×
login
ഇത് കലിയുഗമാണെന്നും ഇന്നത്തെ അസ്വസ്ഥതകള്‍ ഹിന്ദുമതം‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്നെന്നും പ്രമുഖ പോഡ്കാസ്റ്റര്‍ ജോ റോഗന്‍

ഇത് കലിയുഗമാണെന്നും ഈ കാലഘട്ടത്തില്‍ കാണുന്ന അസ്വസ്ഥതകള്‍ ഹിന്ദുമതം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്നതാണെന്നും പ്രമുഖ പോഡ്കാസ്റ്റര്‍ ജോ റോഗന്‍

ന്യൂദല്‍ഹി: ഇത് കലിയുഗമാണെന്നും ഈ കാലഘട്ടത്തില്‍ കാണുന്ന അസ്വസ്ഥതകള്‍  ഹിന്ദുമതം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്നതാണെന്നും പ്രമുഖ പോഡ്കാസ്റ്റര്‍ ജോ റോഗന്‍

ഇപ്പോഴത്തെ രാഷ്ട്രീയ അസ്ഥിരതയും മഹാമാരിയുടെ പ്രതിസന്ധിയും നിറഞ്ഞ ഈ കാലഘട്ടം ഭ്രാന്ത് നിറഞ്ഞ ഒന്നാണ്. പക്ഷെ ഈ ഭ്രാന്ത് നിറഞ്ഞ കാലഘട്ടം അനന്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാണെന്നും ജോ റോഗന്‍ പറയുന്നു.

നമ്മള്‍ ഇപ്പോള്‍ കലിയുഗത്തിലാണ്. അത് സംഘര്‍ഷത്തിന്‍റെ കാലഘട്ടമാണ്.  ഇത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദുമതം പ്രവചിച്ചതാണ്. മനുഷ്യസംസ്‌കാരം പ്രവചിക്കപ്പെട്ടതുപോലെയാണ് നീങ്ങുന്നത്.- അദ്ദേഹം പറയുന്നു.

നമ്മളെയും നമുക്ക് ചുറ്റുമുള്ള ലോകത്തെയും മേല്‍ഗതിയിലേക്കുയര്‍ത്താന്‍ നമ്മള്‍ ആവുന്ന രീതിയില്‍ നന്മ ചെയ്യണം. അതേ സമയം ഈ ലോകത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ ഭ്രാന്തമായ അവസ്ഥ അനന്തമായി നീളുന്ന ഒരു പരിവര്‍ത്തനപ്രക്രിയയുടെ ഭാഗമാണ്.- അമേരിക്കക്കാരനായ ജോ റോഗന്‍ വിശദീകരിക്കുന്നു.  

ജോ റോഗന്‍ തന്‍റെ ചിന്തകള്‍ വരച്ചുകാട്ടുന്ന നാല് കള്ളികളുള്ള ഒരു ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

അതനുസരിച്ച് മനുഷ്യരാശി ഇപ്പോള്‍ വീക്ക് മെന്‍ (ദുര്‍ബലരായ മനുഷ്യര്‍) എന്ന കള്ളിയിലാണ് നിലകൊള്ളുന്നത്. ഇതില്‍ നിന്നും  നമ്മെയും നമുക്ക് ചുറ്റുമുള്ള ലോകത്തെയും ഉയര്‍ത്താന്‍ പരമാവധി നന്മ ചെയ്യണമെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ നമുക്ക് ഹാര്‍ഡ് ടൈംസില്‍(കഷ്ടകാലം) നിന്നും സ്‌ട്രോംഗ് മെന്‍ (കരുത്തരായ മനുഷ്യര്‍) എന്ന കള്ളിയിലേക്കും അവിടെ നിന്നും ഗുഡ് ടൈംസ് (നല്ല കാലം) എന്ന കള്ളിയിലേക്കും സഞ്ചരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതെല്ലാം ഹിന്ദുമതം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്ന ഒന്നാണെന്നും ജോ റോഗന്‍ പറയുന്നു. 

  comment

  LATEST NEWS


  മി ടൂവില്‍ പ്രതിയായ ചരണ്‍ജിത് സിങ്ങ് ഛന്നിയെ രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമെന്ന് അമരീന്ദര്‍ സിങ്ങ്; 'കാലില്‍ വീണ് കരഞ്ഞപ്പോള്‍ അലിവ് തോന്നി'


  കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങ് ബിജെപിയ്ക്ക് വേണ്ടി റായ്ബറേലിയില്‍


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.