  comment

  LATEST NEWS


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.