×
login
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് ഗോപൂജ‍‍ നടത്തി ഋഷി സുനക്‍; ഭഗവദ്ഗീതയില്‍ തൊട്ട് 2019ല്‍ സത്യപ്രതിജ്ഞ

യുകെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുംമുന്‍പ് ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകനും പ്രധാനമന്ത്രി സ്ഥാനാര‍്ത്ഥിയുമായ ഋഷി സുനക് ഗോ പൂജ നടത്തി. ഋഷി സുനകിനൊപ്പം നാരായണമൂര‍്ത്തിയുടെ മകള്‍ അക്ഷതമൂര്‍ത്തിയും പങ്കെടുത്തു.

ലണ്ടന്‍: യുകെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുംമുന്‍പ് ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകനും പ്രധാനമന്ത്രി സ്ഥാനാര‍്ത്ഥിയുമായ ഋഷി സുനക് ഗോ പൂജ നടത്തി. ഋഷി സുനകിനൊപ്പം നാരായണമൂര‍്ത്തിയുടെ മകള്‍ അക്ഷതമൂര്‍ത്തിയും പങ്കെടുത്തു.  

2019ല്‍ യുകെ പാര്‍ലമെന്‍റില്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭഗവദ്ഗീത തൊട്ട് സത്യം ചെയ്ത വ്യക്തികൂടിയാണ് ഋഷി സുനക്. ഇത്തവണ പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ഇന്ത്യക്കാരുടെ ഹൃദയം ഋഷി സുനക് കവര്‍ന്നിരുന്നു. അതുപോലെ ഇസ്ലാമിക തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടും ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു.യുകെയിലെ ഏറ്റവും മകിച്ച തീവ്രവാദ ഭീഷണിയായ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമര്‍ത്തുമെന്ന് ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ തീവ്രവാദത്തിനെതിരായ നിയമം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇസ്ലാമിക തീവ്രവാദത്തെ തടയാന്‍ ഇപ്പോള്‍ നിലവിലുള്ള പല്ലില്ലാത്ത സര്‍ക്കാര്‍ സംവിധാനത്തെ അടിമുടി അഴിച്ചുപണിയുമെന്നും അദ്ദേഹം സംവാദത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ അഭിപ്രായപ്രകടനത്തിന് യുകെയില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്. 

 ഒപ്പം ചൈനവിരുദ്ധ നിലപാടും ഋഷി സുനക് പ്രസംഗവേദികളില്‍ പ്രകടിപ്പിച്ചിരുന്നു. ഹിന്ദു ആഘോഷങ്ങളായ ജന്മാഷ്ടമിയും ദീപാവലിയും ആഘോഷിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ഋഷി സുനകും ഭാര്യയും.  


 ടൈംസ് നൗ ചാനല്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ കാണുക:

യുകെ വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസാണ് ഋഷി സുനകിന്‍റെ എതിരാളി. പക്ഷെ സ്ഥാനം രാജിവെയ്ക്കേണ്ടിവന്ന പഴയ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഋഷി സുനകിനെ ശക്തമായി എതിര്‍ക്കുന്നു എന്നത് സുനകിന്‍റെ വിജയം ദുഷ്കരമാക്കുന്നുണ്ട്. ഇപ്പോള്‍ ലിസ് ട്രസിനേക്കാള്‍ നേരിയ അളവില്‍ പിറകിലാണെങ്കിലും ഋഷി സുനകിന്‍റെ ലളിതജീവിതവും ധനകാര്യമന്ത്രിയായിരുന്ന കാലത്തെ മികച്ച പ്രകടനവും പല പാര്‍ട്ടി അനുയായികളേയും സുനകിന്‍റെ ആരാധകരമാക്കി മാറ്റിയിട്ടുണ്ട്. ഹിന്ദു എന്ന നിലയില്‍ അഭിമാനിക്കുന്നു എന്ന പറയാന്‍ മടിയില്ലാത്ത ഈ 42 കാരന് പക്ഷെ പ്രതിബന്ധമാകുക ബ്രിട്ടീഷുകാരുടെ ഇന്ത്യക്കാരോടുള്ള വംശീയമായ നിലപാടാണ്. 

ജൂലായ് ഏഴിനാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിപദം രാജിവെച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി പാര്‍ട്ടി നടത്തിയത് വിവാദമായതാണ് ബോറിസ് ജോണ്‍സന് വിനയായത്. ഋഷി സുനക് രാജിവെച്ചതോടെയാണ് ബോറിസ് ജോണ്‍സണെതിരായി നിരവധി മന്ത്രിമാര്‍ രാജിവെച്ചത്. ഇതിന് ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ തുടങ്ങിയത്. ഭരണത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യകതമായ ഭൂരിപക്ഷമുള്ളതിനാല്‍ പൊതുതെരഞ്ഞെടുപ്പ് വേണ്ടി വന്നില്ല. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. ആദ്യഘട്ടത്തില്‍  രഹസ്യബാലറ്റ് വഴിയായിരുന്നു തെരഞ്ഞെടുപ്പ്. എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിനുണ്ടായിരുന്നു. ഇതില്‍ നിന്നും കൂടുതല്‍ വോട്ട് നേടിയ രണ്ട് പേരെ അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. ഇങ്ങിനെയാണ് ഋഷി സുനകും ലിസ് ട്രസും സ്ഥാനാര്‍ത്ഥിയായത്. രണ്ടാം ഘട്ടത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗത്വമുള്ള താഴെക്കിടയിലുള്ളവര്‍ വോട്ടുചെയ്യും. ഈ വോട്ടെടുപ്പിന് ശേഷം സെപ്തംബര്‍ അഞ്ചിന് ഫലം പ്രഖ്യാപിക്കും. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.